സെഡ്‌ന എനര്‍ജി സിസ്റ്റംസ്; കിഴക്കിന്റെ വെനീസിലെ സൂര്യശോഭ
ഒരു എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി തയ്യാറാക്കിയ ഫൈനല്‍ ഇയര്‍ പ്രോജക്ട് ഏഴു വര്‍ഷം കൊണ്ട് കേരളത്തിലെ പ്രമുഖ ഓള്‍ട്ടര്‍നേറ്റീവ് എനര്‍ജി കമ്പനിയായി വളര്‍ന്നുപന്തലിച്ച കഥയാണ് ആലപ്പുഴ ചേര്‍ത്തല വയലാര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സെഡ്‌ന എനര്‍ജി സിസ്റ്റത്തിനു പറയുവാനുള്ളത്. ഓണ്‍ഗ്രിഡ് ഓഫ്ഗ്രിഡ് സോളാര്‍ ഇന്‍സ്റ്റലേഷന്‍ നടത്തുന്ന സെഡ്‌ന എനര്‍ജീസ് കേരളത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന സൗരോര്‍ജ സംരംഭമാണ്. 2012ല്‍ ബിടെക് അവസാന വര്‍ഷ പ്രൊജക്ടിന്റെ ഭാഗമായി അഖില്‍ അലക്‌സ് സേവ്യറിന്റെയും സഹപാഠികളുടെയും കൂട്ടായ്മയില്‍ തയ്യാറാക്കിയ സൂര്യന്റെ ചലനത്തിനനുസരിച്ച് സോളാര്‍ പാനല്‍ തിരിക്കുന്ന […]













