Entreprenuership Success Story

വിവാഹദിനം എന്നും ഓര്‍മകളില്‍ തിളങ്ങാന്‍ Diyooz Makeover & Mehandi Artistry

വടക്കാഞ്ചേരി സ്വദേശിനിയായ ഷാഹിന എന്ന ഒരു സാധാരണ യുവതിയുടെ സ്വപ്‌നമാണ് ഇന്ന് കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന Diyooz Makeover & Mehandi Artistry എന്ന പേരില്‍ മുന്നേറുന്നത്. മൂന്ന് വര്‍ഷം മുമ്പ് മെഹന്തി ആര്‍ട്ടിസ്റ്റായാണ് ഷാഹിനയുടെ യാത്ര ആരംഭിച്ചത്. സ്വന്തം പാഷനെയും ഭര്‍ത്താവ് സജീറിന്റെ ഉറച്ച പിന്തുണയെയും കരുത്താക്കി ഷാഹിന മേക്കപ്പ് കോഴ്‌സ് പഠിച്ച് പ്രൊഫഷണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി മാറി. അങ്ങനെയാണ് Diyooz Makeover എന്ന ബ്രാന്‍ഡിന്റെ തുടക്കം. സാരി പ്ലീറ്റിങ്, ഹെയര്‍ സ്‌റ്റൈലിങ്, മെഹന്തി, […]

Entreprenuership Success Story

ഗ്രീന്‍ ആല്‍ഫ; വിശ്വാസവും വിജയവും ചേര്‍ന്ന ബ്രാന്‍ഡ്

പച്ച നിറം പ്രതീക്ഷയുടെയും പുതു തുടക്കത്തിന്റെയും പ്രതീകമാണ്. അതുകൊണ്ടാണ് നെയ്യാറ്റിന്‍കര ധനുവച്ചപുരം സ്വദേശി സജി. എസ് തന്റെ സ്വപ്‌ന സംരംഭത്തിന് ‘ഗ്രീന്‍ ആല്‍ഫ’ എന്ന പേര് നല്‍കിയത്. സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ കണ്‍സ്ട്രക്ഷന്‍ ജോലികളിലൂടെ മേഖലയുടെ താളമറിഞ്ഞ ഒരാളായിരുന്നു സജി. ജീവിതത്തിന്റെ ആദ്യഘട്ടം മുതല്‍ കൈവരിച്ച പരിചയവും പതിനെട്ട് വര്‍ഷത്തെ സ്ഥിരതയാര്‍ന്ന പരിശ്രമവുമാണ് ഇന്ന് അദ്ദേഹത്തെ ഇന്റീരിയര്‍ ഡിസൈന്‍, ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍, സംഗീതം, തേന്‍ ഉല്‍പ്പാദനം തുടങ്ങി വ്യത്യസ്ത ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രീന്‍ ആല്‍ഫ ഗ്രൂപ്പ് എന്ന […]

Entreprenuership Success Story

കാസര്‍കോട്ടുകാരുടെ ഹൃദയം കീഴടക്കിയ ഒരു മണ്ണാര്‍ക്കാടുകാരന്റെ ആര്‍കിടെക്ചറല്‍ മാജിക്ക്

കാസര്‍ക്കോട് ബേക്കലിന്റെ പച്ചപ്പിനും ശാന്തതയ്ക്കുമിടയില്‍, പ്രകൃതിയുമായി ചേര്‍ന്നിണങ്ങി നില്‍ക്കുന്ന ഒരു സുന്ദര ഭവനം. ജലാലുദ്ധീന്‍ സൗദാബി ദമ്പതികളുടെ ഈ സ്വപ്‌നഭവനത്തിന് പറയാന്‍ നിരവധി പ്രത്യേകതകളുണ്ട്. ഒറ്റനോട്ടത്തില്‍ തന്നെ ഹൃദയം കീഴടക്കുന്ന ആകര്‍ഷക നിര്‍മാണം, ഉയര്‍ന്ന നിലവാരത്തിലുള്ള ആഡംബരവും സാങ്കേതികതയും ഒത്തുചേര്‍ന്ന ഈ വീട്, സാധാരണ വീടുകളെ മറികടന്ന് ഒരു പ്രത്യേക അനുഭവമായി മാറുന്നു. പ്രകൃതിയെ ചേര്‍ത്തുനിര്‍ത്തുന്ന ലൊക്കേഷനില്‍ പ്രൗഡിയോടെ തല ഉയര്‍ത്തി നില്‍ക്കുന്ന ഈ ഭവനത്തിന്റെ സൗന്ദര്യം ഒറ്റനോട്ടത്തില്‍ തന്നെ കാഴ്ചക്കാരുടെ ഹൃദയം കീഴടക്കുന്നു. ഈ വീടിന്റെ […]

