Entreprenuership Health Success Story

വര്‍ഷങ്ങളുടെ ഗവേഷണം…ശാസ്ത്രവും പ്രകൃതിയും സമന്വയിച്ച് ഭക്ഷണവും ഔഷധവും ഒന്നായി

വന്‍ ബിസിനസ് അവസരങ്ങള്‍ സൃഷ്ടിച്ച് Divoney സഹ്യന്‍ ആര്‍. ശരീരത്തിന്റെ ഓരോ പ്രവര്‍ത്തനത്തിനും വേണ്ടുന്ന വൈറ്റമിനുകളും മിനറലുകളും പ്രകൃതിയിലെ ഭക്ഷ്യസ്രോതസ്സുകളില്‍ നിന്നും ഐച്ഛികമായി വേര്‍തിരിച്ച് ടാബ്‌ലറ്റുകളായിപ്പോലും ഉപയോഗിക്കത്തക്ക വിധത്തിലുള്ള ‘ഫംഗ്ഷണല്‍ ഫുഡ്’ പ്രോഡക്ടുകളുടെ കാലമാണിത്. തിരക്കേറിയ ജീവിതത്തിനിടയില്‍ അമിത ഭക്ഷണം കഴിക്കാതെതന്നെ അവശ്യ പോഷകങ്ങള്‍ ലഭിക്കുന്ന ഭക്ഷ്യോത്പന്നങ്ങളാണ് ആധുനികമനുഷ്യന്‍ തേടുന്നത്. അതുകൊണ്ടുതന്നെ ഏറ്റവും മികച്ച ഫംഗ്ഷണല്‍ ഫുഡ് പ്രോഡക്റ്റുകളില്‍ നിക്ഷേപം നടത്തുന്നവായിരിക്കും നാളെ ഭക്ഷ്യവ്യവസായത്തില്‍ വലിയ ബിസിനസ് സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തുക. ബയോകെമിസ്ട്രിയില്‍ വിദഗ്ധനായ ജാബിര്‍ നാസിമുദ്ദീന്‍ ആര്‍ […]

Entreprenuership Success Story

ഡീപ്‌ടെക്കും മലബാര്‍ കോ-ഓപ് ടെക്കും തമ്മില്‍

– ഡിബിന്‍ റോസ് ജേക്കബ്‌ 2022ല്‍ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ സഹകരണ മേഖലയില്‍ തുടങ്ങിയ പ്രസ്ഥാനമാണ് മലബാര്‍ കോ-ഓപ് ടെക്ക്. പ്രാദേശിക സര്‍വകലാശാലകളില്‍ അവസരങ്ങള്‍ തിരയുക, സംസ്ഥാനത്തെ ഗവേഷക പ്രതിഭകളെ കണ്ടെത്തുക, സകകാലിക സാങ്കേതിക ലോകത്തിനും ഭാവി തലമുറയ്ക്കും പ്രയോജനം ചെയ്യുന്ന ഉത്പന്നങ്ങള്‍ വികസിപ്പിക്കുക, അവ വിപണനം ചെയ്യുക, വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വ്യവസായവാണിജ്യ സഹകരണവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പ്രസ്ഥാനത്തിന്റെ സ്ഥാപക ലക്ഷ്യങ്ങള്‍. സ്വദേശത്തിന്റെ മസ്തിഷ്‌കം വിദഗ്ധമായി ഉപയോഗിച്ച് വിദേശവുമായി നടത്തുന്ന സാങ്കേതിക വിനിമയത്തിന് മലബാര്‍ […]

Entreprenuership Success Story

ഡിജിറ്റല്‍ ലോകത്തെ ബിസിനസ്സ് ‘സിസ്റ്റം’ എന്നും’അപ്‌ഡേറ്റ്’ ചെയ്യാന്‍ UNISOFT TECHNOLOGIES PVT. LTD

