Success Story

എഞ്ചിനീയറില്‍ നിന്ന് ഫാഷന്റെ ലോകത്തേക്ക്; യുവതലമുറയെ ട്രെന്‍ഡിനൊത്ത് ഉടുത്തൊരുങ്ങാന്‍ സഹായിച്ച് Beumax Fashions

കരകാണാകടലിനപ്പുറമിരുന്ന് ഒരു പെണ്‍കുട്ടി കണ്ട സ്വപ്‌നം. അതാണ് Beaumax Fashions എന്ന പേരില്‍ കേരളത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. വസ്ത്ര ഡിസൈനിങ് രംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ സുനു എന്ന സംരംഭകയുടെയും യുവതലമുറയെ ഫാഷന്‍ സ്വപ്‌നങ്ങള്‍ കാണാന്‍ പഠിപ്പിച്ച Beumax Fashions ന്റെയും വിശേഷങ്ങളിലൂടെ…. ഡിസൈനിങ്ങിനോട് താല്പര്യം ഉണ്ടായത് എങ്ങനെ? ചെറുപ്പം മുതല്‍തന്നെ അമ്മ വസ്ത്രങ്ങള്‍ തുന്നുന്നത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. പഠിച്ച് വലുതാകുമ്പോള്‍ ആരാകണമെന്ന് ആളുകള്‍ ചോദിച്ചപ്പോഴൊക്കെ ഞാന്‍ പറഞ്ഞിരുന്നത് എന്‍ജിനീയര്‍ ആകണമെന്നായിരുന്നു. ഒരു പ്രൊഫഷനായി ആ […]

Entreprenuership Success Story

കെ വി എസ് കണ്‍സ്ട്രക്ഷന്‍; ഉരുക്കിന്റെ ബലമുള്ള ഉറപ്പ്

കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ സ്റ്റീല്‍ സ്ട്രക്ചര്‍ ബില്‍ഡിങ്ങുകളിലൂടെ പുതിയൊരു അധ്യായം എഴുതിച്ചേര്‍ക്കുകയാണ് കെ വി എസ് കണ്‍സ്ട്രക്ഷന്‍സ് ആന്‍ഡ് സ്റ്റീല്‍ സ്ട്രക്ചര്‍ ബില്‍ഡേഴ്‌സ്. കെ വി ശശികുമാറിന്റെ നേതൃത്വത്തില്‍ വടക്കഞ്ചേരിയില്‍ രണ്ടു പതിറ്റാണ്ടായി പ്രവര്‍ത്തിച്ചു വരുന്ന ഈ സ്ഥാപനം ഉരുക്കു ചട്ടക്കൂടില്‍ പണിത കെട്ടിടങ്ങള്‍ കേരളത്തിന്റെ എല്ലാ ജില്ലകളിലും തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. 2002-ലാണ് സ്ഥാപനം ആരംഭിക്കുന്നതെങ്കിലും അതിനും വളരെ മുമ്പ് ഈ മേഖലയില്‍ സജീവമായിരുന്ന കെ വി ശശികുമാറിന്റെ അനുഭവപരിചയമാണ് സ്ഥാപനത്തെ മുന്നോട്ട് നയിക്കുന്നത്. പരമ്പരാഗത രീതിയിലും നവീന […]

Entreprenuership Success Story

പേപ്പര്‍ ബോക്‌സുകളിലൂടെ വിജയം ‘പെട്ടിയിലാക്കിയ’ ആംട്രിക്‌സ്

റസ്‌റ്റോറന്റുകളെയും കാറ്ററിംഗ് സര്‍വീസുകളെയും പോലെ ഇത്രവേഗം പടര്‍ന്നു പന്തലിച്ച മറ്റൊരു സംരംഭകത്വവും കേരളത്തിലുണ്ടാവില്ല. കഴിഞ്ഞ പതിറ്റാണ്ടില്‍ ഹോസ്പിറ്റാലിറ്റി മേഖലയിലുണ്ടായ ഈ കുതിച്ചുചാട്ടം പുതിയ രുചികളെ നമ്മുടെ നാവിന്‍ തുമ്പിലേക്കെത്തിച്ചു. ഹോട്ടലുകള്‍ക്കും ഹോം ഡെലിവറി സര്‍വീസുകള്‍ക്കുമപ്പുറം ഇവയെ പിന്തുണയ്ക്കുന്ന വിപുലമായ സംരംഭകത്വ ശൃംഖലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഷെഫിനും ഉപഭോക്താവിനുമിടയില്‍ കണ്ണിചേരുന്ന ഇത്തരം സംരംഭങ്ങളാണ് മേഖലയുടെ ജീവനാഡിയായി വര്‍ത്തിക്കുന്നത്. മലപ്പുറം മഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആംട്രിക്‌സ് പ്രിന്റിംഗ് ആന്‍ഡ് പാക്കിങ് സൊല്യൂഷന്‍സ് ഇങ്ങനെ വിജയത്തിലേക്ക് നടന്നു കയറിയ സംരംഭമാണ്. ഹോം ബേക്കേഴ്‌സ് […]

