Entreprenuership Success Story

മൂന്ന് പതിറ്റാണ്ടിന്റെ പാരമ്പര്യത്തോടെ,ആഗ്രഹങ്ങളെ അനുഭവങ്ങളാക്കുന്ന ആഘോഷങ്ങള്‍ !

PKC Caterers & Events ഓരോ ആഘോഷവും ആരംഭിക്കുന്നത് ഒരു ആഗ്രഹത്തില്‍ നിന്നാണ് PKC Caterers & Events ആ ആഗ്രഹങ്ങളെ മറക്കാനാവാത്ത അനുഭവങ്ങളാക്കി മാറ്റുന്നു. 1994 ല്‍ കൊല്ലത്ത് ജോണ്‍സണ്‍ സാമുവല്‍ ആരംഭിച്ച ഈ കാറ്ററിംഗ് സര്‍വീസ്, ഇന്ന് കേരളത്തിലെ മുന്‍നിര ഇവന്റ് മാനേജ്‌മെന്റ്, കാറ്ററിംഗ് കമ്പനികളില്‍ ഒന്നായി വളര്‍ന്നിരിക്കുന്നു. ഈ വളര്‍ച്ചക്ക് നേതൃത്വം നല്‍കുന്നത് എംബിഎ ബിരുദധാരിയായ സോനു ജോണ്‍സണ്‍ ആണ്. അദ്ദേഹം തന്റെ ബാങ്കിംഗ് കരിയര്‍ ഉപേക്ഷിച്ചാണ് പിതാവിന്റെ പാരമ്പര്യത്തെ മുന്നോട്ട് നയിച്ചത്. […]

Entreprenuership Success Story

ബ്രൈഡല്‍ മേക്കോവറില്‍ ആരെയും ആകര്‍ഷിക്കും ഈ മേക്കപ്പ് ആര്‍ടിസ്റ്റ് !

പ്രതിസന്ധികള്‍ നേരിട്ടിട്ടും തളരാതെ സ്വന്തം സ്വപ്‌നങ്ങളെ നേടിയെടുത്ത ധാരാളം പേരെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. സ്വന്തം ഇഷ്ടങ്ങളെ ഒരു പ്രൊഫഷനാക്കി മാറ്റാനും അതിലൂടെ വരുമാനം നേടാനും ആഗ്രഹിക്കുന്ന ധാരാളം പേര്‍ നമുക്ക് ചുറ്റിലുമുണ്ട്. അത്തരത്തില്‍ മേക്കപ്പ് എന്ന തന്റെ ഇഷ്ടത്തെ ഒരു പ്രൊഫഷനാക്കി മാറ്റിയ മേക്കപ്പ് ആര്‍ടിസ്റ്റാണ് കണ്ണൂര്‍ സ്വദേശിനിയായ സജ്‌ന ഹുസൈന്‍. കുട്ടിക്കാലം മുതല്‍ തന്നെ മേക്കപ്പിനോട് ഏറെ ഇഷ്ടമുണ്ടായിരുന്ന ആളാണ് സജ്‌ന. കുടുംബത്തിലെ വിശേഷ ദിവസങ്ങളില്‍ ചുറ്റുമുള്ളവരെ ഒരുക്കാനും അവര്‍ക്ക് മെഹന്തിയിട്ട് നല്‍കാനും സജ്‌ന […]