സഹ്യന്‍ ആര്‍. സെക്കന്‍ഡുകളുടെ പോലും ‘ലാഗില്ലാതെ’ മുന്നോട്ടുകുതിക്കുകയാണ് ഡിജിറ്റല്‍ യുഗം. ഏറ്റവും മികച്ച ഐടി സൊല്യൂഷനുകളിലൂടെ കൂടുതല്‍ സ്മാര്‍ട്ടാകാനുള്ള ശ്രമത്തിലാണ് എല്ലാ മേഖലകളും. ഈ ഡിജിറ്റല്‍ വിപ്ലവം ബിസിനസ് മേഖലയിലും പ്രകടമാണ്. മാന്വല്‍ ബില്ലിങ്ങിന്റെയൊക്കെ കാലം കഴിഞ്ഞു. ഒരൊറ്റ ക്ലിക്കില്‍ പെയ്‌മെന്റു ചെയ്തു പോകാന്‍ നില്‍ക്കുന്ന ഉപഭോക്താവിന്റെ ധൃതിക്കൊപ്പം ചടുലമായി നില്‍ക്കാന്‍ അത്യാധുനിക ബില്ലിംഗ് സോഫ്റ്റ്‌വെയറുകള്‍ തന്നെ ഉപയോഗിക്കണം. റസ്‌റ്റോറന്റ്്, ടെക്‌സ്‌റ്റൈല്‍സ്, ബേക്കറി, മൊബൈല്‍ ഷോപ്പുകള്‍, ഹാര്‍ഡ്‌വെയര്‍ ഷോപ്പ്, ലബോറട്ടറി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രി എന്നിങ്ങനെ നിരവധി […]

Health Success Story

നല്ല ‘വണ്ണം’ കുറച്ച് പൊണ്ണത്തടിയനില്‍ നിന്നും ഫിറ്റ്‌നസ്സ് ട്രെയിനറിലേക്ക്; ലിജോയുടെ ‘ആരോഗ്യ’ യാത്ര

സഹ്യന്‍ ആര്‍ ലക്ഷക്കണക്കിന് വര്‍ഷത്തെ പരിണാമഘട്ടത്തിലുടനീളം അത്യധികം ഊര്‍ജം ചെലവാക്കി ഭക്ഷണം തേടിയലഞ്ഞതിനുശേഷം മാത്രം എന്തെങ്കിലും കണ്ടെത്തി ഭക്ഷിച്ചിരുന്ന ജീവിയാണ് ഹോമോസാപ്പിയന്‍സ് അഥവാ മനുഷ്യര്‍. അതായത് ചെലവാക്കുന്ന ഊര്‍ജത്തെക്കാള്‍ അമിത ഭക്ഷണം കഴിച്ച് പൊണ്ണത്തടിയുണ്ടാകുന്നത് പരിണാമപരമായ, സ്വാഭാവികമായ ജൈവ പ്രക്രിയയില്‍ സാധ്യമല്ല അല്ലെങ്കില്‍ അത് ‘നാച്ചുറല്‍’ അല്ലെന്നു സാരം. മനുഷ്യര്‍ കാര്‍ഷിക ജീവിതമാരംഭിച്ച് അത് വികസിച്ച് വ്യാവസായിക നാഗരിക ജീവിതത്തില്‍ എത്തിയ ഈ കാലത്ത് ആഗ്രഹിച്ചാല്‍ ഞൊടിയിടയില്‍ ഒരു പാക്കറ്റ് ഭക്ഷണം കയ്യില്‍ കിട്ടും. പ്രശ്‌നമെന്താണെന്നുവച്ചാല്‍ നേരത്തെ […]

Entreprenuership Success Story

ഗ്ലോബല്‍ കണ്‍സ്ട്രക്ഷന്‍സ് – കാലം മാറ്റുരച്ച വിജയത്തിളക്കം

രണ്ടു പതിറ്റാണ്ടിന്റെ വിജയത്തിളക്കവുമായി മുന്നേറുകയാണ് മുഹമ്മദ് ഷായുടെ ഗ്ലോബല്‍ കണ്‍സ്ട്രക്ഷന്‍സ്. ചെറിയ തുടക്കങ്ങളില്‍ നിന്നാരംഭിച്ച ഈ സംരംഭത്തിന് കുതിച്ചു പായുന്ന കണ്‍സ്ട്രക്ഷന്‍ മേഖലയുടെ വേഗത്തിനൊപ്പം ഓടിയെത്താനായി. മാത്രമല്ല, മേഖലയില്‍ പ്രവണതകളും പ്രതിയോഗികളും മാറിമറിഞ്ഞപ്പോഴും മികച്ച സേവനം കൈമുതലാക്കി 22 വര്‍ഷക്കാലം പത്തനംതിട്ട ജില്ലയിലെ മുന്‍നിര കെട്ടിട നിര്‍മാതാക്കളായി നിലനില്‍ക്കുവാനും ഗ്ലോബല്‍ കണ്‍സ്ട്രക്ഷന് കഴിഞ്ഞു. സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമ കരസ്ഥമാക്കിയശേഷം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ചെയ്യുവാനായി മുഹമ്മദ് ഷാ 2000ലാണ് തന്റെ സ്വപ്‌ന സംരംഭം രജിസ്റ്റര്‍ ചെയ്യുന്നത്. നാലുവര്‍ഷത്തെ […]

