Entreprenuership Events Success Story

GIANT EVENTS; The ‘GIANT’ in Destination Weddings

വിവാഹവുമായി ബന്ധപ്പെട്ട് നിരവധി ട്രെന്‍ഡുകള്‍ സൃഷ്ടിക്കപ്പെടാറുണ്ട്. അത്തരത്തില്‍ നോക്കിയാല്‍ നിലവിലെ ഏറ്റവും പുതിയ ട്രെന്‍ഡുകളില്‍ ഒന്നാണ് ‘ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്’. വിദേശ നാടുകളില്‍ പണ്ടേ പ്രചാരത്തിലുള്ള രീതിയാണ് ഇതെങ്കിലും നമ്മുടെ നാട്ടില്‍ വന്നിട്ട് കുറച്ച് വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. ഈ രംഗത്ത് കഴിഞ്ഞ 9 വര്‍ഷമായി മികവ് തെളിയിച്ച് മുന്നേറുന്ന സ്ഥാപനമാണ് കൊച്ചിയിലെ ‘ജയന്റ് ഇവന്റ്‌സ്’. കൊച്ചിയിലെ പ്രമുഖ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ തന്റെ മൂന്ന് വര്‍ഷത്തെ ജോലിയിലൂടെ ആര്‍ജിച്ച പരിചയസമ്പത്തിനെ കൈമുതലാക്കി, 2016 ല്‍ അഖില്‍ എന്ന […]

Success Story

വഴി അവസാനിച്ചയിടത്ത്, സ്വന്തം വഴി വെട്ടി മുന്നേറിയ ഷംല മുനീര്‍

ഇനിയും മുന്നോട്ടില്ല എന്ന് പറയാന്‍ വരട്ടെ.. വഴികള്‍ അവസാനിച്ചു എന്ന് തോന്നുന്നിടത്ത് നിന്നാണ് പല യാത്രകളുടെയും തുടക്കം.. അങ്ങനെ തുടങ്ങിയ യാത്രയാണ് ഇന്ന് പലരുടെയും ജീവിതത്തില്‍ വലിയ വഴിത്തിരിവായി മാറുന്നതും… അത്തരക്കാര്‍ എന്നും മറ്റുള്ളവര്‍ക്ക് പ്രചോദനവുമായിരിക്കും..അത്തരത്തില്‍ ഒരാളാണ് ഷംല മുനീര്‍…! കഴിഞ്ഞ കുറച്ച് നാളുകളായി ഇന്‍സ്റ്റഗ്രാമില്‍ ട്രെന്റായി മാറിക്കൊണ്ടിരിക്കുന്ന മിസാ വേള്‍ഡിന്റെ സ്ഥാപക.. പല വീട്ടമ്മമാര്‍ക്കും പ്രചോദനമാണ് ഇന്ന് ഷംല. വിദ്യാഭ്യാസത്തിന്റെ അതിര്‍വരമ്പുകളില്ലാതെ സംരഭക മേഖലയില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ ഷംലയ്ക്ക് കഴിഞ്ഞു. ഈ ഘട്ടത്തില്‍ അവര്‍ക്ക് ആകെ […]

Entreprenuership Success Story

സഫ്വാന്‍ കണ്ടെത്തിയ പ്രകൃതിയുടെ പോഷകശക്തി – Atheen Nturition Food; ആരോഗ്യ ജനതയുടെ പുതിയ അഗ്രഗാമി

കൃത്രിമ രാസവസ്തുക്കള്‍ അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ട്രെന്‍ഡിങ് ആയി നിലകൊള്ളുന്ന ഈ ലോകത്ത്, ശുദ്ധവും പ്രകൃതിദത്തവുമായ പോഷകാഹാരം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ദൗത്യം ഏറ്റെടുത്ത ഒരു മനുഷ്യന്‍, ഇപ്പോള്‍ 5 വര്‍ഷത്തെ വിജയകരമായ യാത്ര പൂര്‍ത്തിയാക്കി മുന്നേറുന്നു. 100 ശതമാനം പ്രകൃതിദത്തവും രാസവസ്തുക്കള്‍ ഇല്ലാത്തതുമായ പോഷകാഹാരം നല്‍കുന്നതിനായി സമര്‍പ്പിത യാത്ര ആരംഭിച്ച ബ്രാന്‍ഡായ Atheen Nutrition Food ന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സഫ്‌വാനെ പരിചയപ്പെടാം. കണ്ണൂരില്‍ നിന്നുള്ള സഫ്വാന്റെ ഈ യാത്ര ആരംഭിച്ചത്, തന്റെ ചുറ്റുമുള്ള മനുഷ്യരുടെ […]

Entertainment Success Story

വെറും വിനോദമല്ല, വിനോദിന് വര!

