അരുണ്‍ ഗോപാലിനു മുന്നില്‍ ഇനി വിജയത്തിലേക്കുള്ള പടവുകള്‍ മാത്രം
പാഷനോ സുഹൃത്തുക്കളുടെ പ്രചോദനമോ വീട്ടുകാരുടെ നിര്‍ബന്ധമോ ഒക്കെ പലരെയും സംരംഭകത്വത്തിലേക്ക് നയിക്കുന്നതിനുള്ള കാരണമാകാറുണ്ട്. എന്നാല്‍ ആലപ്പുഴ പുന്നപ്ര സ്വദേശിയായ അരുണ്‍ ഗോപാലിന്റെ മനസ്സില്‍ ബിസിനസിന്റെ ‘വിത്ത്’ വീഴുന്നത് അതിമാരകമായ ഒരു ആക്‌സിഡന്റില്‍ നിന്നാണ്. കമ്പ്യൂട്ടര്‍ സയന്‍സില്‍ ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കിയ അരുണ്‍ ഗോപാല്‍ ഇന്‍ഫോപാര്‍ക്കിലാണ് തന്റെ കരിയര്‍ ആരംഭിച്ചത്. അവിടെനിന്നും പിന്നീട് കേരള ഹൈക്കോടതിയില്‍ സിസ്റ്റം അഡ്മിനായി പ്രൊഫഷണല്‍ പ്രൊഫൈല്‍ വിപുലീകരിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു. തുടര്‍ന്ന് ഒരു ഹോം ഓട്ടോമേഷന്‍ കമ്പനിയില്‍ പ്രോഗ്രാമറായി പ്രവേശിച്ച് കരിയറില്‍ കളം മാറ്റി […]













