Success Story

വസ്ത്ര സങ്കല്‍പ്പങ്ങള്‍ ‘ധന്യ’മാക്കുന്നൊരിടം; ഡിസൈനിങ്ങിലെ ഡിഫറന്‍സുകള്‍ കൂട്ടിയോജിപ്പിച്ച് ഡി ഡിസൈന്‍സ്

”വളരെയധികം സന്തോഷത്തോടെയും ആഗ്രഹത്തോടെയും ചെയ്യാന്‍ കഴിയുന്ന ഒരു കാര്യത്തെ തന്റെ പ്രൊഫഷനായി തിരഞ്ഞെടുത്തു അത്യധികം ഇഷ്ടത്തോടെ അതിനുവേണ്ടി പരിശ്രമിച്ച് ലക്ഷ്യത്തിലെത്തിക്കുക… !” എത്രയധികം അഭിമാനവും സന്തോഷവും നിറഞ്ഞ കാര്യമാണല്ലേ. തന്റെ സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ പായാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നില്‍, ‘ഇങ്ങനെ’ മുന്നോട്ടു പോകാന്‍ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് കൊല്ലം സ്വദേശിനിയായ ധന്യ. ചെറിയ കാര്യങ്ങളില്‍ പോലും സന്തോഷം കണ്ടെത്തുകയും അങ്ങേയറ്റം സൂക്ഷ്മമായും കഠിനമായും പരിശ്രമിക്കുവാനുമുള്ള ആഗ്രഹം മനസ്സില്‍ നിറഞ്ഞു നിന്നപ്പോഴും പുറത്തുപോയി ഒരു ജോലി ചെയ്യുക എന്നത് ധന്യയെ സംബന്ധിച്ചിടത്തോളം […]

Entreprenuership Success Story

അഴകിന്റെ നിറഭേദങ്ങളൊരുക്കി അഭിമാനത്തോടെ ഡിസൈന്‍ സൊല്യൂഷന്‍സ്

ചെറിയ വിജയങ്ങള്‍ എപ്പോഴും മികച്ച സ്വപ്‌നങ്ങളിലേക്ക് കുതിച്ചുയരാന്‍ പ്രോത്സാഹനമാണ്. അങ്ങനെ ഉയര്‍ന്നുവന്ന സ്ഥാപനമാണ് ഡിസൈന്‍ സൊല്യൂഷന്‍സ്. നവീനമായ ഇന്റീരിയര്‍ ഡിസൈന്‍ രംഗത്ത് മികവിന്റെ പുതിയ അദ്ധ്യായങ്ങള്‍ രചിക്കുകയാണ് ഡിസൈന്‍ സൊല്യൂഷന്‍സ്. എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ണൂര്‍ സ്വദേശിയായ കെ.വി.ജനേഷിന്റെ കഠിന പ്രയത്‌നത്താല്‍ സ്ഥാപിതമായ ഡിസൈന്‍ സൊല്യൂഷന്‍സ് ഇതിനോടകം നിരവധി ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍, ബാങ്ക്, വീട്, ഹോസ്പിറ്റല്‍ എന്നിവയുടെ ആകര്‍ഷകമായ നിര്‍മിതിയ്ക്ക് നേതൃത്വം നല്കി. ഇന്നത്തെ മത്സരാധിഷ്ഠിത ലോകത്ത്, കാര്യക്ഷമമായ ബിസിനസ്സുകള്‍ക്കായി ബിസിനസ് പ്ലാന്‍ സൃഷ്ടിക്കേണ്ടത് […]