Success Story

ജപ്പാനില്‍ ഭാവി സുരക്ഷിതമാക്കാം; ജാപ്പനീസ് ലാംഗ്വേജ് അക്കാദമിയിലൂടെ

കടല്‍ കടന്നുപോയി സാമ്രാജ്യങ്ങള്‍ തീര്‍ക്കുന്നതില്‍ ലോകത്ത് എപ്പോഴും ഏറ്റവും കൂടുതല്‍ മുന്നിട്ടു നില്‍ക്കുന്നവരാണ് മലയാളികള്‍. വിദ്യാസമ്പന്നരായ മലയാളികള്‍ ലോകത്തിന്റെ പല കോണുകളിലായി ജീവിത വിജയം കൈവരിച്ച കഥകള്‍ നാം ഒരുപാട് കേട്ടിട്ടുണ്ട്. ഇത്തരത്തില്‍ ഒരുപാട് മലയാളികളെ തങ്ങളുടെ ജീവിത വിജയം നേടിയെടുക്കാന്‍ സഹായിക്കുകയും സംരംഭം സ്വപ്‌നം കാണുന്ന നിരവധി പേര്‍ക്ക് പ്രചോദനം നല്‍കുകയും ചെയ്യുന്ന സംരംഭകനാണ് ഡോ. സുബിന്‍ വാഴയില്‍. ജപ്പാന്‍ എന്ന രാജ്യത്തെയും അവിടുത്തെ ഭാഷയെയും സംസ്‌കാരത്തെയും അടുത്തറിയുകയും ചെയ്ത സുബിന്‍ എന്ന സംരംഭകനും ജാപ്പനീസ് […]

Entreprenuership Success Story

ഒരു കുഞ്ഞടുക്കളയില്‍ നിന്നും ജെനിത പടുത്തുയര്‍ത്തുന്നത് ‘വലിയൊരു’ സംരംഭം.

സഹ്യന്‍ ആര്‍ വലിയൊരു ഫാക്ടറി, തൊഴിലാളികള്‍, മെഷീനുകള്‍… ഒരു മാനുഫാക്ചറിങ് കമ്പനിയെന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ തെളിയുന്ന പരമ്പരാഗത സങ്കല്പമാണിത്.ഇതൊരു ഭക്ഷ്യോത്പന്നം നിര്‍മിക്കുന്ന സംരംഭമാണെന്ന് കരുതുക. എത്രവരെ ചുരുങ്ങിയ സൗകര്യങ്ങളില്‍ അത് നടത്താനാകും? ഒരു ചെറിയ ഹാളോ, ഗോഡൗണോ വരെയൊക്കെ സങ്കല്‍പ്പിക്കാം.പക്ഷേ ഒരു കൊച്ചു വീടിന്റെ ചെറിയ അടുക്കളയില്‍ പരിമിതമായ സൗകര്യത്തില്‍ ഒരു കേക്ക് നിര്‍മാണ യൂണിറ്റ് ആരംഭിച്ച്, നല്ലൊരു വിതരണ ശൃംഖലയുള്ള കൊമേഴ്ഷ്യല്‍ സംരംഭമാക്കി അതിനെ വളര്‍ത്താന്‍ കഴിയുമോ? കഴിയും എന്നാണ് പാറശ്ശാല തെറ്റിയോട് സ്വദേശി […]

