പാഷനില്‍ നിന്ന് സ്വന്തം ബ്രാന്‍ഡിലേക്ക്
പാഷനെ പ്രൊഫഷനാക്കി മാറ്റി സ്വന്തമായി ഒരു ബ്രാന്‍ഡ് സൃഷ്ടിച്ചെടുക്കുക എന്നത് ഒരു ചെറിയ കാര്യമല്ല. പ്രത്യേകിച്ച് ഒരു വനിതയെ സംബന്ധിച്ചിടത്തോളം. സ്‌കൂള്‍കാലം മുതലുള്ള തന്റെ ഇഷ്ട മേഖലയായ ഫാഷന്‍ ഡിസൈനിങ്ങിനെ പിന്തുടര്‍ന്ന്, ആ വിഷയത്തില്‍ തന്നെ ബിരുദവും ബിരുദാനന്തര ബിരുദവും നേടി, ഒടുവില്‍ ആ രംഗത്ത് ഒരു ബ്രാന്‍ഡ് തന്നെ സൃഷ്ടിച്ചെടുത്ത യുവ സംരംഭകയാണ് അനു ജോര്‍ജ്. പ്ലസ് ടു കഴിഞ്ഞ എല്ലാവരും മെഡിസിനും എന്‍ജിനീയറിങ്ങിനും പോകുന്ന കാലത്ത് ഫാഷന്‍ ഡിസൈനിങ് പഠിക്കണം എന്ന ആഗ്രഹത്തെ പൂര്‍ണ്ണമായി […]