Entreprenuership Success Story

ZACCI by SHAZI; ഒരു ഒന്‍പതാം ക്ലാസുകാരിയുടെ സ്വപ്‌നത്തിന്റെ കഥ

വിജയകരമായി നാം കാണുന്ന ഓരോ ബ്രാന്‍ഡിന് പിന്നിലും ക്ഷമയുടേയും നിരന്തരമായ പ്രയത്‌നത്തിന്റേയും നീണ്ടയാത്രയുടെ കഥ കൂടിയുണ്ട്. കൊച്ചിയുടെ ഹൃദയത്തില്‍ പാഷനും നിശ്ചയദാര്‍ഢ്യവും കൈമുതലാക്കി തന്റെ സാമ്രാജ്യം തീര്‍ക്കുകയാണ് എറണാകുളം സ്വദേശിനി ഷാസിയ നജീബ്. തോപ്പുപടിയില്‍ ഷാസിയ ആരംഭിച്ച ‘ZACCI by SHAZI’ എന്ന സംരംഭം കേവലമൊരു ബോട്ടീക്ക് മാത്രമല്ല, മറിച്ച് ഒരു ഒന്‍പതാംക്ലാസുകാരി കണ്ട സ്വപ്‌നത്തിനുള്ള ഉത്തരം കൂടിയാണ്. വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു ഷാസിയയുടെ തുടക്കവും. വീട്ടിലെ ഏകമകളായിരുന്നു ഷാസിയ. ഡിഗ്രിയും എംബിഎയും പൂര്‍ത്തിയാക്കിയപ്പോഴേക്ക് വിവാഹവും നടന്നെങ്കിലും തന്റെ […]

Entreprenuership Success Story

മൊഹബത്ത് കൂട്ടിയൊരുക്കിയ നീലൂസ് ബേക്ക് ഓണ്‍

അടുക്കളയില്‍ ഒരു ലോക്ഡൗണ്‍ പരീക്ഷണമായി ആരംഭിച്ച വിനോദം ഇന്ന് തിരക്കേറിയ ഒരു ബ്രാന്‍ഡായി മാറിയിരിക്കുകയാണ്. കൃത്യമായ പരിശീലനമേതുമില്ലാതെ അഭിനിവേശവും നിശ്ചയദാര്‍ഢ്യവും കൈമുതലാക്കി കസ്റ്റമൈസ്ഡ് കേക്കുകള്‍ക്ക് ഒരു മറുപേരായി തന്റെ യാത്ര തുടരുകയാണ് കലൂര്‍ സ്വദേശിനിയും ഹോം ബേക്കറുമായ നീലു അബൂബക്കര്‍. കോവിഡ് കാലത്താണ് ‘നീലൂസ് ബേക്ക് ഓണ്‍’ എന്ന പേരില്‍ നീലു തന്റെ സംരംഭം ആരംഭിക്കുന്നത്. തെറ്റുകളോടും തിരുത്തലുകളോടുമൊപ്പമായിരുന്നു തുടക്കമെങ്കിലും സ്ഥിരതയോടെ, നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ നീലൂസ് ബേക്ക് ഓണിനെ പെര്‍ഫെക്ട് കേക്ക് പാര്‍ട്ണറാക്കി മാറ്റി. യൂട്യൂബിലെ ട്യൂട്ടോറിയല്‍ […]

Entreprenuership Success Story

വിരുന്നുകാര്‍ക്ക് വീടൊരുക്കിവിജി ജോസഫിന്റെ JVA Home Stay

” If you want to feel at home, stay home ! ” – Clifton Fadiman ‘പെണ്ണ് !’ ആ ഒരൊറ്റ വാക്കുകൊണ്ട് സ്വപ്‌നങ്ങളും ആഗ്രഹങ്ങളും കരുത്തും തന്റേടവും ഒക്കെ മനസ്സിനുള്ളില്‍ ഒളിപ്പിച്ചുവെച്ച ധാരാളം സ്ത്രീ ജന്മങ്ങള്‍ ഉണ്ട്. ചിലരെങ്കിലും മറ്റുള്ളവരുടെ പ്രചോദനം കൊണ്ടോ, സാഹചര്യത്തിന്റെ സമ്മര്‍ദ്ദം കൊണ്ടോ ഉള്ളില്‍ ഒളിപ്പിച്ച ആര്‍ജവത്തെ വീണ്ടെടുക്കുകയും കഠിനമായി പരിശ്രമിക്കുകയും ജീവിതവിജയം നേടുകയും ചെയ്തിട്ടുണ്ട്. ഇന്ന് സമൂഹത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഓരോ സ്ത്രീകളുടെയും ഭൂതകാലം […]