Entreprenuership Success Story

സ്വപ്‌നങ്ങള്‍ക്ക് മധുരം പകരുന്ന അഞ്ജിതയുടെ എസ് എല്‍ ഹോം കേക്ക്

ലക്ഷ്യത്തിലെത്താന്‍ പ്രയത്‌നിക്കുന്നവന് മുന്നില്‍ ഏത് പ്രതിസന്ധിയും ഒരു സാധ്യതയായി മാറും എന്ന് കേട്ടിട്ടില്ലേ. ഈ വാക്കുകള്‍ക്ക് സ്വന്തം ജീവിതത്തിലൂടെ മറുപടി നല്‍കുകയാണ് എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിനി അഞ്ജിത സുനില്‍കുമാര്‍. ചെറുപ്പം മുതലേ പാചകത്തോടായിരുന്നു അഞ്ജിതയുടെ താത്പര്യം. ഈ താത്പര്യത്തിന്റെ ബാക്കിപത്രമായിരുന്നു ഷെഫ് ആകണമെന്ന സ്വപ്‌നവും. സ്വപ്‌നത്തിനൊപ്പം അന്നത്തെ സാഹചര്യങ്ങളെ ചേര്‍ത്തുവെക്കാനാകാതിരുന്നതോടെ ഡിഗ്രി പഠനത്തിലേക്ക് തിരിഞ്ഞു. പഠനകാലയളവിലും ഷെഫ് ആകണമെന്ന ആഗ്രഹം അഞ്ജിതയുടെയുള്ളില്‍ ശക്തമായിരുന്നു. ഇതോടെയാണ് പഠനം പാതിവഴിയിലുപേക്ഷിച്ച് ബേക്കിംഗ് ക്ലാസുകളില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുന്നതും അഞ്ജിതയുടെ ജീവിതത്തില്‍ […]

Entreprenuership Success Story

നിര്‍മാണ രംഗത്തെ വിശ്വാസത്തിന്റെ പേര്; Saju Construction

എറണാകുളം പറവൂരില്‍ നിന്നാരംഭിച്ച സാജുവിന്റെ ജീവിതയാത്ര ഇന്ന് Saju Construction എന്ന നിര്‍മാണ കമ്പനിയുടെ വിജയ യാത്രയായി മാറിയിരിക്കുന്നു. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് പിതാവ് തോമസിന്റെ കാര്‍പെന്റര്‍ ജോലികളിലൂടെ നേടിയ അനുഭവവും പ്രചോദനവും കൊണ്ടാണ് സാജു നിര്‍മാണ രംഗത്തേക്ക് കടന്നത്. ‘ഗുണമേന്മയുള്ള നിര്‍മാണം വഴി മാത്രമേ ക്ലെയ്ന്റിന്റെ വിശ്വാസം നേടാനാകൂ’ എന്ന ഉറച്ച ധാരണയോടെ സ്വന്തം കമ്പനി ആരംഭിച്ച അദ്ദേഹത്തിന്, തുടക്കത്തില്‍ തന്നെ ഒരു ലക്ഷ്യം മനസിലുണ്ടായിരുന്നു: ”കേരളത്തില്‍ വിശ്വാസ്യതയുള്ള ഒരു കണ്‍സ്ട്രക്ഷന്‍ ബ്രാന്‍ഡായി Saju Construction-നെ […]

