Entreprenuership Success Story

ചെലവാകുന്നതിലും ഇരട്ടിയായി പണം നേടാനൊരു മാര്‍ഗം, സാമ്പത്തിക മേഖലയ്ക്ക് കൈത്താങ്ങായി ‘ഗ്ലോബല്‍ ഗാര്‍ണര്‍’

പണം ആവശ്യമില്ലാത്തവരായി ആരാണ് ഉണ്ടാവുക? എത്രയൊക്കെ പണമില്ലെന്ന് പറഞ്ഞാലും നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാതെ ജീവിതത്തില്‍ മുന്നോട്ടുപോകാന്‍ സാധിക്കുകയില്ല. എന്നാല്‍ ഒരിക്കല്‍ എങ്കിലും നമ്മള്‍ വാങ്ങുന്ന സാധനങ്ങളുടെ പണം അതേ രീതിയിലോ ഇരട്ടിയായോ നമുക്ക് തിരിച്ചു കിട്ടാറുണ്ടോ? അല്ലെങ്കില്‍ അങ്ങനെ ഒരു മാര്‍ഗത്തെ കുറിച്ച് എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഇതുവരെ ചിന്തിച്ചിട്ടില്ലെങ്കില്‍ ഇനി അതിന് ഒരു അവസരമൊരുക്കുകയാണ് ഗ്ലോബല്‍ ഗാര്‍ണര്‍. ഏറ്റവും സാമ്പത്തികം കുറഞ്ഞ ലോക ജനതയെ സാമ്പത്തികപരമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംരംഭമാണ് ‘ഗ്ലോബല്‍ ഗാര്‍ണര്‍’. […]

Entreprenuership Success Story

വീട്ടകങ്ങളില്‍ തളിരിട്ട ഇന്ദുലേഖയുടെ വിജയം

ഉന്നത വിദ്യാഭ്യാസം കഴിഞ്ഞ് ആഗ്രഹിച്ച കരിയര്‍ പിന്തുടരാനാകാതെ കുടുംബ ജീവിതത്തിലേക്ക് ഒതുങ്ങിപ്പോകുന്ന വീട്ടമ്മമാര്‍ കേരളത്തില്‍ ധാരാളമുണ്ട്. രാജ്യത്തിന് ഉപകാരപ്പെടേണ്ട മാനവ വിഭവശേഷിയാണ് ഇങ്ങനെ നഷ്ടപ്പെടുന്നത്. പക്ഷേ ഇഷ്ടപ്പെട്ട ഹോബിയെ ബിസിനസാക്കി വളര്‍ത്തിയും കൂട്ടായ്മകളിലൂടെ അതിനെ കരുപ്പിടിപ്പിച്ചും കുടുംബ ജീവിതത്തിന് ഇണങ്ങുന്ന ബിസിനസ് സംരംഭങ്ങള്‍ ബേക്കിങിന്റെയും ബോട്ടീക്കിന്റെയും ഹെര്‍ബല്‍ ഓയിലുകളുടെയും രൂപത്തില്‍ പടുത്തുയര്‍ത്തിയ വീട്ടമ്മമാരുടെ കഥകളും അനേകമാണ്. നെട്ടയം സ്വദേശി ഇന്ദുലേഖ തെരഞ്ഞെടുത്തത് ഇന്‍ഡോര്‍ പ്ലാന്റുകളുടെ സംരംഭക വഴിയാണ്. മലയാളിയുടെ സൗന്ദര്യബോധത്തിനൊപ്പം ഇന്റീരിയര്‍ ഡിസൈനിങ് മേഖലയും കേരളത്തില്‍ വളര്‍ന്നു […]