Success Story

വിബിനയുടെ വിജയവഴിയ്ക്കുണ്ട് ഇരട്ടി മധുരം

പാഷന്‍ പ്രൊഫഷനാക്കി വിജയിച്ചവരുടെ കഥകള്‍ നിരവധിയാണ്. പക്ഷേ ഇരുപതുകളുടെ തുടക്കത്തില്‍ തന്നെ സ്വന്തമായി രണ്ടു സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുകയും അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറം ഏറ്റവും വിജയകരമായി അവ മുന്നോട്ട് നയിക്കുകയും ചെയ്യുന്ന സ്വതന്ത്ര വനിതാ സംരംഭകര്‍ അരങ്ങത്ത് എത്തിത്തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. അക്കൂട്ടത്തിലെ മികച്ച സംരംഭകരില്‍ ഒരാളാണ് എറണാകുളം കലൂര്‍ സ്വദേശിയായ വിബിന വില്‍സണ്‍. ചെറുപ്പം മുതല്‍ മേക്കപ്പിനോട് ഇഷ്ടമുണ്ടായിരുന്ന വിബിന അതു തന്നെ തന്റെ തൊഴില്‍ മാര്‍ഗമാക്കാന്‍ സ്വീകരിച്ച തീരുമാനമാണ് ഇന്ന് ഈ ഇരുപത്തഞ്ചുകാരിയുടെ വിജയങ്ങള്‍ക്ക് പിന്നിലെ ആണിക്കല്ല്. 2021ല്‍ […]

Entreprenuership Success Story

തുന്നിത്തുന്നി വളരുന്നൊരു കുഞ്ഞുവലിയ മോഹം!

കൊല്ലം സ്വദേശിയായ പ്രിന്‍സിക്ക് രണ്ടുവര്‍ഷം മുന്‍പ് തന്റെ ഗര്‍ഭകാലത്ത് വെറുതേ തോന്നിയൊരു കൗതുകം… നേരം കൊല്ലാന്‍ തുന്നിത്തുടങ്ങിയ പ്രിന്‍സി രണ്ടുവര്‍ഷങ്ങള്‍ക്കിപ്പുറം അതേ തുന്നലില്‍ നിന്ന് മനോഹരമായൊരു ഭാവി കൂടി തുന്നിയെടുക്കാനുള്ള ശ്രമങ്ങളിലാണ്. വെറും തുന്നലല്ല, വിദേശത്തും സ്വദേശത്തും നിറയെ ആരാധകരുള്ള ‘ക്രോഷേ’ ആണ് പ്രിന്‍സിയുടെ ഇടം. കട്ടിനൂലും സൂചിയും കൊണ്ട് ഇഷ്ടം തുന്നിയെടുക്കുന്ന കഥ പ്രിന്‍സി പറഞ്ഞു തുടങ്ങുന്നു… ‘അലംകൃത് ഹാന്‍ഡിക്രാഫ്റ്റ്’ എന്ന ഇന്‍സ്റ്റാഗ്രാം പേജ് ആണ് പ്രിന്‍സിയുടെ സംരംഭത്തിന്റെ കിളിവാതില്‍. പോസ്റ്റുകള്‍ കണ്ട് ഇഷ്ടപ്പെടുന്ന ഉത്പന്നങ്ങള്‍ […]

Entreprenuership Success Story

ആഭരണങ്ങള്‍ക്ക് വിലക്കുറവ്, ആഗ്രഹങ്ങള്‍ക്ക് പരിഹാരം; ILA JEWELS ന്റെ മാജിക്

എറണാകുളത്തെ തൃപ്പൂണിത്തുറയില്‍ നിന്ന് ഫാഷന്‍ ആക്‌സസറികളുടെ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തി മുന്നേറുന്ന സരികയുടെ സംരംഭക യാത്ര വളരെ പ്രചോദനാത്മകമാണ്. ടെക്‌നിക്കല്‍ പ്രൊഫഷണലായി എന്‍ജിനീയറിംഗ് ബിരുദം നേടിയശേഷം, എംബിഎ പൂര്‍ത്തിയാക്കിയെങ്കിലും, കോര്‍പ്പറേറ്റ് ലോകം തന്റെ അവസാന ‘സ്‌റ്റോപ്പ’ല്ലെന്ന് സരികക്ക് എപ്പോഴും ബോധ്യമുണ്ടായിരുന്നു. അവരുടെ മനസ്സിന്റെ ആഴങ്ങളില്‍ ഒരു ബിസിനസ്സ് ആരംഭിക്കാനുള്ള സ്വപ്‌നം എപ്പോഴും ഉണ്ടായിരുന്നു. എംബിഎ പഠനത്തിനുശേഷം റീട്ടെയില്‍ മേഖലയില്‍ ജോലി ചെയ്‌തെങ്കിലും, സ്വന്തം ബിസിനസ്സ് എന്ന ആഗ്രഹം സരികയുടെ മനസ്സില്‍ നിന്നും മങ്ങിപ്പോയില്ല. ഫാഷനും സ്‌റ്റൈലിംഗും […]

