News Desk

വിനോബാജി 125-ാം ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു

Spread the love

തിരുവനന്തപുരം: ആചാര്യ വിനായക് നരഹരി ഭാവേ (1895-1982) യുടെ 125-ാം ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. സത്യാഗ്രഹ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ വിനോബാ നികേതനില്‍ ഗാന്ധി സ്മാരക നിധി ചെയര്‍മാന്‍ ഡോ.എന്‍. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ഗാന്ധിയന്‍ പി.ഗോപിനാഥന്‍ നായര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗാന്ധി ആശ്രമത്തില്‍ നിന്നും വിനോബാജിയോടെത്ത് ഭൂദാന്‍ കാല്‍നടയാത്രയില്‍ അനുധാവനം ചെയ്ത പരിവ്രാജിക ഏ.കെ.രാജമ്മയെ കെ.എസ്സ്, ശബരിനാഥന്‍ എം. എല്‍ .ഏ ആദരിച്ചു.

സത്യാഗ്രഹ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മലയിന്‍കീഴ് വേണുഗോപാല്‍ സ്വാഗതം ആശംസിച്ചു. സ്വാമി അശ്വതി തിരുനാള്‍ , ഡോ.ജേക്കബ് പുളിക്കന്‍ , ഫെസല്‍ ഖാന്‍, മലയടി പുഷ്പാംഗദന്‍, അന്‍സാര്‍ തോട്ടുമുക്ക്,രാമഹരി എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം ഡയറക്ടര്‍ ക്രിസ്തു ഹരി യോഗത്തിന് കൃതജ്ഞത പറഞ്ഞു.

125-ാം ജയന്തിയോടനുബന്ധിച്ച് നല്‍കുന്ന ‘വിനോബാജി സത്യാഗ്രഹ പുരസ്‌കാരം’ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് സെപ്തംബര്‍16 ന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഹാളില്‍ വച്ച് സമ്മാനിക്കും. ‘ഗാന്ധിഗ്രാം’ എന്ന പദ്ധതി ആവിഷ്‌കരിച്ച് ദളിത് – ആദിവാസി സമൂഹത്തിനുവേണ്ടി നടത്തുന്ന പ്രവര്‍ത്തനമാണ് പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടത്.

ആചാര്യ വിനോബാ ഭാവേയുടെ 125-ാം ജയന്തി സമ്മേളനത്തില്‍ വിനോബാ നികേതനില്‍ പരിവ്രാജിക ഏ.കെ.രാജമ്മ ദീപം തെളിയിക്കുന്നു. മലയിന്‍കീഴ് വേണുഗോപാല്‍, കെ.എസ്സ്. ശബരിനാഥ് എം.എല്‍ .ഏ, ഡോ.എന്‍. രാധാകൃഷ്ണന്‍, ഗാന്ധിയന്‍ പി.ഗോപിനാഥന്‍ നായര്‍, സ്വാമി അശ്വതി തിരുനാള്‍, ഡോ.ജേക്കബ് പുളിക്കന്‍, ഫൈസല്‍ ഖാന്‍ എന്നിവര്‍ സമീപം

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.