Success Story

ആറ്റൂര്‍ സന്തോഷ് കുമാര്‍; അക്ഷരങ്ങളില്‍ അത്ഭുതങ്ങള്‍ തീര്‍ത്ത എഴുത്തുകാരന്‍

തൃശൂര്‍ പുറനാട്ടുകര സ്വദേശിയായ ആറ്റൂര്‍ സന്തോഷ് കുമാര്‍ എന്ന എഴുത്തുകാരന്‍ തന്റെ ഓരോ പുസ്തകത്തിലും വ്യത്യസ്തത കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന ഒരു പ്രതിഭയാണ്. അതിനു ഉദാഹരണമാണ് അദ്ദേഹത്തിന്റെ പുറത്തിറങ്ങിയ പുസ്തകവും ഇനി ഇറങ്ങാന്‍ പോകുന്ന പുസ്തകങ്ങളും. ലോകത്തിലെ ഏറ്റവും ചെറിയ രാമായണം എന്നത് പലരും കേള്‍ക്കുന്നത് തന്നെ ആദ്യമായിട്ടായിരിക്കും. ലോകത്തിലെ തന്നെ ആദ്യത്തെ ഏറ്റവും ചെറിയ സൂക്ഷ്മ സംക്ഷിപ്ത രാമായണമാണ് സന്തോഷ് കുമാര്‍ തയ്യാറാക്കിയിരിക്കുന്നത്. അഞ്ച് മില്ലീമീറ്റര്‍ നീളവും അഞ്ച് മില്ലീമീറ്റര്‍ വീതിയുമാണ് ഈ പുസ്തകത്തിനുള്ളത്. ലെന്‍സിന്റെ സഹായത്തോടെ […]

Entreprenuership Success Story

ഒരേസമയം ഒന്നിലധികം മേഖലകളില്‍ വിജയം കൊയ്ത സംരംഭകന്‍

തിരുവല്ലയില്‍ ആരംഭിച്ച് ഇന്റര്‍നാഷണല്‍ ബ്രാന്‍ഡായി മാറിയ ‘കാട്ടൂരാന്‍സി’ന്റെ വിജയവഴി ഇന്നത്തെ കാലത്ത് ജോലി നേടണമെങ്കില്‍ ടെക്‌നിക്കല്‍ പരമായ കാര്യങ്ങളില്‍ അറിവ് നേടിയിരിക്കണം എന്നത് അഭികാമ്യമായ ഒരു കാര്യമാണ്. നേഴ്‌സിങ്ങും എന്‍ജിനീയറിങ്ങും വിദ്യാഭ്യാസരംഗം കയ്യടക്കിയ കാലത്ത് നിന്ന് വ്യതിചലിച്ച് ഇന്നത്തെ ഉദേ്യാഗാര്‍ത്ഥികള്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് വെല്‍ഡിങ്, റിഗിങ്, പൈപ്പിങ്, സ്ട്രക്ചറല്‍, മെക്കാനിക്കല്‍, ക്യു എ ക്യുസി എന്‍ജിനീയറിങ്, പൈപ്പിംഗ് എന്‍ജിനീയറിങ്, എക്‌സിക്യൂഷന്‍ എന്‍ജിനീയറിങ്, ഗ്യാസ് കട്ടിംഗ്, ഗ്രൈന്‍ഡിങ്, പെയിന്റിങ് തുടങ്ങി ടെക്‌നിക്കല്‍പരമായ കാര്യങ്ങളിലുള്ള അവബോധവും അറിവും നേടുവാനാണ്. […]

Success Story

കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ വിജയചരിത്രമെഴുതി SPACES Home Life (DESIGN-BUILD-RENOVATE)

STYLE YOURSELF INTO A NEW WORLD ഒരു മേഖലയില്‍ സംരംഭം തുടങ്ങുക എന്നതല്ല, തുടങ്ങിവച്ച സംരംഭത്തെ നിലനിര്‍ത്തുകയും കാലത്തിനൊപ്പം സഞ്ചരിച്ച് ബ്രാന്‍ഡായി മാറുക എന്നതുമാണ് ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി. ആ വെല്ലുവിളികളെ അതിജീവിച്ച് പുതുമകളോടെയും ആധുനിക സജ്ജീകരണങ്ങളോടെയും കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ വിജയ ചരിത്രമെഴുതിയ സംരംഭമാണ് SPACES Home Life. കണ്ണൂര്‍ സ്വദേശിയായ റീജിത്ത് പി.കെ എന്ന സിവില്‍ എഞ്ചിനീയര്‍ 1998 ലാണ് ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. സംരംഭത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ പ്ലാനിങ് മാത്രമാണ് ഈ […]