വരയുടെ വഴിയേ വിരിഞ്ഞ വിനോദിന്റെ വിജയഗാഥ വരയുടേയും നിറങ്ങളുടെയും വഴിയേ സ്‌കൂള്‍ കാലത്ത് തന്നെ അച്ഛന് പിന്‍പറ്റി നടന്ന ഒരു കൊച്ചു കുട്ടി… മാതൃകയാക്കാന്‍ മുന്‍പില്‍ ചേട്ടന്മാര്‍ കൂടിയുണ്ടായതോടെ പൂര്‍ണമായും നിറങ്ങളുമായി ചങ്ങാത്തത്തിലായ കുട്ടി… വെറുമൊരു ഭ്രമത്തില്‍ തുടങ്ങി, വരയുടെ വഴിയിലേക്ക് അപ്പാടെ വീണുപോയ കുട്ടി… തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയായ വിനോദ് കുമാറിന്റെ വരയോടുള്ള പ്രിയത്തിന്റെ ആരംഭം ഇങ്ങനെയൊക്കെ അടയാളപ്പെടുത്താം…! വ്യോമസേനയില്‍ ഉദ്യോഗസ്ഥനായിരുന്ന അച്ഛന്‍ വിരമിച്ചതോടെയാണ് വിനോദിന്റെ ജീവിതത്തില്‍ വരയുടെ വെളിച്ചം വീണു തുടങ്ങിയത്. ചിത്രരചനയില്‍ തത്പരനായിരുന്ന […]

Entreprenuership Success Story

അരണ്യവേദ വെല്‍നസ്സ് ; സ്ത്രീകള്‍ക്ക് ഇവിടം ‘സേഫാ’ണ്

ഏറെ തിരക്കേറിയ ഈ ലോകക്രമത്തില്‍ അനുദിനം പ്രാധാന്യം വര്‍ദ്ധിക്കുന്ന ഒരു സേവന മേഖലയാണ് ഹെല്‍ത്ത് & വെല്‍നസ്സ് സെന്ററുകള്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നമ്മുടെ കേരളത്തില്‍ നിരവധി വെല്‍നസ്സ് സെന്ററുകളാണ് ആരംഭിച്ചിട്ടുള്ളത്; പ്രധാന നഗരങ്ങളില്‍ പ്രത്യേകിച്ചും. ആയുര്‍വേദ വെല്‍നസ്സ് സെന്ററുകളും നിരവധിയുണ്ട്. അങ്ങനെ നോക്കിയാല്‍ ഒന്നുറപ്പിക്കാം, ഈ മേഖലയില്‍ മത്സരത്തിന് ഒരു കുറവുമുണ്ടാകില്ല. മാത്രമല്ല, പൊടുന്നനെ തുടങ്ങുകയും ഒടുങ്ങുകയും ചെയ്തുപോയ ഉദാഹരണങ്ങള്‍ വേറെയുമുണ്ട്. പുതുതായി ഈ മേഖലയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം പിന്തിരിഞ്ഞുപോകാന്‍ പര്യാപ്തമായ കാരണങ്ങളാണ് ഇവ. […]

Entreprenuership Success Story

വര്‍ണപ്പൊതികളില്‍ സ്‌നേഹവും മധുരവും ചാലിച്ചൊരു സംരംഭക…. ഹോം മെയ്ഡ് ചോക്ലേറ്റുകളുടെ മധുരം നുണയാന്‍ Lesieu…

കുറച്ചുനാള്‍ എങ്കിലും നമ്മളില്‍ പലരും പാടി നടന്ന ഒരു പാട്ടുണ്ട്… ഒരു പരസ്യ ഗാനം… ‘മധുരം കഴിക്കണമിന്ന് ഒന്നാം തീയതിയാ…’ വിപണിയിലെത്തുന്ന മുന്‍ നിര ചോക്ലേറ്റ് കമ്പനിയുടെ പരസ്യം എന്നതിനപ്പുറം മലയാളികളുടെ ചുണ്ടില്‍ വിടാതെ കിടന്ന പാട്ടിന് ദൈനംദിന ജീവിതവുമായി ഏറെ ബന്ധമുണ്ട്. ഏതൊരു വിശേഷനിമിഷവും മനോഹരമാക്കാനും മധുരമുള്ളതാക്കാനും നമ്മളൊക്കെ സമീപിക്കുന്നത് വ്യത്യസ്ത രൂപത്തിലും ഭാവത്തിലും വര്‍ണക്കടലാസുകളില്‍ പൊതിഞ്ഞ് വിപണിയിലെത്തുന്ന മധുരമൂറുന്ന ചോക്ലേറ്റുകളെ തന്നെയാണ്. ലാഭമേറിയ ഒരു ബിസിനസ് എന്നതിനപ്പുറം മറ്റുള്ളവരുടെ സന്തോഷങ്ങളില്‍ പങ്കുചേരാനുള്ള ഇടം കൂടി […]

Entreprenuership Success Story

സി.എന്‍ കണ്‍സ്ട്രക്ഷന്‍സ് ; സ്വപ്നങ്ങള്‍ക്ക് ചിറക് പകരുന്ന നിര്‍മാണ രംഗത്തെ പുത്തന്‍ പേര്

