ലൈക്കുകള്‍ക്കപ്പുറം ഹൃദയം കീഴടക്കിയ ജിജിന്‍ & ദൃശ്യ; സ്വപ്‌നങ്ങളെ കണ്ടന്റ് ക്രിയേഷനിലൂടെ യാഥാര്‍ത്ഥ്യമാക്കിയ ദമ്പതികള്‍
ജീവിതത്തിലെ വലിയ തിരിച്ചടിയായ കോവിഡ് കാലത്തെ ജോലി നഷ്ടം തൃശൂര്‍ സ്വദേശികളായ ജിജിനും ദൃശ്യക്കും ഒടുവില്‍ പുതിയൊരു തുടക്കത്തിനുള്ള വാതിലായി. ഒരു കാലത്ത് അവഗണിച്ചിരുന്ന കണ്ടന്റ് ക്രിയേഷനെന്ന സ്വപ്‌നം, ഈ വെല്ലുവിളികളിലൂടെ അവര്‍ വീണ്ടും തിരികെ പിടിച്ചു. വീട്ടിലെ ചെറുതും സാധാരണവുമായ നിത്യജീവിത നിമിഷങ്ങളെ കണ്ടന്റാക്കി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് അവരുടെ അത്ഭുതകരമായ യാത്രക്ക് തുടക്കം കുറിച്ചത്. കുടുംബത്തെയും വീടിനെയും ചേര്‍ത്തുപിടിച്ചുകൊണ്ട് അവതരിപ്പിച്ച അവരുടെ സത്യസന്ധമായ കണ്ടന്റുകള്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. പ്രത്യേകിച്ച് യൂട്യൂബിലൂടെ അവതരിപ്പിച്ച കുടുംബ […]