Entreprenuership Success Story

ഉലയുന്ന ദാമ്പത്യങ്ങള്‍ക്കും ഉലയുന്ന കൗമാരങ്ങള്‍ക്കും കൈത്താങ്ങ്

പതിമൂന്നാമത്തെ വയസ്സില്‍ മയക്കുമരുന്നിന് അടിമയായ പെണ്‍കുട്ടി… അഞ്ചോളം ആത്മഹത്യാശ്രമങ്ങള്‍… കുപ്രസിദ്ധമായ ഒരു പീഢനക്കേസിലെ അതിജീവിത… ഒരു മനുഷ്യായുസ്സിന് താങ്ങാനാവാത്ത വേദനയുടെ എത്രയോ ഇരട്ടി വെറും രണ്ട് വര്‍ഷം കൊണ്ട് അനുഭവിച്ചു തീര്‍ത്ത്, പതിനഞ്ചാമത്തെ വയസ്സില്‍ മാതാപിതാക്കളോടൊത്ത് കൗസിലിങ്ങിന് വന്ന ഒരു പെണ്‍കുട്ടി, വിവിധ കാരണങ്ങളാല്‍ ദാമ്പത്യജീവിതം തകര്‍ന്ന വിവാഹമോചനത്തിന്റെ വക്കില്‍ കൗസിലിങ്ങിനെത്തി, ഇപ്പോള്‍ സന്തുഷ്ട ജീവിതം നയിക്കുന്ന നിരവധി ദമ്പതികള്‍… തന്റെ കൗണ്‍സിലിംഗ് ജീവിതത്തെ കുറിച്ച് സൈക്കോളജിസ്റ്റ് ആമിനസലാം പറയുകയാണ്. ശരിയായ ആശയവിനിമയമില്ലായ്മ, തുറന്ന സംസാരത്തിന്റെ അഭാവം, […]

Career EduPlus Entreprenuership Tech

ഏവിയേഷന്‍, ഹോസ്പിറ്റാലിറ്റി മേഖലയില്‍ മികച്ചൊരു കരിയര്‍; ലോകോത്തര നിലവാരമുള്ള കോഴ്‌സുകളുമായി ‘അക്ബര്‍ അക്കാദമി’

സഹ്യന്‍ ആര്‍ ഏവിയേഷന്‍, ട്രാവല്‍ ആന്‍ഡ് ടൂറിസം, ഹോസ്പിറ്റാലിറ്റി… തിളക്കമാര്‍ന്നൊരു കരിയര്‍ സ്വപ്‌നം കാണുന്ന ഏതൊരാളും തെരഞ്ഞെടുക്കുന്ന മേഖലകളാണിവ. ആഗോളതലത്തില്‍ സാധ്യതകളുള്ള ഈ രംഗങ്ങളില്‍ ഭാവി സുരക്ഷിതമാക്കണമെങ്കില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള കോഴ്‌സുകള്‍ തന്നെ തെരഞ്ഞെടുക്കണം. കഴിഞ്ഞ നാല്പത്തിയേഴു വര്‍ഷമായി ഇരുന്നൂറിലധികം ബ്രാഞ്ചുകളുമായി ലോകമെമ്പാടും സാന്നിധ്യമുള്ള അക്ബര്‍ ഗ്രൂപ്പിന്റെ വിദ്യാഭ്യാസ സ്ഥാപനമായ ‘AKBAR ACADEMY’ ലോകത്തിലെ തന്നെ ലീഡിങ് IATA (International Air Transport Association) അംഗീകൃത പ്രീമിയര്‍ ട്രെയിനിങ് സെന്റര്‍ എന്ന നിലയ്ക്ക് ഏവിയേഷന്‍, ട്രാവല്‍ & […]