വീട് വെറുമൊരു കെട്ടിടമല്ല; ഏതൊരു വ്യക്തിയുടെയും സ്വപ്‌ന സാക്ഷാത്ക്കാരമാണ്. കൂട്ടിയും കിഴിച്ചും പണിതെടുക്കുന്ന അത്തരം വീടുകള്‍ക്ക് കരുത്ത് പകരാന്‍ എന്ത് ചെയ്യും എന്ന ചിന്തയാണ്, സംരംഭകരാല്‍ സമൃദ്ധമായ കണ്‍സ്ട്രക്ഷന്‍ മേഖലയിലേക്ക് ചുവടുവെക്കാന്‍ തബ്‌സീര്‍ റഹ്മാന്‍ എന്ന യുവാവിനെ പ്രേരിപ്പിച്ചത്. പല ഘടകങ്ങളെയും അടിസ്ഥാനമാക്കിയാണ് ഓരോ സംരംഭകരും ഈ മേഖലയിലേക്ക് വരുന്നത്. അത്തരത്തില്‍ നോക്കിയാല്‍ പുതുമയും വ്യത്യസ്തതയുമാണ് കൊടുങ്ങല്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി.എന്‍ കണ്‍സ്ട്രക്ഷന്‍സിന്റെ മുഖമുദ്ര. തബ്‌സീര്‍ റഹ്മാന്‍ എന്ന യുവാവിന്റെ സ്വപ്‌ന സംരംഭമാണിത്. സ്ട്രക്ച്ചറല്‍ എന്‍ജിനീയറിംഗില്‍ ബിരുദാനന്തര […]

Entreprenuership Success Story

Bonsai Trivandrum: Where Nature Meets Artistry

In the heart of Trivandrum lies a unique sanctuary for nature lovers and art enthusiasts – Bonsai Trivandrum, the city’s only exclusive outlet dedicated to the exquisite Japanese art of bonsai. Founded in 2020, this one-of-a-kind destination offers everything from meticulously crafted bonsai trees and authentic ceramic pots to specialized tools like aluminum wires and […]

Success Story

പാര്‍ലക് റിസോര്‍ട്ട്; കേരളത്തിന്റെ ഗ്രാമീണ ഭംഗിയില്‍ മറഞ്ഞിരിക്കുന്ന പറുദീസ

ബ്രില്ല്യന്റ് ഗ്രൂപ്പ് ഇന്ത്യ എന്ന ഇന്റീരിയര്‍ മാനുഫാക്ചറിങ് കമ്പനിയുടെ ഉജ്വല വിജയത്തിനു പിറകെ, സംരംഭകനായ സക്കറിയ ഒരു പുതിയ യാത്ര ആരംഭിക്കുന്നു… പ്രകൃതിയുടെ ശാന്തതയും ആധുനിക സുഖസൗകര്യങ്ങളും സമന്വയിപ്പിക്കുന്ന ഒരു പ്രത്യേക വിശ്രമകേന്ദ്രം സൃഷ്ടിക്കുന്നു. കേരളത്തിലെ കൊടുങ്ങല്ലൂരിലെ വള്ളിവട്ടം എന്ന ശാന്തമായ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന പാര്‍ലക് റിസോര്‍ട്ട്, ഇതിനകം തന്നെ വിജയിച്ച ഒരു പരീക്ഷണ സംരംഭമാണ്. മൂന്നാറിലെയോ വയനാടിലെയോ സാധാരണ ഹില്‍ സ്‌റ്റേഷന്‍ റിസോര്‍ട്ടുകളില്‍ നിന്ന് വ്യത്യസ്തമായി, പാര്‍ലക് റിസോര്‍ട്ട് ഒരു സമൃദ്ധമായ ഗ്രാമപ്രദേശത്തേക്ക് സമാധാനപരമായ […]

Entreprenuership Success Story

മനസ്സിന്റെ മായികലോകം തുറക്കുന്ന മെന്റലിസ്റ്റ്; പ്രീത് അഴീക്കോട് !

‘മെന്റലിസം’ എന്ന വാക്ക് മലയാളികള്‍ക്കിടയില്‍ ശ്രദ്ധ നേടിയിട്ട് ചുരുങ്ങിയ വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളു. ആ ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിലെ ജനതയെ മുഴുവന്‍ അത്ഭുതത്തിന്റെയും കൗതുകത്തിന്റെയും ലോകത്തേക്ക് നയിക്കാന്‍ മെന്റലിസത്തിന് കഴിഞ്ഞിട്ടുണ്ട്. പക്ഷേ, അതിനൊക്കെ മുന്നേ തന്നെ വേദികളിലും ടെലിവിഷന്‍ ഷോകളിലും നിറഞ്ഞു നില്‍ക്കുന്ന, ഒരു മെന്റലിസ്റ്റ് നമ്മുടെ കേരളത്തിലുണ്ട്; കണ്ണൂര്‍ അഴീക്കോട് സ്വദേശിയായ മെന്റലിസ്റ്റ് പ്രീത് അഴീക്കോട്. കുട്ടിക്കാലത്ത് മാന്‍ഡ്രേക്ക് കഥകള്‍ വായിക്കുകയും ആ സൂപ്പര്‍ ഹീറോ കഥാപാത്രത്തെ ഏറെ ഇഷ്ടപ്പെടുകയും ചെയ്തിരുന്ന പ്രീതിന് മാന്‍ഡ്രക്കിനെ […]