Success Story

കുറ്റാന്വേഷണ നോവലുമായി പ്രശസ്ത കവി അനില്‍ കരുംകുളം

തിരുവനന്തപുരം : ‘ചിരിക്കാത്ത മലയാളികള്‍’ എന്ന കവിതാസമാഹാരത്തിലൂടെ മലയാള കാവ്യരംഗത്ത് ‘പ്രവേശനോത്സവം’ നടത്തി, തുടര്‍ന്ന് നിരവധി കവിതകളിലൂടെയും ഗാനങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും കവിയരങ്ങുകളിലൂടെയും മലയാള സാഹിത്യ ലോകത്ത് കസേരയിട്ട് സ്ഥാനമുറപ്പിച്ച കവിയാണ് അനില്‍ കരുംകുളം. കവിതകളിലൂടെയും ഗാനങ്ങളിലൂടെയും സഞ്ചരിച്ച അനില്‍ കരുംകുളം ഇപ്പോള്‍ വായനക്കാരെ ത്രില്ലടിപ്പിക്കാന്‍ ഉദ്വേഗഭരിതമായ ഒരു കുറ്റാന്വേഷണ നോവലുമായി എത്തുകയാണ്. ‘ഇരുമുഖം’ എന്നാണ് അനിലിന്റെ കുറ്റാന്വേഷണ നോവലിന്റെ പേര്. നോവല്‍ വിഭാഗത്തില്‍ അദ്ദേഹത്തിന്റെ രണ്ടാമത്തെ കൃതിയാണ് ഇത്. 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു ഇരട്ട […]

Entreprenuership Success Story

ഒറ്റ ക്ലിക്കില്‍ സുന്ദരനിമിഷങ്ങള്‍ അവിസ്മരണീയമാകും ; SD IMAGING STUDIO – സാങ്കേതികയുഗത്തെ ‘സ്മാര്‍ട്ട്’ ഫോട്ടോഗ്രാഫര്‍

സഹ്യന്‍ ആര്‍ ഒരു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്തപ്പോള്‍ പകര്‍ത്തിയ സ്വന്തം ഫോട്ടോകള്‍ കാണാന്‍ പെട്ടെന്നൊരു ആഗ്രഹം… എന്തു ചെയ്യും? അതൊന്നു അയച്ചുതരാന്‍ ബന്ധുവിനെ വിളിക്കണോ? ഒന്നും വേണ്ട. ഒരു ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുക. പേര്, ഇമെയില്‍, വാട്‌സ്ആപ്പ് നമ്പര്‍ എന്നിവ നല്‍കി ഒരു സെല്‍ഫിയും അപ്‌ലോഡ് ചെയ്യുക. അല്‍പ്പസമയം കഴിയുമ്പോള്‍ അന്നു പകര്‍ത്തിയ സ്വന്തം ഫോട്ടോകള്‍ എല്ലാം വാട്‌സാപ്പില്‍ എത്തും! ഇങ്ങനെയൊക്കെയാണ് തിരുവല്ലയില്‍ പ്രവര്‍ത്തിക്കുന്ന എസ് ഡി ഇമേജിങ് സ്റ്റുഡിയോ ആധുനിക സാങ്കേതികവിദ്യയില്‍ ഫോട്ടോഗ്രാഫിയെ […]

Career Success Story

ഇന്ത്യയിലെ തന്നെ ആദ്യത്തെ പോര്‍ട്ട് പ്രെമിസസ് അക്കാദമി; ഭാവി സുരക്ഷിതമാക്കാം ലീഷോര്‍ ലോജിസ്റ്റിക്‌സിലൂടെ….

