Success Story

ക്രിപ്‌റ്റോയുടെ സാധ്യതകളെ പത്തോളം ഫിസിക്കല്‍ പ്രൊജക്ടുകളിലൂടെ ജനകീയമാക്കി Global Community Development

മനുഷ്യന്‍ അവന്റെ സാമ്പത്തിക കൈമാറ്റത്തിന് ആശ്രയിക്കുന്ന മാര്‍ഗങ്ങള്‍ ഓരോ കാലത്തും മാറിക്കൊണ്ടിരിക്കുന്നു.സാധനങ്ങള്‍ പരസ്പരം കൈമാറുന്ന ബാര്‍ട്ടര്‍ സമ്പ്രദായത്തില്‍ തുടങ്ങി, സ്വര്‍ണം, സ്വര്‍ണത്തെ അടിസ്ഥാനമാക്കിയുള്ള കറന്‍സി, പിന്നീട് ഫിയറ്റ് കറന്‍സി എന്നിങ്ങനെ പോകുന്ന ആ മാറ്റങ്ങളില്‍ ഏറ്റവും ആധുനികമായ ‘ക്രിപ്‌റ്റോ കറന്‍സി’ എന്ന ആശയം പ്രചാരത്തിലായിട്ട് വര്‍ഷങ്ങളായി.മൂല്യവര്‍ദ്ധനവുണ്ടാകുമെന്നതിനാല്‍ വന്‍തോതില്‍ പണം മുടക്കി ക്രിപ്‌റ്റോ ഡിജിറ്റല്‍ കറന്‍സികള്‍വാങ്ങി സൂക്ഷിക്കുന്നവര്‍ ഇന്നേറെയുണ്ട്.പക്ഷേ നിത്യചെലവിനപ്പുറം വലിയ സമ്പാദ്യമില്ലാത്ത സാധാരണക്കാരന് ഇത്തരം ഇന്‍വെസ്റ്റ്‌മെന്റുകള്‍ സാധ്യമാണോ? ഉത്തരം അതെ എന്നാണ്. ക്രിപ്‌റ്റോകറന്‍സി, അതിന്റെ ‘ബ്ലോക്ക് ചെയിന്‍’ […]

Entreprenuership Success Story

ആഘോഷങ്ങളില്‍ തിളങ്ങാന്‍ ‘ഡ്രസ്സ് കോഡ്’ നല്‍കി 23 കാരന്‍ നിസാബുദ്ധീന്‍

പഠനത്തോടൊപ്പം ചെറിയൊരു വരുമാനം എന്ന ചിന്തയില്‍ നിന്ന് തുടങ്ങിയ 23കാരന്‍ നിസാബുദ്ദീന്‍ ഇന്നൊരു സംരംഭകനാണ്. BA പൂര്‍ത്തിയാക്കിയതിനു ശേഷമാണ് ഡ്രസ്സ് കോഡ് എന്ന് ബ്രാന്‍ഡിന് നിസാബുദ്ദീന്‍ തുടക്കമിടുന്നത്. പേര് പോലെ തന്നെ കോളേജ് പരിപാടികള്‍, വിവാഹം, പിറന്നാളാഘോഷം തുടങ്ങിയ ഏത് ആഘോഷങ്ങള്‍ക്കും ഒരുപോലെയുള്ള ഡ്രസ്സ് കോഡ് നല്‍കുക എന്ന ആശയം തന്നെയാണ് ഇതിനുള്ളത്. നിസാബുദ്ദീന്‍ എന്ന സംരംഭകന്റെ ജനനം പാലക്കാട് സ്വദേശിയായ നിസാബുദ്ദീന്‍ തന്റെ ഫാഷന്‍ ഡിസൈനര്‍ കൂടിയായ സഹോദരന്‍ അഫ്‌സലിന്റെ സഹായത്തോടെ Kerala Dress Code […]

Entreprenuership Success Story

Mariyas Naturals; കേരളത്തില്‍ ഏറ്റവുമധികം കസ്റ്റമേഴ്‌സ് ഉപയോഗിക്കുന്ന ഹോം മെയ്ഡ് ബ്രാന്‍ഡ്