Health Special Story

ശസ്ത്രക്രിയകളോട് വിട : രോഗങ്ങള്‍ക്ക് ശാശ്വത പരിഹാരവുമായി ഫിസിയോതെറാപ്പിയുടെ കര സ്പര്‍ശവുമായി ഡോക്ടര്‍ രാജശ്രീ കെയും ഫംഗ്ഷണല്‍ മെഡിസിന്റെ ആധുനിക നേട്ടങ്ങളുമായി ഡോക്ടര്‍ ഗൗരഗ് രമേശും

ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം ആരോഗ്യം തന്നെയാണ്. കാലാകാലങ്ങളായി ആരോഗ്യ സംരക്ഷണ മേഖലയില്‍ ഉണ്ടായി വരുന്ന മാറ്റങ്ങള്‍ ചികിത്സാരീതിയിലും ഏറെ പരിഷ്‌ക്കാരങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ക്ഷയം, വസൂരി, മഞ്ഞപ്പിത്തം പോലെയുള്ള പലതും നമ്മുടെ നാട്ടില്‍ നിന്ന് നിശേഷം തുടച്ചുനീക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്. എന്നിരുന്നാലും മനുഷ്യനെ അലട്ടുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് യാതൊരു കുറവുമില്ല. ജീവിതശൈലിയില്‍ ഉണ്ടായിരിക്കുന്ന ഒട്ടേറെ മാറ്റങ്ങള്‍ പുതിയ അസുഖങ്ങളിലേക്കും അതിനു ബദലായ ചികിത്സാരീതികള്‍ക്കും തുടക്കം കുറിച്ചു. നൂതന സാങ്കേതികവിദ്യ വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവങ്ങള്‍ സൃഷ്ടിക്കുന്നു എന്നതിന് ഉദാഹരണമാണ് […]

Entreprenuership Success Story

നിര്‍മ്മല ഹോസ്പിറ്റല്‍; കടലോര മണ്ണില്‍ കരുതലിന്റെ നൈര്‍മല്യം

സാധാരണക്കാരില്‍ സാധാരണക്കാര്‍ക്കും താങ്ങാവുന്ന നിരക്കില്‍ മികച്ച ചികിത്സ ലഭ്യമാക്കികൊടുക്കുകയെന്ന ലക്ഷ്യത്തോടെ ഒരു ഡോക്ടര്‍ ആരംഭിച്ച ആതുരസേവനാലയം, കേരളത്തിന്റെ തലസ്ഥാന നഗരിയുടെ പടിഞ്ഞാറന്‍ തീരദേശത്തിന്റെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് പതിനൊന്നാം വാര്‍ഷികം കടന്നിരിക്കുകയാണ്. തന്റെ സേവനങ്ങള്‍ ആവശ്യമുള്ള എല്ലാവരിലേക്കും എത്തിക്കുവാന്‍ ശപഥം ചെയ്ത ഒരു ഡോക്ടറിന്റെയും അദ്ദേഹത്തിന്റെ സ്വപ്‌നത്തിന്റെയും കഥയാണ് നിര്‍മ്മല ഹോസ്പിറ്റലിന് പറയുവാനുള്ളത്. തിരുവനന്തപുരം വെട്ടുകാട് പ്രവര്‍ത്തിക്കുന്ന നിര്‍മ്മല ഹോസ്പിറ്റലിന്റെ സാരഥി പീഡിയാട്രീഷ്യനായ ഡോ: ശ്രീജിത്ത് ആര്‍ ആണ്. 2005 മുതല്‍ 2007 വരെ ഒരു ഹോസ്പിറ്റല്‍ ലീസിനെടുത്താണ് […]

Entreprenuership Success Story

സ്‌റ്റോക്ക് മാര്‍ക്കറ്റ് രംഗത്ത് പുതിയ ഏടുകള്‍ തുറന്ന് അനു സോമരാജന്‍

സംരക്ഷിക്കേണ്ടവര്‍ ശത്രുക്കളായപ്പോഴും പതറാതെ ജീവിതത്തെ നേരിട്ടവള്‍….. ചെറുപ്പത്തില്‍ ബാലസാഹിത്യ കഥകള്‍ വായിക്കുമ്പോള്‍ അതില്‍ വീട്ടുകാരുടെ കൊടിയ പീഡനത്തിന് ഇരയാകുകയും എന്നാല്‍ അതില്‍ നിന്ന് രക്ഷപ്പെടാനായി സ്വന്തമായി വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്തി മുന്നോട്ട് നടക്കാന്‍ ശ്രമിക്കുകയും ചെയ്ത പെണ്‍കുട്ടികളെ കണ്ടിട്ടുണ്ട്. അന്നൊക്കെ അവരുടെ കഥ വായിക്കുമ്പോള്‍ മനസ്സിന് വലിയ വിഷമമായിരുന്നു. പിന്നീട് വളര്‍ന്നപ്പോള്‍ മനസ്സിലായി അതൊക്കെ വെറും കെട്ടുകഥകള്‍ മാത്രമാണെന്ന്. എന്നാല്‍ കാലങ്ങള്‍ക്കിപ്പുറം വന്നു നില്‍ക്കുമ്പോള്‍ ചിലരുടെ ജീവിതങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് അന്നത്തെ കഥകളില്‍ നിറഞ്ഞുനിന്നിരുന്ന പെണ്‍കുട്ടികള്‍ ഇന്നും എനിക്കിടയില്‍ ജീവിക്കുന്നുണ്ടെന്ന് […]