Encore Designനൊപ്പം ഓരോ വീടും സ്വപ്‌നഭവനമാകുന്നു
സ്വപ്‌നങ്ങള്‍ക്ക് രൂപവും ആശയങ്ങള്‍ക്ക് ജീവനും നല്‍കുമ്പോഴാണ് മികച്ച ഡിസൈനുകള്‍ ഉണ്ടാകുന്നത്. അത്തരത്തില്‍ ഇന്റീരിയര്‍ ഡിസൈനിനെ ഒരു തൊഴിലെന്നതിനപ്പുറം, ഒരു ഉത്തരവാദിത്വമായി കാണുന്ന സംരംഭമാണ് Encore Design. വടകര ഓര്‍ക്കാട്ടേരി സ്വദേശിയായ അന്‍ഷാദെന്ന യുവ സംരംഭകന്റെ ദീര്‍ഘകാല അനുഭവങ്ങളും കഠിനാധ്വാനവും ചേര്‍ന്നാണ് ഈ ബ്രാന്‍ഡ് രൂപം കൊണ്ടത്. ആര്‍ക്കിടെക്ചറല്‍ ഡിസൈനിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് അന്‍ഷാദ് ഡിസൈനിങ് മേഖലയിലേക്ക് കടന്നത്. തുടക്കകാലത്ത് ലോകോത്തര നിലവാരമുള്ള ഒരു പ്രമുഖ കമ്പനിയില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തിന് ലഭിച്ച പ്രൊഫഷണല്‍ അറിവുകളും പ്രവര്‍ത്തന ശൈലിയും […]













