കേക്ക് ബേക്കിങ്ങിലൂടെ തന്റെ സ്വപ്‌നങ്ങള്‍ക്ക് നിറങ്ങള്‍ പകര്‍ന്ന കൊല്ലം സ്വദേശിനി ഫാത്തിമ
യാദൃശ്ചികമായി കേക്ക് നിര്‍മാണ മേഖലയിലേക്ക് എത്തുകയും പിന്നീട് കേക്ക് നിര്‍മാണം ഒരു വരുമാനമാര്‍ഗമായി മാറ്റുകയും ചെയ്ത ആളാണ് കൊല്ലം സ്വദേശിനി ഫാത്തിമ. യൂട്യൂബ് നോക്കിയും സ്വന്തമായി നടത്തിയ പരീക്ഷണങ്ങളിലൂടെയും കേക്ക് നിര്‍മാണം എന്താണെന്നും എങ്ങനെയാണെന്നും പഠിച്ച ഫാത്തിമ കഴിഞ്ഞ ആറ് വര്‍ഷം കൊണ്ട് കൊല്ലത്തിന്റെ രുചി തന്റെ കൈകളില്‍ ഭദ്രമാണെന്ന് തെളിയിച്ചു കഴിഞ്ഞു. ഏതൊരാണിന്റെയും വിജയത്തിന് പിന്നില്‍ ഒരു പെണ്ണുണ്ടെന്ന് പറയും പോലെ ഫാത്തിമ എന്ന വീട്ടമ്മയുടെയും സംരംഭകയുടെയും വിജയത്തിന് പിന്നില്‍ അവര്‍ക്ക് എന്നും താങ്ങും തണലുമായി […]













