Entreprenuership Success Story

132 രൂപയില്‍ നിന്ന് ആറ് കമ്പനികളുടെ തലപ്പത്തേക്ക്… ഒരേ സമയം ഒന്നിലധികം മേഖലകളില്‍ വിജയക്കൊടി പാറിച്ച സംരംഭകന്‍

അവഗണനയും പരിഹാസവും ഒറ്റപ്പെടുത്തലും ഒരു ഇരുപത്തിമൂന്നുക്കാരനെ തളര്‍ത്തുന്നത് എത്രത്തോളമായിരിക്കും ? അപ്രതീക്ഷിതമായി ജീവിതത്തില്‍ നേരിടേണ്ടി വന്ന ഒരു സങ്കടകരമായ അനുഭവം ഒരു ഇരുപത്തിമൂന്ന് വയസുകാരന്റെ മനസിനെ എത്രത്തോളമായിരിക്കും തകര്‍ത്തിട്ടുണ്ടാവുക ? അത്തരത്തില്‍ ഒരാള്‍ക്ക് ജീവിത വിജയത്തിന്റെ നെറുകയിലേക്ക് എത്താന്‍ സാധിക്കുമോ ? തീര്‍ച്ചയായും സാധിക്കും. അത്തരത്തില്‍ ജീവിതത്തില്‍ നേരിട്ട പ്രശ്‌നങ്ങളെ അതിജീവിച്ച് വിജയമെഴുതിയ ഒരു സംരംഭകന്‍ നമ്മുടെ ഈ കേരളത്തിലുണ്ട്. ഒറ്റപ്പെടലിന്റെയും തകര്‍ച്ചയുടെ ഇരുളടഞ്ഞ ജീവിതത്തില്‍ നിന്നും പ്രതീക്ഷകളോടെ എറണാകുളം പറവൂര്‍ സ്വദേശിയായ വൈശാഖ് പടുത്തുയര്‍ത്തിയത് ആറ് […]

Success Story

സ്വപ്‌നവും സൗന്ദര്യവും ചാലിച്ച് നിര്‍മിക്കുന്ന കെട്ടിടങ്ങള്‍; നിര്‍മാണ മേഖലയില്‍ വിസ്മയം തീര്‍ത്ത് കോസ്മിക്

സൗന്ദര്യത്തിന്റെയും സമര്‍പ്പിത സേവനത്തിന്റെയും സമന്വയം, നിര്‍മാണ മികവിന്റെ സമവാക്യം. കണ്‍സ്ട്രക്ഷന്‍ മേഖലയെ അനുദിനം മികവുറ്റതാക്കുന്ന കോസ്മിക്കിന് ഈ വാക്കുകള്‍ വെറും അലങ്കാരമല്ല അനുഭവസ്ഥര്‍ നല്‍കുന്ന സാക്ഷ്യപത്രമാണ്. നാലു പതിറ്റാണ്ടിലേറെക്കാലമായി നമ്മുടെ സ്വപ്‌ന നിര്‍മിതികള്‍ക്ക് മനോഹരമായ രൂപകല്‍പ്പനയോടൊപ്പം ഈടും ഉറപ്പും നല്‍കി കാലത്തിന് ഒരുപടി മുന്നേ സഞ്ചരിക്കുകയാണ് കോസ്മിക് എന്ന ഈ കെട്ടിട നിര്‍മ്മാണ സ്ഥാപനം. 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് ശിവാനന്ദന്‍ നായരാണ് കമ്പനി ആരംഭിച്ചത്. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണവും പ്രാപ്തിയും കൊണ്ട് കോസ്മിക് സിവില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി കേരളത്തിലെ […]

Success Story

മാറുന്ന ആരോഗ്യരംഗം ; ഭാവി മുന്നില്‍കണ്ട് ന്യൂട്രിയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലൈഫ് സ്‌റ്റൈല്‍