‘ഉയര്‍ന്ന വരുമാനം സുരക്ഷിതമായ ഭാവി’, ഇതൊക്കെയാണ് ഏതൊരാളുടെയും അടിസ്ഥാനപരമായ ആഗ്രഹങ്ങളിലൊന്ന്. അതിനായി യുവതലമുറ അങ്ങേയറ്റം മികച്ചതും ഉയര്‍ന്നതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നാണ് തങ്ങളുടെ അക്കാദമി കാലഘട്ടം പൂര്‍ത്തീകരിക്കുന്നത്. അത്തരക്കാര്‍ക്ക് യാതൊരു പേടിയുമില്ലാതെ കടന്നുചെല്ലാന്‍ കഴിയുന്ന സ്ഥാപനമാണ് വല്ലാര്‍പാടം കണ്ടെയ്‌നര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലീഷോര്‍ ലോജിസ്റ്റിക് അക്കാദമി. പ്ലസ് ടു, ഡിഗ്രി പൂര്‍ത്തീകരിച്ച ഏതൊരു വിദ്യാര്‍ത്ഥിക്കും ലീഷോറില്‍ തന്റെ അക്കാദമി കാലഘട്ടം ആരംഭിക്കാവുന്നതാണ്. 2018 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ സ്ഥാപനത്തില്‍ ഡിപ്ലോമ, പിജി ഡിപ്ലോമ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകള്‍ക്ക് പുറമേ […]

Entreprenuership Success Story

തുണിയിഴകളുടെ അപൂര്‍വ സൗന്ദര്യം തേടിപ്പിടിച്ച് സബിത എന്ന ഫാഷന്‍ ഡിസൈനര്‍

RAINBOW WOMENS OUTFIT; The Queen of Uniqueness സഹ്യന്‍ ആര്‍ മാറിവരുന്ന ട്രെന്‍ഡിനൊപ്പം മനസ്സിനിണങ്ങിയ വസ്ത്രങ്ങള്‍ തിരയുന്നവരാണ് മിക്ക സ്ത്രീകളും. പുതിയ മെറ്റീരിയലുകള്‍ വാങ്ങാനും തിരഞ്ഞെടുക്കാനും ഇന്ന് ധാരാളം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുണ്ട്. ഒഴിവുസമയങ്ങളാകും പലരും ഇതിനായി ചെലവഴിക്കുക. എന്നാല്‍ കൃത്യമായി സമയം ഷെഡ്യൂള്‍ ചെയ്തുകൊണ്ട് വസ്ത്രസൗന്ദര്യത്തെ സ്‌നേഹിക്കുന്ന നിരവധി സ്ത്രീകള്‍ ഒരു ഫാഷന്‍ ഡിസൈനര്‍ ഇന്‍സ്റ്റഗ്രാം ലൈവില്‍ വരുമ്പോള്‍ പങ്കെടുക്കാന്‍ കാത്തുനില്‍ക്കുന്നു. അവരുടെ പക്കലുള്ള കണ്ണഞ്ചിപ്പിക്കുന്ന അപൂര്‍വയിനം വസ്ത്രങ്ങളുടെ ശേഖരം കാണാനുള്ള ഉദ്വേഗമാണ് എല്ലാവരെയും അതില്‍ […]

Entreprenuership Success Story

മനസ്സ് തുറക്കാം… മാനസികാരോഗ്യ പ്രശ്‌നങ്ങളെ ക്ഷമയോടെ കേള്‍ക്കാന്‍ NEYA PSYCHIATRIC CLINIC

സഹ്യന്‍ ആര്‍. ” Leave behind the stigma towards mental health. Embrace receptivity, share your feelings with the ‘caring concierge’ of mind” ആധുനിക സമൂഹം എല്ലാത്തിനെയും തുറന്ന സമീപനത്തോടെ സ്വീകരിക്കുന്നു എന്ന് പറയുമ്പോഴും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ എന്നു കേട്ടാല്‍ നെറ്റിചുളിക്കുന്നവരാണ് നമുക്കുചുറ്റും. ഊളമ്പാറയും കുതിരവട്ടവുമൊക്കെ ചിലപ്പോഴെങ്കിലും പരിഹാസത്തിന്റെ പ്രതിപാദ്യങ്ങളാകുമ്പോള്‍ മാനസികാരോഗ്യം, സൈക്കാട്രി ഇവയൊക്കെ മുഖ്യധാരാ ചര്‍ച്ചാ വിഷയങ്ങളില്‍ നിന്നും ‘ഭ്രാന്തിന്റെ കോളത്തില്‍’ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുപോകുന്നു. മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരെ മുന്‍വിധികളില്ലാതെ വളരെ […]