മരിയയ്ക്ക് തലമുറകളായി പകര്‍ന്നു കിട്ടിയ അറിവിലൂടെ, മക്കളുടെ ആരോഗ്യ പരിപാലനത്തിനായി ആയുര്‍വേദ വിധിപ്രകാരം ഉത്പന്നങ്ങള്‍ നിര്‍മിച്ചു തുടങ്ങിയതാണ് Mariyas Naturals എന്ന ഈ സംരംഭത്തിന്റെ തുടക്കം. പിന്നീട് ഇവ സുഹൃത്തുക്കള്‍ക്കും അയല്‍വക്കങ്ങളിലും നല്‍കി, GMP ഉള്‍പ്പെടെ എല്ലാവിധ ഗവണ്‍മെന്റ് ലൈസന്‍സുകളോടെ ജില്ലകളും സംസ്ഥാനങ്ങളും ഇന്ത്യ മുഴുവനും കടന്നു യുകെ, യുഎഇ ഗവണ്‍മെന്റ് ലാബുകളുടെ അംഗീകാരത്തോടുകൂടി ഇപ്പോള്‍ ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി എട്ടു ലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട്.. പ്രൊഡക്റ്റിന്റെ ഗുണമേന്മ ബോധ്യപ്പെടുന്ന കസ്റ്റമേഴ്‌സ് തന്നെ മറ്റുള്ളവര്‍ക്കും ഇത് പരിചയപ്പെടുത്തി നല്കിയാണ് വിപണനം […]

Entreprenuership Success Story

വ്യത്യസ്തതകളില്‍ എന്നും കസ്റ്റമേഴ്‌സിനെ പിടിച്ചുനിര്‍ത്തുന്ന ചിക്ബി

ഇന്നത്തെ തലമുറ ഭക്ഷണ കാര്യത്തില്‍ വ്യത്യസ്തതകള്‍ തേടിയുള്ള യാത്രയിലാണ്. ആ യാത്രകളില്‍ പലരുടെയും ഇഷ്ടവിഭവമായി മാറി കഴിഞ്ഞിരിക്കുന്ന ഒന്നാണ് ഫ്രൈഡ് ചിക്കന്‍. ഇന്ന് മലയാളികള്‍ ഏറ്റവും കൂടുതല്‍ തിരയുന്ന ബ്രാന്‍ഡുകളില്‍ ഒന്നാണ് ചിക്ബി ഫ്രൈഡ് ചിക്കന്‍. മലയാളികള്‍ക്കു മാത്രമല്ല ഏതു ഭാഷക്കാര്‍ക്കും ചിക്ബി പ്രിയപ്പെട്ടത് തന്നെയാണ്. ബിസിനസ് ഇന്‍സൈറ്റ് മാഗസിനിന്റെ എമര്‍ജിങ് ഫുഡ് ബ്രാന്‍ഡ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ തേടിയെത്തിയ ഷിജു ജോണും സുനില്‍ കാസിമും വിജയത്തിന്റെ പടവുകള്‍ കയറിക്കൊണ്ടിരിക്കുകയാണ്. ഇവരുടെ പങ്കാളിത്ത കൂട്ടുകെട്ടില്‍ മലപ്പുറത്ത് […]

Success Story

കഠിനാധ്വാനം നിറം ചേര്‍ത്ത ഒരു വീട്ടമ്മയുടെ വിജയഗാഥ

ഇന്ന് വനിതകള്‍ക്കിടയില്‍ ഏറ്റവും പ്രചാരത്തിലുള്ള സംരംഭ ആശയമാണ് ബൊട്ടീക്ക്. വീട്ടുകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനൊപ്പം തുച്ഛമായ സമയത്തിനുള്ളില്‍ മികച്ച ഒരു വരുമാനവും ക്രിയേറ്റീവായ ഒരു പ്രവര്‍ത്തന മേഖലയും ഇതിലൂടെ ലഭിക്കുന്നു എന്നത് തന്നെയാണ് കാരണം. ബീസ് ഡിസൈനര്‍ ബോട്ടിക്കിന്റെ ഉപജ്ഞാതാവായ തന്‍സിയ താഹിറും ഇക്കാരണങ്ങള്‍ കൊണ്ട് തന്നെയാണ് ഈ മേഖലയിലേക്ക് കടന്നുവന്നത്. ഇത്തരം സംരംഭങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതിന് മുമ്പു തന്നെ വര്‍ഷങ്ങളോളം ഇതിനെക്കുറിച്ച് റിസര്‍ച്ച് നടത്തുവാന്‍ തന്‍സിയയ്ക്ക് സാധിച്ചു. കൊല്ലം സ്വദേശിയാണെങ്കിലും വിവാഹശേഷം എറണാകുളത്ത് താമസമുറപ്പിച്ച തന്‍സിയയ്ക്ക് പഠിക്കുന്ന […]