ആരോഗ്യമേഖല പുതിയ മാറ്റത്തെ തേടുകയാണ്. ജീവിതശൈലി രോഗങ്ങള്‍ മനുഷ്യന്റെ ജീവിതത്തെ കാര്‍ന്നു തിന്നു കൊണ്ടിരിക്കുന്ന ലോകത്ത് ഇത്തരം രോഗങ്ങളെ നേരിടുന്നതില്‍ നമ്മള്‍ പരാജയത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ഡയബറ്റിക്, ഹൃദ്രോഗം, ബിപി, ക്യാന്‍സര്‍ പോലുള്ള ഒട്ടുമിക്ക രോഗങ്ങളുടെയും യഥാര്‍ത്ഥ കാരണം തെറ്റായ ജീവിതശൈലിയാണെന്ന് സമൂഹത്തിന് കൃത്യമായ ധാരണയുണ്ട്. എന്നിട്ടും മരുന്നുകള്‍ കഴിക്കുന്ന താല്‍പര്യം ജീവിതശൈലി മാറ്റുന്നതിനോട് ഇല്ല. വര്‍ഷങ്ങളുടെ മരുന്നുപയോഗം ADR (Adverse Drug Reaction) എന്ന ജീവന്‍ അപകട അവസ്ഥയിലേക്ക് എത്തിക്കുന്നു. ആരോഗ്യകരമായ ഭക്ഷണത്തിലൂടെയും ശരിയായ ജീവിതശൈലിയിലൂടെയും രോഗങ്ങളുടെ […]

Entreprenuership Success Story

മണ്ണറിഞ്ഞ്, മനസ്സ് നിറഞ്ഞ്, മൂല്യം വിളിച്ചു പറഞ്ഞ് ലിപിന്റെ ജൈത്രയാത്ര…

ലയ രാജന്‍ സാധാരണ ഗതിയില്‍ പഠനവും കൂട്ടുകാരുമൊക്കെയായി ജീവിതം മുന്നോട്ടു കൊണ്ടുപൊയ്‌ക്കൊണ്ടിരുന്ന ഒരു പത്തൊന്‍പതുകാരന്‍ ഇടക്കാലത്ത് തലയിലുദിച്ച ഒരു തോന്നല്‍ കൊണ്ട് കൃഷിയിലേക്ക് തിരിയുന്നു; പിന്നീട് കൃഷിയോടുള്ള ഇഷ്ടം കൊണ്ട് അതില്‍ തന്നെ തുടരുന്നു. ഒട്ടും പുതുമയില്ലാത്തൊരു തുടക്കത്തില്‍ നിന്ന് പാലക്കാട് സ്വദേശി ലിപിന്‍ നേടിയെടുത്തത് ജൈവ കാര്‍ഷിക വിളകളുടെ മൂല്യവര്‍ധിത ഉത്പന്ന വിപണിയില്‍ തന്റെതായൊരു സ്ഥാനമാണ്. ഹെല്‍ത്ത്‌നെസ്റ്റ് എന്ന തന്റെ സംരംഭത്തിലൂടെ, ഇഷ്ടങ്ങളെ വരുമാനമാക്കുന്ന മായാജാലം പ്രാവര്‍ത്തികമാക്കുകയാണ് ലിപിന്‍. കഴിക്കുന്ന ഭക്ഷണം മായമില്ലാത്തതാവണമെന്ന നിര്‍ബന്ധത്തിന്മേലും കാര്‍ഷിക […]

Success Story

LISTENING…HEALING… മുന്‍വിധികളില്ലാതെ നിങ്ങളെ കേള്‍ക്കാന്‍ ഒരാള്‍… കേരളത്തില്‍ ആദ്യമായി ടീനേജേഴ്‌സിന് ഒരു ‘ലൈഫ് ട്രാന്‍ഫോര്‍മേഷന്‍ പ്ലാറ്റ്‌ഫോം’ അവതരിപ്പിച്ച് ഷബ്‌ന എന്ന ഹാപ്പിനെസ്സ് കോച്ച്

സഹ്യന്‍ ആര്‍ തൊഴില്‍, കുടുംബം, സാമൂഹികബന്ധങ്ങള്‍ തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലയിലും കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരാണ് നമ്മളില്‍ പലരും. ഒരു ആശ്വാസവാക്ക് പോലും പറയാന്‍ സമയമില്ലാതെ എല്ലാവരും തിരക്കിട്ടോടുന്ന ഇക്കാലത്ത് നിങ്ങളുടെ മനസ്സിനെ അലട്ടുന്ന പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കാന്‍ ഒരു ആത്മസുഹൃത്തിനെ അന്വേഷിക്കുന്നുണ്ടോ? മുന്‍വിധികളില്ലാതെ നിങ്ങളെ കേള്‍ക്കുന്ന ജീവിതസഹയാത്രികനെ തേടി അധികം അലയേണ്ടതില്ല. തൃശ്ശൂര്‍ കുന്നുമംഗലം വട്ടംപാടം സ്വദേശിയായ ഷബ്‌ന സുല്‍ത്താന്‍ എന്ന ഹാപ്പിനസ് ഡിസ്‌കവറി കോച്ചിനെ സമീപിക്കാം. ഐടി പ്രൊഫഷണലായിരുന്ന ഷബ്‌ന സുല്‍ത്താന്‍ ഹ്യൂമന്‍ സൈക്കോളജിയിലേക്ക് […]