Success Story

Rental Cochin; ഇത് റിയല്‍ എസ്റ്റേറ്റിന്റെ പുതിയ മുഖം

സാമ്പത്തിക നേട്ടം ഉണ്ടാക്കുവാന്‍ കഴിയുന്ന ഏറ്റവും വലിയ നിക്ഷേപം ഏത് എന്ന ചോദ്യത്തിന് ഒട്ടുമിക്ക ആളുകളും പറയുന്ന ഉത്തരം റിയല്‍ എസ്‌റ്റേറ്റ് എന്നാണ്. ഈ ധാരണ ഉള്ളിലുള്ളത് കൊണ്ട് തന്നെ പുതിയ റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപകരുടെ എണ്ണം കൂടുകയാണ്. റിയല്‍ എസ്‌റ്റേറ്റില്‍ പരിചയസമ്പന്നത വളരെ പ്രധാനപ്പെട്ടതാണ്, അത്തരത്തില്‍ 21 വര്‍ഷത്തെ പരിചയസമ്പത്തുള്ള ജോണി ആന്റണി എന്ന സംരംഭകന്റെ സ്ഥാപനമാണ് RENTAL COCHIN. ജീവിതവിജയം നേടുവാന്‍ കഠിനാധ്വാനം ചെയ്യുവാന്‍ മടിയില്ലാത്ത ജോണി ഒരു ഉപജീവനമാര്‍ഗമായാണ് 21 വര്‍ഷങ്ങള്‍ക്കു മുമ്പ് […]

Entreprenuership Success Story

വരകള്‍ക്ക് വര്‍ണങ്ങളുടെ ജീവന്‍; മ്യൂറല്‍ പെയിന്റിങ്ങിലൂടെ നിറങ്ങള്‍ക്ക് മോടി കൂട്ടി നിഷ ബാലകൃഷ്ണന്‍

മനുഷ്യ സംസ്‌കാരത്തിന്റെ വളര്‍ച്ചയുടെ, ചരിത്രത്തിന്റെ അവശേഷിപ്പുകള്‍ പേറുന്നവയാണ് ചുമര്‍ ചിത്രങ്ങള്‍ അഥവാ മ്യൂറല്‍ പെയിന്റിംഗ്. ഭൂതകാലത്തിന്റെ അടയാളങ്ങള്‍ പേറി കലയും കാര്യവും കടന്ന് സൗന്ദര്യസങ്കല്പങ്ങളുടെ അടിസ്ഥാനമായി ഇന്ന് മ്യൂറല്‍ പെയിന്റിംഗ് മാറിക്കഴിഞ്ഞു. ചുമരില്‍ വരച്ചിരുന്ന ചിത്രങ്ങള്‍ കാലത്തിന്റെ മാറ്റത്തിന് വിധേയമായി ക്യാന്‍വാസിലേക്കും ഫ്രെയിമുകളിലും ഉള്‍ക്കൊള്ളാന്‍ പാകത്തിന് പരുവപ്പെട്ടപ്പോള്‍ ഇന്റീരിയര്‍ ഡിസൈനിങ്, ഡ്രസ്സ് ഡിസൈനിങ് എന്നിവയുടെ ലോകത്തേക്കും മ്യൂറല്‍ പെയിന്റിങ്ങിന്റെ സാധ്യതകള്‍ വളര്‍ന്നു. അത്തരത്തില്‍ കൈപ്പിടിയിലുള്ള സാധ്യതകളെ സംരംഭത്തിന് വേണ്ടി പ്രയോജനപ്പെടുത്തുകയാണ് തൃശൂര്‍ സ്വദേശിനി നിഷാ ബാലകൃഷ്ണന്‍… വരകളോട് […]

Entreprenuership Success Story

സുസ്ഥിര വികസനം ലക്ഷ്യമിട്ട് ആദിത്യ എപിഎന്‍ സോളാര്‍ എനര്‍ജി

ഊര്‍ജ മേഖലയിലെ പുത്തന്‍ ഉണര്‍വും പ്രതീക്ഷയും പ്രകൃതിയിലെ ഏറ്റവും വലിയ ഊര്‍ജസ്രോതസ്സാണ് സൂര്യന്‍. എല്ലാ ഊര്‍ജ രൂപങ്ങളുടെയും പ്രഭവസ്ഥാനവും സൂര്യന്‍ തന്നെ. സൂര്യനില്‍ നിന്നുള്ള പ്രകാശവും ചൂടും ചേര്‍ന്നതാണ് നാം ‘സൗരോര്‍ജ’മെന്ന് വിളിക്കുന്ന ഊര്‍ജരൂപം. ഇത് നമുക്ക് നല്കുന്ന സാധ്യതകള്‍ വളരെ വിശാലമാണ്. എന്നാല്‍, പ്രകൃതിയ്ക്ക് യാതൊരുവിധ ദോഷവും വരുത്താത്ത ‘സോളാര്‍ എനര്‍ജി’യെ നാം ഇപ്പോഴും നന്നായി ഉപയോഗപ്പെടുത്തിയിട്ടില്ല എന്നതാണ് വാസ്തവം. ആ സാഹചര്യം മനസ്സിലാക്കിയാണ് ‘Generate Green Energy and Save our Planet’ എന്ന […]