Entreprenuership Success Story

ബ്രൈഡല്‍ മേക്കപ്പ് വര്‍ക്കുകളിലെ യുണീക് ഐഡിയകളുമായി റെജിന അരവിന്ദിന്റെ ‘Rey Makeup Studio & Spa’

ആരോഗ്യമുള്ള ശരീരവും ആരെയും ആകര്‍ഷിക്കുന്ന സുന്ദരമായ മുഖവും ആഗ്രഹിക്കാത്ത യുവതലമുറ കുറവായിരിക്കും. സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഒരു പ്രത്യേക താത്പര്യം തന്നെ ഇന്നത്തെ ആളുകള്‍ക്കിടയില്‍ ഉണ്ടെന്നതിന്റെ തെളിവാണ് വര്‍ദ്ധിച്ചുവരുന്ന ബ്യൂട്ടിപാര്‍ലറുകളുടെയും സലൂണുകളുടെയും എണ്ണം. വളരെ ചുരുങ്ങിയ സമയം കൊണ്ട് ബ്യൂട്ടീഷന്‍ മേഖലയിലേക്ക് കടന്നുവന്ന്, ആ മേഖലയില്‍ വിജയം കൈവരിച്ച നിരവധി സംരംഭകരെ ഇന്നു നമുക്ക് കാണാന്‍ കഴിയും. സംരംഭകരുടെ വിജയവഴിയില്‍ തന്റേതായ അടയാളപ്പെടുത്തലും സാന്നിധ്യവും കൊണ്ട് വേറിട്ട് നില്‍ക്കുകയാണ് കാസര്‍കോട് സ്വദേശിനി റെജിന അരവിന്ദ്. ബ്യൂട്ടീഷ്യന്‍ മേഖലയോടുള്ള […]

EduPlus News Desk Special Story Success Story

കുട്ടികളിലെ വളര്‍ച്ചയുടെ ആദ്യ പടി ടോം ആന്‍ഡ് ജെറിയില്‍ നിന്ന് ആരംഭിക്കാം

കുട്ടികളില്‍ പഠനവും വിനോദവും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുന്ന സ്‌കൂളുകള്‍ കുട്ടികള്‍ക്ക് എന്നും പ്രിയപ്പെട്ടത് ആയിരിക്കും. ആദ്യമായി സ്‌കൂളുകളില്‍ നിന്ന് ലഭിക്കുന്ന അറിവുകള്‍ അവരുടെ മുന്നോട്ടുള്ള ജീവിതത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകരമായി മാറും. രക്ഷിതാക്കളുടെ തിരക്കുകള്‍ക്കിടയില്‍ നിങ്ങളുടെ കുട്ടികളെ ഏല്‍പ്പിക്കാന്‍ സുരക്ഷിതമായ കൈകള്‍ വേണം. അതാണ് തിരുവനന്തപുരം മരുതന്‍കുഴി പിടിപി അവന്യൂ റോഡില്‍ ആരംഭിച്ച ‘ടോം ആന്‍ഡ് ജെറി’ കിഡ്‌സ് സ്‌കൂള്‍. പേര് പോലെ രസകരമാണ് ഇവിടുത്തെ കുഞ്ഞുകുട്ടികള്‍ക്കായി ഇവിടെ ഒരുക്കിയിരിക്കുന്ന ക്ലാസുകളും സംവിധാനങ്ങളും. ആറുമാസം മുതല്‍ രണ്ടു […]

Entreprenuership Special Story

നാശം വിതയ്ക്കാതെ നശിപ്പിക്കാം മാലിന്യങ്ങള്‍; 25-ാം വയസ്സില്‍ സംരംഭക മേഖലയിലെ പുതുചിന്തയുമായി മനു വര്‍മ്മ