Entertainment Success Story

ഓര്‍മകള്‍ക്കായി നിമിഷങ്ങളെ തടുത്ത് നിര്‍ത്തുന്നിടം… ബാംബിനോസ് കിഡ്‌സ് ഫോട്ടോഗ്രഫി കമ്പനിയുടെ സുന്ദരയാത്ര

ലയ രാജന്‍ കുട്ടിക്കാലം, പെട്ടെന്ന് ഓടിപ്പോകുന്നൊരു കാലഘട്ടമാണ്. അതേ വേഗത്തില്‍ തന്നെ ആ കാലഘട്ടത്തിന്റെ കളിചിരികളും കുസൃതികളും ആകാംക്ഷകളുമൊക്കെ അതിനൊപ്പം ഓടിപ്പോകും. പക്ഷേ ആ സമയങ്ങളെ ഒന്നെടുത്തു സൂക്ഷിച്ചു വച്ചാലോ? വിലമതിക്കാനാവാത്ത നല്ല നേരങ്ങളെ അങ്ങനെ സൂക്ഷിച്ചു വയ്ക്കാനുള്ള ആശയമുദിച്ചപ്പോള്‍ സെബിന്‍ മാത്യുവും സുഹൃത്ത് ഗോകുല്‍ ഷാജിയും പിന്നൊന്നും നോക്കിയില്ല. ബാംബിനോസ് കിഡ്‌സ് ഫോട്ടോഗ്രഫി കമ്പനിയുടെ ആരംഭം അങ്ങനെയാണ്. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ബിരുദവും ഒപ്പം ഫോട്ടോവീഡിയോഗ്രഫിയോടുള്ള ഇഷ്ടവും കൂടിയായപ്പോള്‍, ജീവിതകാലം മുഴുവന്‍ ഒപ്പം കൂട്ടാവുന്ന, കുട്ടിക്കാലത്തിന്റെ ഓര്‍മകള്‍ […]

Entreprenuership Success Story

സൗന്ദര്യസങ്കല്‍പങ്ങള്‍ക്ക് പൂര്‍ണത നല്‍കി എസ് എന്‍സ് ബ്രൈഡല്‍ മേക്കോവര്‍; കേരളത്തിലെ ആദ്യത്തെ ബ്യൂട്ടീഷ്യന്റെ വിജയവഴിയിലൂടെ….

ആഗ്രഹിച്ചത് അധ്യാപനം, കാലം കൊണ്ടെത്തിച്ചത് കേരളത്തിലെ ആദ്യത്തെ ബ്യൂട്ടീഷന്‍ എന്ന പദവിയിലേക്ക്…! എറണാകുളത്തുകാരി ഉഷ കുരുവിള എന്ന സംരംഭകയ്ക്കായി കാലം കാത്തുവച്ചത് സ്വപ്‌നതുല്യമായ നേട്ടങ്ങള്‍ മാത്രം! അറിയാം 45 വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും ജീവിതയാത്രയും ഉഷയെന്ന സംരംഭകയുടെ കരുത്തായി മാറിയ കഥ…. സൗന്ദര്യ സങ്കല്പങ്ങളെപ്പറ്റി വ്യക്തമായ ധാരണ ഒന്നുമില്ലാത്ത ഒരു കൗമാരക്കാലം. എറണാകുളം മഹാരാജാസില്‍ ബി എ എക്കണോമിക്‌സിന് ചേര്‍ന്നപ്പോള്‍ ഉഷ എന്ന പെണ്‍കുട്ടിയുടെ ആഗ്രഹം അധ്യാപനത്തില്‍ തനിക്കൊരു ഇടം കണ്ടെത്തുക എന്നതായിരുന്നു. ‘കാലം ഓരോരുത്തര്‍ക്കും കരുതിവയ്ക്കുക […]