Entreprenuership Success Story

അകത്തളങ്ങളുടെ പ്രൗഢി സ്വന്തം ഫാക്ടറിയില്‍ മെനഞ്ഞെടുത്ത് SK INTERIORS & BUILDERS

‘മനോഹരമായൊരു വീട്’ എന്ന വിശേഷണം കേട്ടാലുടന്‍ ഏതൊരാളുടെയും മനസ്സില്‍ തെളിയുന്ന ചിത്രങ്ങളിലൊന്നാണ് ആരെയും പിടിച്ചിരുത്തുന്ന ഭൗതികാന്തരീക്ഷം തീര്‍ക്കുന്ന അതിന്റെ ഇന്റീരിയര്‍ ഡിസൈന്‍. കെട്ടിടത്തിന്റെ ഘടനയ്ക്കും സ്ഥലലഭ്യതക്കുമനുസരിച്ച് ഉദ്ദേശിക്കുന്ന ബഡ്ജറ്റിലുള്ള മികച്ച ഇന്റീരിയര്‍ ഡിസൈനിങ് ആണ് ഏതൊരാളും ഒരു ഇന്റീരിയര്‍ ഡിസൈനറില്‍ നിന്നും പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം ചാക്ക സ്വദേശിയായ സുകേഷ് കുമാറിന്റെ പാപ്പനംകോട് പ്രവര്‍ത്തിക്കുന്ന ‘എസ് കെ ഇന്റീരിയേഴ്‌സ് ആന്‍ഡ് ബില്‍ഡേഴ്‌സി’ലെത്തുന്ന ഒരാള്‍ തന്റെ ഇന്റീരിയര്‍ സ്വപ്‌നങ്ങള്‍ നിറവേറ്റാതെ മടങ്ങില്ല എന്നത് തീര്‍ച്ചയാണ്. ഓരോ ഉപഭോക്താവിന്റെയും അഭിലാഷങ്ങള്‍ക്കനുസരിച്ച് തീര്‍ത്തും […]

Entreprenuership Success Story

സ്ത്രീശാക്തീകരണത്തിന്റെ നവലോകത്ത് മുഹ്‌സിന അഷ്‌കര്‍ മെനഞ്ഞെടുത്ത സ്വയംപര്യാപ്തതയുടെ മാതൃക: ‘BRODHA CRAFTS’

കല്‍പ്പനചൗള, സരോജിനി നായിഡു, ഇന്ദിരാഗാന്ധി, അന്നചാണ്ടി, റോസമ്മ പുന്നൂസ് എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത സ്ത്രീരത്‌നങ്ങള്‍ രാഷ്ട്രീയസാമൂഹ്യസാങ്കേതിക രംഗത്ത് സ്വന്തം പേര് തങ്കലിപികളാല്‍ കോറിയിട്ടുകൊണ്ട് സ്ത്രീശക്തിയെ പുണരുന്ന ഉദ്‌ബോധനത്തിന്റെ പുതുലോകം സൃഷ്ടിച്ചവരാണ്. ഇന്നു നമ്മുടെ രാജ്യം സംവരണമെന്ന ആധുനിക ജനാധിപത്യ മൂല്യത്തിലൂടെ നാനാമേഖലകളിലും സ്ത്രീപ്രാധിനിത്യം ഉറപ്പുവരുത്തുന്നുണ്ട്.പക്ഷേ സ്ത്രീകള്‍ സമ്പൂര്‍ണമായ സാമ്പത്തിക സ്വയംപര്യാപ്തത നേടുകയെന്നത് ഒരു ശ്രമമായി തന്നെ തുടരുകയാണ്. വനിതാ സ്വയംപര്യാപ്തത ഒരു രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലാണ്. കഴിയുന്നത്ര സ്ത്രീകള്‍ സ്വയം സംരംഭകരാകുകയെന്നതാണ് ഇതിനുള്ള മികച്ച മാര്‍ഗം. സ്ത്രീകളെ […]

Entreprenuership Success Story

മനസ്സിന് ഇണങ്ങിയ ഭവനം നിര്‍മിക്കാന്‍ അവന്യൂ ഇന്റീരിയേഴ്‌സ്

ആത്മവിശ്വാസം കൊണ്ട് കേരളത്തില്‍ തന്റേതായ വിജയ ചരിത്രം കുറിച്ച സംരംഭകനാണ് തൃശൂര്‍ കൊടകര സ്വദേശിയായ രഞ്ജിത്ത് രവീന്ദ്രന്‍. അവന്യൂ ഇന്റീരിയേഴ്‌സ് എന്ന സ്ഥാപനത്തെ കേരളമൊട്ടാകെ വ്യാപിപ്പിക്കാനും വിജയത്തിന്റെ നെറുകയിലേക്ക് എത്തിക്കാനും ഈ സംരംഭകന്‍ സഞ്ചരിച്ചത് നിരവധി വഴികളിലൂടെയാണ്. ലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെ സഞ്ചരിച്ചാല്‍ വിജയം സുനിശ്ചിതമെന്ന് തന്റെ ജീവിതം കൊണ്ട് തന്നെ അടയാളപ്പെടുത്തുകയാണ് ഈ യുവ സംരംഭകന്‍. മറ്റ് ഇന്റീരിയര്‍ സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരളത്തില്‍ അവന്യൂ ഇന്റീരിയേഴ്‌സ് എന്ന ബ്രാന്‍ഡിനെ ഇത്രത്തോളം കെട്ടുറപ്പുള്ളതാക്കിയത് ഇവിടുത്തെ ‘ക്വാളിറ്റി’ തന്നെയാണ്. […]