Entreprenuership Success Story

പ്രതിസന്ധികളില്‍ പതറാതെ,വിജയമെഴുതിയ സംരംഭക

ജീവിതത്തിലെ പ്രതിസന്ധികളിലും പ്രയാസങ്ങളിലും പതറാതെ മുന്നോട്ട് പോയവരാണ് വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്തിട്ടുള്ളത്. അത്തരത്തില്‍ സാമ്പത്തിക പ്രതിസന്ധിയില്‍ പതറാതെ മുന്നോട്ട് പോയി, സ്വന്തമായി രണ്ട് സംരംഭങ്ങള്‍ പടുത്തുയര്‍ത്തിയ ഒരു സംരംഭകയുണ്ട്… കായംകുളം സ്വദേശിനിയായ ഷബാന 2020ലാണ് ‘Shabz_art_n_creations’ എന്ന സംരംഭത്തിന് തുടക്കം കുറിക്കുന്നത്. ക്രാഫ്റ്റിങ് മേഖലയില്‍ പണ്ട് മുതലേ ഇഷ്ടമുണ്ടായിരുന്ന ഷബാന, ഗര്‍ഭകാലത്ത് ഒഴിവുസമയങ്ങളിലെ മടുപ്പ് മാറ്റാനായിരുന്നു ആദ്യം ഇതിലേക്ക് കടക്കുന്നത്. എന്നാല്‍ 2021 ല്‍ പ്രവാസിയായ പിതാവ് മരണപ്പെടുകയും തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍, ഉമ്മയെ സഹായിക്കുന്നതിന് വേണ്ടി […]

Entreprenuership Success Story

ഭാരതപ്പുഴയുടെ ഓരത്ത് നിന്ന് അമേരിക്ക വരെ, കേരളീയ കരകൗശലത്തിലെ സ്ത്രീശക്തിയുടെ വിജയം – Divya Craft World

വര്‍ഷങ്ങള്‍ക്ക് മുമ്പ്, പാലക്കാട്ടെ ഒരു വീട്ടില്‍, പ്ലാസ്റ്റിക് കുപ്പികളും കളര്‍ പേപ്പറുകളും കൊണ്ട് സ്വപ്‌നങ്ങള്‍ തീര്‍ക്കുന്ന ഒരാളായിരുന്നു ദിവ്യ മോള്‍. കരകൗശല വസ്തുക്കളോടുള്ള ആഴമായ പാഷനും ഫാഷന്‍ ഡിസൈനിംഗ് പഠിച്ചിട്ടുള്ള ഒരു ദൃഢമായ പശ്ചാത്തലവും ദിവ്യയെ വ്യത്യസ്തമായ വഴിയില്‍ നയിച്ചു. ഒരിക്കല്‍, ഒരു നെറ്റിപ്പട്ടം തയ്യാറാക്കണമെന്ന ആഗ്രഹം ദിവ്യയില്‍ ഉടലെടുത്തു. ഒരു പ്രാദേശിക അധ്യാപകന്റെ കീഴില്‍ അടിസ്ഥാന വിദ്യകള്‍ കൈവരിച്ച്, തന്റെ ആദ്യത്തെ നെറ്റിപ്പട്ടം ദിവ്യ സ്വന്തം കൈകളില്‍ നിര്‍മിച്ചു. സ്വന്തമായി രൂപപ്പെടുത്തിയ ഈ പരമ്പരാഗത അലങ്കാരവസ്തു […]