UYIRR; മാതൃത്വത്തില്‍ നിന്നുയര്‍ന്ന അബിതയുടെ സ്വപ്‌നസാക്ഷാത്കാരം
സ്ത്രീകളെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും പ്രധാനവും സുന്ദരവുമാണ് ശരീരവും മനസും ഒരുപോലെ പുതിയ അതിഥിയെ വരവേല്‍ക്കാനുള്ള പാകപ്പെടലുകള്‍ക്ക് തയ്യാറെടുക്കുന്ന ഗര്‍ഭകാലം. എന്നാല്‍ ഈ കാലയളവില്‍ ‘കംഫര്‍ട്ടബിളാ’യ വസ്ത്രങ്ങള്‍ കണ്ടെത്തുകയെന്നത് അമ്മമാരെ സംബന്ധിച്ച് വെല്ലുവിളിയാണ്. 2019ല്‍ തന്റെ ഗര്‍ഭകാലത്ത് തിരുവനന്തപുരം സ്വദേശിനി അബിത ചന്ദ്രന്‍ നേരിട്ടതും ഇതേ പ്രതിസന്ധിയാണ്. ആ നിരാശയില്‍ നിന്നുയര്‍ന്ന കഠിനാധ്വാനവും പാഷനും ഇന്ന് എത്തിനില്‍ക്കുന്നത് ലോകമെമ്പാടുമുള്ള അമ്മമാരുടെ പ്രിയപ്പെട്ട ബ്രാന്‍ഡായി മാറിയ ‘ഉയിര്‍ ബൈ അബിത ജോസ്’ എന്ന സംരംഭത്തിലേക്കാണ്. മറ്റേര്‍ണിറ്റി വെയറുകള്‍ക്ക് ഉയര്‍ന്ന […]