Entreprenuership Success Story

കഠിനാധ്വാനത്തിന്റെ പാഠം; സ്മാര്‍ട്ട് ഇന്റര്‍നാഷണല്‍ സ്‌കൂള്‍…

എറണാകുളത്തെ കോതമംഗലത്തിനടുത്ത് നെല്ലിക്കുഴിയില്‍, വീടിന്റെ അകത്തളത്തില്‍ വിരിഞ്ഞ സ്വപ്‌നം. ഇന്ന് 700 ഓളം വിദ്യാര്‍ത്ഥികളുമായി, സ്മാര്‍ട്ട് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എന്ന പേരില്‍ തലയയുര്‍ത്തി നില്‍ക്കുന്നതിന് പിന്നില്‍, എംബിഎ ബിരുദദാരിയായ സില്‍ജിയുടെ കഠിനാധ്വാനമുണ്ട്. ഒപ്പം ആഴത്തില്‍ പതിഞ്ഞ ലക്ഷ്യത്തിലെത്താനുള്ള ദൃഢനിശ്ചയവും. ചെറുപ്പം മുതലേ കുട്ടികളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന സില്‍ജിക്ക് അധ്യാപനത്തോടും പ്രത്യേക താത്പര്യമുണ്ടായിരുന്നു. ടീച്ചറാകണമെന്ന ആഗ്രഹത്തില്‍ നിന്നും സംരംഭകയാകണമെന്ന സ്വപ്‌നത്തിലേക്ക് എത്തുന്നത് എം.ബി.എ. പഠനകാലത്താണ്. സ്വപ്‌നമെന്താണെന്ന ടീച്ചറുടെ ചോദ്യത്തിന് തന്റെ സംരംഭത്തിലൂടെ തനിക്ക് ചുറ്റുമുള്ളവരെ കൂടി സാമ്പത്തികമായി പിന്തുണയ്ക്കാനാകുന്ന […]

Entreprenuership Success Story

Classic Curve; Art of Happiness

കോവിഡ് കാലത്ത് ലോകം തന്നെ സ്തംഭിച്ചപ്പോള്‍ സ്വന്തം സമയം ക്രിയേറ്റിവിറ്റിയ്ക്കായി ഉപയോഗിച്ച വ്യക്തിയാണ് പാലക്കാട് സ്വദേശി റാഫിഷ. ജോലി നഷ്ടമായവര്‍, പഠനം പാതിവഴിയില്‍ നിന്ന് പോയവര്‍ അത്തരത്തില്‍ അനവധി ആളുകളുടെ ജീവിതത്തെ മഹാമാരി ബാധിച്ചെങ്കിലും വീടിനുള്ളില്‍ ‘ലോക്കാ’യ ദിവസങ്ങളില്‍ റാഫിഷയുടെ മനസില്‍ അന്നൊരു ബിസിനസ് ആശയം ജനിച്ചു. ‘Classic Curve’ – ആദ്യം ഒരു ക്ലോത്തിങ് സ്‌റ്റോര്‍ എന്ന സ്വപ്‌നമായെത്തിയ ഈ ബ്രാന്‍ഡ്, ജീവിതത്തിലെ ചില തിരിച്ചടികളാല്‍ പാതിവഴിയില്‍ നിന്നുപോയി. പക്ഷേ അങ്ങനെയൊരു ഇടവേള Classic Curve […]

Success Story

നിര്‍മിക്കാം മനസ്സിനിണങ്ങിയ സ്വപ്‌നഭവനങ്ങള്‍; കൂടെയുണ്ട് DG ഹോംസ്

സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം ഏതൊരാളുടെയും ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്നാണ്. എന്നാല്‍ പലപ്പോഴും ഏറെ ഇഷ്ടത്തോടെ പണികഴിപ്പിക്കുന്ന വീടുകളില്‍ സന്തോഷത്തോടെയോ സമാധാനത്തോടെയോ താമസിക്കാന്‍ പലര്‍ക്കും സാധിക്കാറില്ല എന്നതും ഒരു വസ്തുതയാണ്. ഭവന നിര്‍മാണം എന്നത് വെറും സിമന്റും കമ്പികളും കൊണ്ട് നിര്‍മിക്കുന്ന കെട്ടിടം മാത്രമല്ല; അത് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും സ്വപ്‌നക്കൂടാണ്. ഇത്തരത്തില്‍ വാസ്തുവിദ്യ പ്രകാരവും അതോടൊപ്പം തന്നെ നൂതന സാങ്കേതിക വിദ്യകള്‍ പിന്തുടര്‍ന്നും വ്യത്യസ്തത കൊണ്ട് ഭവന നിര്‍മാണ മേഖലയില്‍ വേരുറപ്പിച്ച ഒരു […]