കത്തിച്ചു കളയാനും വലിച്ചെറിയാന്‍ കഴിയാത്തതും കുഴിച്ചിട്ടാല്‍ നശിച്ചു പോകാത്തതും ഒക്കെയായി ആളുകള്‍ക്ക് എപ്പോഴും തലവേദന സൃഷ്ടിക്കുന്ന ഒന്നായി അജൈവമാലിന്യങ്ങള്‍ മാറിക്കഴിഞ്ഞിരിക്കുകയാണ്. നാടിനും നാട്ടുകാര്‍ക്കും ഒരുപോലെ ദോഷം വരുത്തി വയ്ക്കുന്ന ചപ്പു ചവറുകള്‍, കുട്ടികളുടെ പാമ്പേഴ്‌സ്, ലേഡീസ് പാഡ് പോലെയുള്ള മണ്ണില്‍ അലിഞ്ഞുചേരാത്തതും കത്തിച്ചു കളയാന്‍ കഴിയാത്തതുമായ എല്ലാ മാലിന്യങ്ങളും ഞൊടിയിടയില്‍ സംസ്‌കരിച്ചു കളയുവാനുള്ള പുത്തന്‍ചിന്തയും പുരോഗമന സംവിധാനവുമായി തന്റെ ഇരുപത്തിയഞ്ചാം വയസ്സില്‍ സംരംഭക മേഖലയിലേക്ക് ഇറങ്ങിത്തിരിച്ചിരിക്കുകയാണ് മനു വര്‍മ്മ. ഡിഗ്രി പഠനത്തിനുശേഷം കോവിഡ് കാലഘട്ടത്തില്‍ ചേട്ടനൊപ്പം ബയോഗ്യാസ് […]

Entreprenuership Success Story

കര്‍മത്തില്‍ വിശ്വസിച്ചാല്‍ ജീവിതത്തില്‍ വിജയിക്കാനാകുമെന്ന് തെളിയിച്ച കവിത മേനോന്‍

ജീവിതത്തില്‍ ശാരീരികമായോ മാനസികമായോ ബുദ്ധിമുട്ടുകള്‍ നമ്മളെ അലട്ടാന്‍ തുടങ്ങുമ്പോഴാണ് മുന്നോട്ട് നയിക്കാന്‍ ഒരു ശക്തി ആവശ്യമായി വരുന്നത്. നമ്മളെക്കുറിച്ചും നമ്മുടെ ഭാവിയെക്കുറിച്ചും കൂടുതലായി അറിയാന്‍ തോന്നുന്നതും. ഇത്തരം കാര്യങ്ങള്‍ അറിയുന്നതില്‍ ഓരോ വ്യക്തിക്കും വളരെ ആകാംക്ഷ ഉണ്ടാക്കുന്നതാണ്. അതിന് ഇന്ന് എല്ലാവരും ഏറ്റെടുത്ത ആത്മീയ മാര്‍ഗമാണ് ടാരോട് കാര്‍ഡുകള്‍. ചിഹ്നങ്ങളും ചിത്രങ്ങളും അടങ്ങുന്നതാണ് ടാരോട് കാര്‍ഡുകള്‍. ഒരുപാട് അര്‍ത്ഥങ്ങളുള്ള ഇവ നമ്മുടെ ഭാവിയും അതിലുപരി നമ്മള്‍ എന്താണ് എന്നുള്ളത് തിരിച്ചറിയാനും സാധിക്കുന്നു. ഇത്തരത്തില്‍ ആളുകളെ ആത്മീയ പാതയിലേക്ക് […]

Entreprenuership Special Story

സംരംഭകര്‍കായി ഒരു ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അക്കാദമി – Bull and Bear Academy Pvt Ltd

ഡിജിറ്റലായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന്റെ സാധ്യതകളെ മാറ്റി നിര്‍ത്താന്‍ കഴിയില്ല. പരമ്പരാഗത മാര്‍ക്കറ്റിംഗ് രീതിയെക്കാള്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിലൂടെ ഉപഭോക്താക്കളുമായി കൂടുതല്‍ ഇടപഴകാനും അവരുടെ അഭിപ്രായങ്ങള്‍ അറിയുവാനും സാധിക്കുന്നു. ഇതിലൂടെ ബിസിനസിനെ വളര്‍ച്ചയിലേക്ക് എത്തിക്കാന്‍ സാധിക്കും. ഇന്ന് ഏതൊരു മേഖലയും നിലനിന്ന് പോകണമെങ്കിലും ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിനെ കുറിച്ച് നല്ല രീതിയിലുള്ള അറിവ് വേണം. ഈ കാഴ്ചപ്പാട് മുന്നില്‍ കണ്ടാണ് Business Consulting Couples ആയ മില്‍ട്ടണ്‍ & സ്‌നേഹ Bull and Bear Academy Pvt […]