പാപ്പാട് കുളത്തിന്റെ പാര്‍ശ്വഭിത്തിയും നവീകരിച്ച പാപ്പാട് കുളം റോഡും ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ പാപ്പാട് കുളത്തിന്റെ പാര്‍ശ്വഭിത്തിയുടെയും നവീകരിച്ച പാപ്പാട് കുളം റോഡിന്റെയും ഉദ്ഘാടനം വട്ടിയൂര്‍ക്കാവ് എം.എല്‍.എ അഡ്വ.വി.കെ പ്രശാന്ത് നിര്‍വ്വഹിച്ചു. എം.എല്‍.എ യുടെ 202021 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും 65 ലക്ഷം രൂപ ചെലവഴിച്ചാണ് പാപ്പാട് കുളത്തിന്റെ പാര്‍ശ്വഭിത്തി നിര്‍മ്മിച്ചത്. 2021-22 വര്‍ഷത്തെ ആസ്തിവികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ ചെലവഴിച്ചാണ് പാപ്പാട് കുളം റോഡ് നവീകരിച്ചത്. എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 66.4 ലക്ഷം രൂപ […]