Entreprenuership Success Story

Toks Enterprises; ഒരു Ai സാമ്രാജ്യം

നൂതന സാങ്കേതിക വിദ്യകള്‍ക്ക് സാധ്യതകള്‍ ഏറെയുള്ള നവ കാലഘട്ടത്തില്‍ നിര്‍മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അനന്തമായ അവസരങ്ങള്‍ എല്ലാ മേഖലകളിലും പ്രകടമാണ്. അത്തരത്തില്‍ Ai എന്ന പുത്തന്‍ സാധ്യതയെ ഉപയോഗപ്പെടുത്തുന്ന ഒരു സംരംഭകനാണ് സൈനോ സി മാത്യു. പഠിക്കുന്ന കാലത്ത് തന്നെ വേറിട്ട ബിസിനസ് ആശയങ്ങള്‍ മനസ്സില്‍ കൊണ്ടു നടന്ന ഒരു സംരംഭകനായിരുന്നു ടോക്‌സ് എന്റര്‍പ്രൈസസിന്റെ സ്ഥാപകന്‍ സൈനോ സി മാത്യു. മറ്റുള്ളവരുടെ കീഴില്‍ ചെറുകിട ശമ്പളത്തിന് ജോലി ചെയ്യുന്ന സമ്പ്രദായതോട് തീരെ താല്പര്യമില്ലാത്ത സൈനോയ്ക്ക് […]

Success Story

BEEKEY MANAGEMENT CONSULTANTS ഒപ്പമുള്ളപ്പോള്‍ പേറോള്‍ മാനേജ്‌മെന്റ് ഇനിയൊരു തലവേദനയല്ല

സഹ്യന്‍ ആര്‍. ജീവനക്കാരുടെ വേതനം, തൊഴില്‍ സമയം, സാമ്പത്തിക ആനുകൂല്യങ്ങള്‍, തുടങ്ങിയ എല്ലാ ഘടകങ്ങളിലും ഒരു രാജ്യത്ത് നിലനില്‍ക്കുന്ന തൊഴില്‍ നിയമങ്ങള്‍ പിന്തുടരാന്‍ ഏതൊരു സംരംഭ ഉടമയും ബാധ്യസ്ഥനാണ്.അവിടെയാണ് ഒരു സംരംഭത്തെ സംബന്ധിച്ചിടത്തോളം ‘പേറോള്‍ മാനേജ്‌മെന്റ്’ എന്നത് ഒരു വലിയ ഉത്തരവാദിത്വമായി മാറുന്നത്. തൊഴിലാളികളുടെ അടിസ്ഥാന ശമ്പളം കണക്കാക്കല്‍, EPF, ESI എന്നിവ നിര്‍ണയിക്കല്‍ തുടങ്ങി ഒരു സ്ഥാപനത്തിലെ മുഴുവന്‍ മാനവവിഭവശേഷിയെയും കേന്ദ്രസംസ്ഥാന തൊഴില്‍ നിയമങ്ങള്‍ക്ക് അനുസൃതമായി ക്രമീകരിക്കുക എന്നത് തികഞ്ഞ സാങ്കേതിക വൈദഗ്ധ്യം ആവശ്യമായി വരുന്ന […]

