മുക്തി ഫാര്‍മ; ആയുര്‍വേദത്തിന്റെ സുഗന്ധമുള്ള നാള്‍വഴികള്‍
ആയുര്‍വേദ ഉത്പന്നങ്ങളുടെ നിര്‍മാണ വിതരണ രംഗത്ത് കഴിഞ്ഞ ഇരുപത്തിയെട്ട് വര്‍ഷമായി സജീവമായ പേരാണ് മുക്തി ഫാര്‍മ. തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശിയായ ടി. ബിജുകുമാറിന്റെ ‘സ്വന്തം സംരംഭം’ എന്ന ആഗ്രഹവും ആയുര്‍വേദ മരുന്നുകളുടെ ഉത്പാദന-മാര്‍ക്കറ്റിംഗ് രംഗത്തെ അഞ്ചുവര്‍ഷ പ്രവൃത്തി പരിചയവും വിട്ടുവീഴ്ചയില്ലാത്ത പ്രയത്‌നവും ചേര്‍ത്ത് രൂപപ്പെടുത്തിയ മുക്തി ഫാര്‍മ വര്‍ഷങ്ങള്‍ക്കിപ്പുറം എത്തി നില്‍ക്കുന്നത് തങ്ങളുടെ പ്രവര്‍ത്തനമേഖലയിലെ അതുല്യമായ നേട്ടങ്ങളിലാണ്. തുടക്കം1996ല്‍ ചിറയിന്‍കീഴ് മുടപുരത്ത് പരിമിതമായ സാഹചര്യങ്ങളില്‍ ആരംഭിച്ച സംരംഭമാണ് മുക്തി ഫാര്‍മ. മുറിവെണ്ണ, കായത്തിരുമേനി എണ്ണ, കേശകമലം ഹെയര്‍ […]