Entreprenuership Success Story

Eiza Couture; കുഞ്ഞുടുപ്പുകളില്‍ ഫാഷന്റെ വിസ്മയം തീര്‍ത്ത ബ്രാന്‍ഡ്

നേരം പോക്കിനായി തുടങ്ങി ഒരു വീട്ടമ്മയെ സംരംഭകയാക്കി മാറ്റിയ കഥയാണ് Eiza Couture എന്ന ഓണ്‍ലൈന്‍ ക്ലോത്തിങ് ബ്രാന്‍ഡിന് പറയാനുള്ളത്. കോഴിക്കോട് താമരശ്ശേരി സ്വദേശി ജസീല മകള്‍ക്ക് വേണ്ടി ചെറുതായി തുന്നിത്തുടങ്ങിയ കുട്ടിയുടുപ്പുകള്‍ ഇന്ന് ആയിരങ്ങളുടെ സ്വപ്‌ന വസ്ത്രമായി മാറി. Eiza Couture എന്ന പേരില്‍ ആറുവര്‍ഷം മുന്‍പ് ആരംഭിച്ച ഈ കിഡ്‌സ് വെയര്‍ ക്ലോത്തിങ് ബ്രാന്‍ഡ്, ഇന്ന് കേരളത്തിനകത്തും പുറത്തും വിശ്വാസത്തോടെ തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഓണ്‍ലൈന്‍ ഫാഷന്‍ ഡെസ്റ്റിനേഷനായി മാറിയിരിക്കുന്നു. കോവിഡ് മഹാമാരിക്ക് ശേഷമാണ് Eiza […]

Entreprenuership Success Story

സാന്‍വിര: പാഷനും നിശ്ചയദാര്‍ഢ്യവും ഇഴചേര്‍ന്ന ഷീതുവിന്റെ കുഞ്ഞുസ്വര്‍ഗം

സുഖസൗകര്യങ്ങളില്‍ നിന്നുമാറി, സ്വന്തം പാഷനൊപ്പം സഞ്ചരിക്കാനുള്ള തീരുമാനമെടുക്കുന്നതിന് പിന്നില്‍ കരുത്തേറെയാവശ്യമുണ്ട് മനുഷ്യന്. സ്ഥിരവരുമാനമുള്ള ജോലിയില്‍ നിന്നും ഫാഷന്‍ ലോകത്തേക്കും സംരംഭകത്വത്തിലേക്കും ചുവട് വയ്ക്കാന്‍ തൃശൂര്‍ കുന്നംകുളം സ്വദേശിനി ഷീതു തീരുമാനിച്ചതിന് പിന്നിലും കരുത്തും നിശ്ചയദാര്‍ഢ്യവുമുണ്ട്. തന്റെ ഇഷ്ടമേഖലയായ ഫാഷന്‍ ഡിസൈനിംഗിനെ ഒരു ബിസിനസ് ആശയമാക്കി മാറ്റി ഷീതു സ്ഥാപിച്ച ‘സാന്‍വിര’ ഇപ്പോള്‍ ഓണ്‍ലൈന്‍ ഫാഷന്‍ രംഗത്ത് തരംഗമാവുകയാണ്. കുട്ടികളെ പരിപാലിക്കുന്നതിന് വേണ്ടിയായിരുന്നു കൊച്ചി ഇന്‍ഫോപാര്‍ക്കിലെ പ്രമുഖ കമ്പനിയില്‍ നിന്നും ഷീതു പടിയിറങ്ങുന്നത്. ഈ പടിയിറക്കം തന്നെയായിരുന്നു ഫാഷനൊപ്പം […]