Entreprenuership Success Story

സര്‍ഗാത്മകതയെ ഉണര്‍ത്തിവിജയം നെയ്ത് ശരണ്യയെന്ന യുവസംരംഭക

സ്വന്തം ആഗ്രഹങ്ങളെയും കഴിവുകളെയും ഒതുക്കി വയ്ക്കാതെ, ‘സര്‍ഗാത്മകത’യെ ഉണര്‍ത്തി സംരംഭ മേഖലയില്‍ വിജയം നെയ്ത് മുന്നേറുകയാണ് ശരണ്യ തന്റെ ‘ടൈനി ഡോട്ട്‌സ്’ എന്ന സംരംഭത്തിലൂടെ. പരിശ്രമിക്കാന്‍ തയ്യാറാണെങ്കില്‍ ചെറുതാണെങ്കിലും നമ്മുടേതായ ഇടം കണ്ടെത്താന്‍ സാധിക്കുമെന്ന് തന്റെ സംരംഭ ജീവിതത്തിലൂടെ തിരുവനന്തപുരം സ്വദേശി ശരണ്യ നമുക്ക് പറഞ്ഞുതരുന്നു… ബിടെക് ബിരുദധാരിയായ ശരണ്യ വിവാഹത്തിനുശേഷം പുത്തന്‍ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായാണ് വിദേശത്തേക്ക് ചേക്കേറിയത്. പക്ഷേ, വില്ലന്റെ രൂപത്തില്‍ അവതരിച്ച കോവിഡ് മഹാമാരി അവളുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. നിയന്ത്രണങ്ങള്‍ കടുത്തതോടെ, വിദേശവാസം അവസാനിപ്പിച്ച് […]

Entreprenuership Success Story

കളികള്‍ പഴയ കളികളല്ല!ഗെയിമിഫിക്കേഷന്റെ സാധ്യതകള്‍ തുറന്ന് മൃദുല്‍ എം മഹേഷ്..

സഹ്യന്‍ ആര്‍. പുരാതനകാലം മുതല്‍ക്കേ കളികള്‍ വിനോദ ഉപാധി എന്ന നിലക്ക് മനുഷ്യന്റെ ജീവിതത്തില്‍ ഭാഗമാണ്. എന്നാല്‍ ‘സമയം കൊല്ലാന്‍’ മാത്രമാണോ ഇത്തരം കളികള്‍? തീര്‍ച്ചയായും അല്ല!! വ്യത്യസ്തമായ കഴിവുകള്‍ ഓരോ വ്യക്തിയിലും വളര്‍ത്തുന്നതിനായാണ് ഓരോ കളിയും ഉണ്ടാക്കിയിട്ടുള്ളത്. ലുഡോ, പാമ്പും കോണിയും, നൂറ്റാം കോല്‍, കക്ക് ഇങ്ങനെ ചെറുതും വലുതുമായ ഏതു കളിയിലും ഒരു സ്‌കില്‍ ഒളിഞ്ഞു കിടപ്പുണ്ടാവും. നിങ്ങള്‍ക്ക് ഇഷ്ടമുള്ള കളി ഒന്നു ആലോചിച്ചു നോക്കൂ.. അതില്‍ ഏതൊക്കെ കഴിവുകളാണ് പരിപോഷിപ്പിക്കപ്പെടുന്നത്. കളികള്‍ പലപ്പോഴും […]

Entreprenuership Special Story

ശുഭാപ്തി വിശ്വാസത്തിന്റെ നിറവില്‍വിജയിച്ച് ഒരു സംരംഭക

ഉറച്ച നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമാണ് കാസര്‍ഗോഡ് സ്വദേശിനി ഷഹനാസ് എന്ന സംരംഭക. സ്വന്തമായി വരുമാനം കണ്ടെത്തണം എന്ന ഉറച്ച തീരുമാനം തന്നെയാണ് അവരുടെ വിജയത്തിന്റെ രഹസ്യം. ചെറുപ്രായത്തില്‍ കല്യാണം കഴിഞ്ഞ് വീട്ടമ്മയായി ചുരുങ്ങിപ്പോയ ഷഹനാസ് പിന്നീട് സ്വന്തം ഇച്ഛാശക്തിയുടെ പിന്‍ബലത്തോടെ, സ്വതന്ത്രമായ ചുവടുവയ്പ് നടത്തി. ആ ചുവടുവയ്പ് പാഴായില്ല. ഷഹനാസിലെ ധീരയായ സംരംഭകയുടെ ജൈത്രയാത്രയുടെ നാന്ദി കുറിക്കലായിരുന്നു അത്. രണ്ടു വര്‍ഷമെന്ന വളരെ ചെറിയ കാലയളവ് പൂര്‍ത്തിയാകുമ്പോള്‍, ഇന്‍സ്റ്റഗ്രാമില്‍ 78.4 K ഫോളോവേഴ്‌സുള്ള, എറണാകുളത്തെ പ്രീമിയം ബ്രൈഡല്‍ ജ്വല്ലറിയായ […]