സൗന്ദര്യസങ്കല്‍പങ്ങള്‍ക്ക് പൂര്‍ണത നല്‍കി എസ് എന്‍സ് ബ്രൈഡല്‍ മേക്കോവര്‍; കേരളത്തിലെ ആദ്യത്തെ ബ്യൂട്ടീഷ്യന്റെ വിജയവഴിയിലൂടെ….
ആഗ്രഹിച്ചത് അധ്യാപനം, കാലം കൊണ്ടെത്തിച്ചത് കേരളത്തിലെ ആദ്യത്തെ ബ്യൂട്ടീഷന്‍ എന്ന പദവിയിലേക്ക്…! എറണാകുളത്തുകാരി ഉഷ കുരുവിള എന്ന സംരംഭകയ്ക്കായി കാലം കാത്തുവച്ചത് സ്വപ്‌നതുല്യമായ നേട്ടങ്ങള്‍ മാത്രം! അറിയാം 45 വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും ജീവിതയാത്രയും ഉഷയെന്ന സംരംഭകയുടെ കരുത്തായി മാറിയ കഥ…. സൗന്ദര്യ സങ്കല്പങ്ങളെപ്പറ്റി വ്യക്തമായ ധാരണ ഒന്നുമില്ലാത്ത ഒരു കൗമാരക്കാലം. എറണാകുളം മഹാരാജാസില്‍ ബി എ എക്കണോമിക്‌സിന് ചേര്‍ന്നപ്പോള്‍ ഉഷ എന്ന പെണ്‍കുട്ടിയുടെ ആഗ്രഹം അധ്യാപനത്തില്‍ തനിക്കൊരു ഇടം കണ്ടെത്തുക എന്നതായിരുന്നു. ‘കാലം ഓരോരുത്തര്‍ക്കും കരുതിവയ്ക്കുക […]