Entreprenuership Success Story

കോണ്‍ടെക് ആര്‍ക്കിടെക്‌സ്‌; വാസ്തു ശാസ്ത്രത്തിന്റെ വിസ്മയ ജാലകം

വാസ്തുശാസ്ത്ര മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു ബഹുമുഖ പ്രതിഭയെ നമുക്ക് പരിചയപ്പെടാം. മുഹമ്മദ് റിയാസ് എന്നാണ് അദ്ദേഹത്തിന്റെ പേര്. എന്‍ജിനീയറിങ് ബിരുദത്തിനു ശേഷം മറ്റു സ്ഥാപനങ്ങളില്‍ ജോലി ചെയ്തുകൊണ്ടിരുന്ന അവസരത്തിലാണ് തന്റെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ സ്വതന്ത്രമായ ഒരു മാധ്യമം ആവശ്യമാണെന്ന തോന്നല്‍ വന്നു തുടങ്ങിയത്. ഇത് ‘കോണ്‍ടെക് ആര്‍ക്കിടെക്‌സ്‌’ എന്ന കമ്പനിയുടെ രൂപീകരണത്തിന് വഴിയൊരുക്കി. ഏകദേശം 25 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ‘കോണ്‍ടെക് ആര്‍ക്കിടെക്‌സിന്റെ’ സേവനങ്ങള്‍ കൂടുതലും വ്യാപിച്ച് കിടക്കുന്നത് കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, […]

Entreprenuership Success Story

കേരളീയ വാസ്തുകല പുതുയുഗത്തിന്റെ പരിവേഷത്തില്‍

ഓരോ ആവശ്യങ്ങളും പൂര്‍ത്തീകരിക്കുവാന്‍ ഉപഭോക്താവിന് അനേകം സേവനദാതാക്കളെ ആശ്രയിക്കേണ്ടിവരുന്ന കാലം കഴിഞ്ഞു. ഏതൊരു മേഖലയിലും ഒരു പ്രത്യേക ആവശ്യത്തെ പൂര്‍ത്തീകരിക്കുന്ന സേവനങ്ങളെല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്നതാണ് സമയത്തിന് മറ്റെന്തിനെക്കാളും വിലയുള്ള വര്‍ത്തമാന കാലഘട്ടത്തിലെ രീതി. ഇത് ഏറ്റവും നന്നായി പ്രകടമാകുന്നത് കണ്‍സ്ട്രക്ഷന്‍ മേഖലയിലാണ്. നിര്‍മാണ പദ്ധതികളുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും പരമാവധി തങ്ങളുടെ സ്ഥാപനത്തിലൂടെ ലഭ്യമാക്കുവാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ മത്സരിക്കുന്നു. തങ്ങളുടേതായ മാതൃകയിലൂടെ ഇങ്ങനെയുള്ള സേവനങ്ങളുടെ ഏകീകരണം മികച്ച രീതിയില്‍ നടപ്പിലാക്കി വിജയം കൊയ്യുകയാണ് മഞ്ചേരി ആസ്ഥാനമാക്കി […]

Entreprenuership Success Story

പ്രതിസന്ധികളെ തരണം ചെയ്യാന്‍ നുറുങ്ങുവിദ്യയില്‍ ആതിര വിനോദിന്റെ സംരംഭപരീക്ഷണം; കേരളത്തിന്റെ MSME മേഖലയ്ക്ക് മുതല്‍ക്കൂട്ടായി ‘ATHI’S HERBALS’

സഹ്യന്‍ ആര്‍. ‘An Entrepreneurial Initiative that can be marked as an in-dicator of the growth of MSME Sector’ കുടുംബത്തിന്റെ നെടുംതൂണായ സ്ത്രീകള്‍ ജീവിത പ്രതിസന്ധികളോടു പൊരുതാന്‍ നിശ്ചയദാര്‍ഢ്യത്തോടെ കൈക്കൊള്ളുന്ന ചില തീരുമാനങ്ങളുടെ ഫലമായാണ് പലപ്പോഴും ചെറുകിട സംരംഭങ്ങള്‍ ഉയര്‍ന്നുവരുന്നത്.ഹെഡ് ലോഡറായ ഭര്‍ത്താവിന് ഒരപകടം സംഭവിച്ചതിനെ തുടര്‍ന്നുണ്ടായ സാഹചര്യത്തില്‍ മൂന്ന് കുട്ടികളടങ്ങിയ കുടുംബത്തെ ചേര്‍ത്തുപിടിക്കാന്‍ സ്വന്തമായി വരുമാനം ഉണ്ടാക്കുക എന്ന ദൃഢനിശ്ചയത്തോടെയാണ് ഇടുക്കി കട്ടപ്പന സ്വദേശി ആതിര വിനോദ് തനിക്കറിയാവുന്ന ‘എണ്ണ […]

