പുട്ടുപൊടി മുതല്‍ ഈന്തപ്പഴക്കുരു കാപ്പിപ്പൊടി വരെ; കഷ്ടപ്പാടില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ രാജേഷിന്റെ വിജയഗാഥ
ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ബേക്കറി പണിക്കാരന്‍… പിന്നീട് ഏഴ് വര്‍ഷത്തോളം നീണ്ട പ്രവാസ ജീവിതം… ഇപ്പോള്‍ നാടറിയുന്ന ബിസിനസുകാരന്‍ ! കണ്ണൂര്‍ കുത്തുപറമ്പ് സ്വദേശി എന്‍. രാജേഷിന്റെ ഇന്നത്തെ വിജയത്തിലേക്കുള്ള യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. കണ്ണൂര്‍ ജില്ലയിലെ പാട്യം പഞ്ചായത്തിലെ ചീരാറ്റയില്‍ എ. ആര്‍. ഫുഡ് പ്രോഡക്റ്റ് കമ്പനി നടത്തി വരുന്ന രാജേഷ് ഭക്ഷ്യ ഉത്പന്ന വിതരണ രംഗത്ത് മാറ്റങ്ങള്‍ക്കു വഴി തെളിക്കുകയാണ്. ചെറിയ പ്രായത്തില്‍ തന്നെ ബേക്കറി പണി ചെയ്ത ശേഷമാണ് രാജേഷ് കോലപൂരിലെത്തുന്നത്. അവിടെ […]