News Desk

വയനാടിനൊപ്പം വട്ടിയൂര്‍ക്കാവ്

തിരുവനന്തപുരം : ദുരന്തത്തില്‍ തകര്‍ന്ന വയനാടിന്റെ പുനര്‍നിര്‍മാണത്തിനായി മണ്ഡലത്തിലെ പ്രായപൂര്‍ത്തിയായ എല്ലാ വ്യക്തികളും ഏറ്റവും കുറഞ്ഞത് 100 രൂപ സംഭാവന ചെയ്യണമെന്ന ആഹ്വാനവുമായി വയനാടിനൊപ്പം വട്ടിയൂര്‍ക്കാവ് ക്യാമ്പയിന്‍ പുരോഗമിക്കുന്നു. പ്രശസ്ത ഗായികയും ബാലസംഘം വഞ്ചിയൂര്‍ ഏര്യ കമ്മിറ്റി അംഗമായ പ്ലസ് ടു വിദ്യാര്‍ത്ഥിനി അനാമിക പി.എം (2500/ രൂപ), വാഴോട്ടുകോണം ശ്രീ കടിയക്കോണം ദേവീ ക്ഷേത്ര ട്രസ്റ്റ് (10,000/ രൂപ), വലിയവിള തേജസ്സ് കുടുംബശ്രീ യൂണിറ്റ് (3000/ രൂപ) എന്നിവര്‍ ഇന്നലെ വി.കെ പ്രശാന്ത് എം.എല്‍.എ യുടെ […]

Entreprenuership Success Story

ശരീരത്തിനും മനസ്സിനും ഒരു മാറ്റത്തിനായി തൃഷ ആയുര്‍വേദിക് സ്പാ & വെല്‍നെസ്സ്

വിനോദയാത്രകളില്‍ അല്ലെങ്കില്‍ ദീര്‍ഘദൂരം സഞ്ചരിക്കുന്നവരുടെ എണ്ണം കൂടിയതോടെ സ്പാകളുടെ എണ്ണവും കുതിച്ചുയരുകയാണ്. സ്‌ട്രെസും സ്‌ട്രെയിനും ഒഴിവാക്കാനുള്ള വിവിധ സുഖചികിത്സ രീതികള്‍ ലഭ്യമാക്കുന്ന സ്പാകള്‍ മലയാളികള്‍ക്കിടയില്‍ മുഖ്യ ആകര്‍ഷണമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ന് ഒരു ഹോട്ടല്‍ തിരഞ്ഞെടുക്കുമ്പോള്‍ പോലും ആദ്യമായി നോക്കുന്നത് അവിടെ ആയുര്‍വേദിക് സ്പാ ഉണ്ടോ എന്ന് തന്നെയാണ്. ആയുര്‍വേദത്തിന്റെ നന്മകള്‍ പാശ്ചാത്യലോകത്തിനും ഇഷ്ടമാകുന്ന രീതിയില്‍ ഉപയോഗപ്പെടുത്തുന്നവയാണ് മിക്ക സ്പാകളും. ഇന്ത്യയിലേക്ക് പാശ്ചാത്യ ടൂറിസ്റ്റുകളെ എത്തിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് ഇവ. ശരീരത്തിന് വിശ്രമം നല്‍കുന്നതിനൊപ്പം പോസിറ്റീവ് എനര്‍ജിയും നല്‍കുന്നു. […]

News Desk

വിന്‍വേ മാസ്റ്ററി മേക്കേഴ്‌സ് ലോഗോ മന്ത്രി ജെ ചിഞ്ചുറാണി പ്രകാശനം ചെയ്തു

തിരുവനന്തപുരം: എഡ്‌ടെക് സ്റ്റാര്‍ട്ടപ്പ് വിന്‍വേ മാസ്റ്ററി മേക്കേഴ്‌സ് ലോഗോ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പ്രകാശനം ചെയ്തു.തിരുവനന്തപുരംഅപ്പോളോ ഡിമോറ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് ലോഗോ പ്രകാശനം ചെയ്തത്. സംരംഭകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും, തൊഴില്‍രഹിതര്‍ക്കുമായി വിഭാവനം ചെയ്ത ബിസിനസ് ക്ലാസുകള്‍, ട്രെയിനിങ്ങുകള്‍ , ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, മൈന്‍ഡ് മാസ്റ്ററി വര്‍ക്ഷോപ്പുകള്‍, തൊഴില്‍രഹിതരായവര്‍ക്കുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, ടാലന്റ് ഉള്ളവരുടെ ടാലന്റ് പുറത്തു കൊണ്ട് വരുന്നതിനുള്ള പദ്ധതികള്‍ തുടങ്ങിയവയാണ് വിന്‍വേ മാസ്റ്ററി മേക്കേഴ്‌സ് (Winway Mastery Makers) നല്‍കുന്നതെന്ന് നെക്സ്റ്റ്‌ജെന്‍ […]