Entreprenuership Success Story

സ്ത്രീ സ്വയംപര്യാപ്തതയ്ക്ക് നൈപുണ്യ പരിശീലന പദ്ധതികളുമായി ഗീതു കൃഷ്ണയുടെ ‘G KRISHNA ART & DESIGN CENTRE’

സഹ്യന്‍ ആര്‍. വീട്ടമ്മമാരുള്‍പ്പെടെയുള്ള സ്ത്രീസമൂഹം നിരവധി കൈത്തൊഴിലുകളിലൂടെ സ്വന്തമായി വരുമാനം ഉണ്ടാക്കുക എന്നതാണ് സ്ത്രീശാക്തീകരണത്തിന്റെയും ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെയും അടിസ്ഥാനശില. തയ്യല്‍ പോലുള്ള നൈപുണ്യവികസന പദ്ധതികള്‍ ഗവണ്‍മെന്റ് തലത്തില്‍ തന്നെ കുടുംബശ്രീ പോലുള്ള സംഘടനകള്‍ വഴി സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ സ്റ്റിച്ചിങ്ങിനു പുറമേ, ഫാഷന്‍ ഡിസൈനിങ്ങിന്റെയും അതിനോടനുബന്ധമായ കരകൗശല വിദ്യകളുടെയും സാധ്യതകള്‍ കൂടി സ്ത്രീ സ്വയംപര്യാപ്തതയ്ക്കുചിതമായ നൈപുണ്യ വികസനത്തിന്റെ പരിധിയില്‍ വരുന്നുണ്ട്. സ്റ്റിച്ചിംഗ്, മ്യൂറല്‍ പെയിന്റിംഗ്, എംബ്രോയിഡറി, ആരി വര്‍ക്ക് എന്നിങ്ങനെ സ്ത്രീകള്‍ക്ക് സ്വന്തമായി ഒരു കൈത്തൊഴില്‍ വികസിപ്പിച്ചെടുക്കുന്നതിനു ഉതകുന്ന […]

Success Story

മകള്‍ക്കായി ഹെയര്‍ അക്‌സസറീസ് നിര്‍മിച്ചുതുടങ്ങി… നൗഫിയ അജ്മലിന്റെ ഓണ്‍ലൈന്‍ ബിസിനസ്സ് ഇന്ന് ഇന്ത്യ മുഴുവന്‍!

സഹ്യന്‍ ആര്‍. കുട്ടികളുടെ വസ്ത്രങ്ങള്‍ക്കായി ഒരു ‘ലക്ഷ്വറി ബ്രാന്‍ഡ്’ എന്ന ലക്ഷ്യവുമായി മുന്നേറുന്ന ഈ യുവസംരംഭക ഇന്ന് നിരവധി സ്ത്രീകളുടെ സ്റ്റാര്‍ട്ടപ്പ് സ്വപ്‌നങ്ങള്‍ക്ക് ഊര്‍ജം പകരുകയാണ്… എറണാകുളം സ്വദേശി മാഹീന്റെ മകള്‍ നൗഫിയ അജ്മല്‍ കുറച്ചു നാളുകള്‍ക്കു മുന്‍പ് കുഞ്ഞുമകള്‍ അമേലിയയ്ക്കു വേണ്ടി ഹെയര്‍ ആക്‌സസറീസ് നിര്‍മാണം പരീക്ഷിച്ചു നോക്കി. ഇപ്പോള്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ലഭിക്കുന്ന നിരവധി ഓര്‍ഡറുകള്‍ അനുസരിച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള വിവിധയിനം ഹെയര്‍ ആക്‌സസറീസുകള്‍ നിര്‍മിച്ച് വിതരണം ചെയ്യുന്ന തിരക്കിലാണ് അവര്‍! സ്വയം […]