Career Tech

സ്മാര്‍ട്ട് കരിയര്‍ സെറ്റ് ചെയ്യാം

വിവര സാങ്കേതിക വിദ്യ ഏറ്റവും കൂടുതല്‍ വികാസം പ്രാപിച്ചൊരു കാലഘട്ടത്തിലൂടെയാണ് നാമിപ്പോള്‍ കടന്നു പോകുന്നത്. മനുഷ്യന്റെ തലച്ചോറിനെക്കാള്‍ മികവാര്‍ന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറായി നൂറുകണക്കിന് യാന്ത്രിക ഉപകരണങ്ങള്‍ കണ്ടു പിടിക്കപ്പെട്ടിട്ടുണ്ട്. തൊഴില്‍ മേഖലയിലും, ഗാര്‍ഹികാവശ്യങ്ങള്‍ക്കും വിനോദത്തിനുമെല്ലാം പല രീതിയിലുള്ള ഉപകരണങ്ങള്‍ ദിനംതോറും മാര്‍ക്കറ്റില്‍ എത്തുന്നു. ഇത് ടെക്‌നോളജിയുടെ അനന്തമായ പരിണാമത്തെയാണ് വിരല്‍ ചൂണ്ടികാണിക്കുന്നത്.


നമ്മുടെ നിത്യജീവിതത്തില്‍ ഒഴിവാക്കാനാവാത്ത ഒരു ഉപകരണമായി മാറിയിരിക്കുകയാണ് മൊബെല്‍ ഫോണുകള്‍. കയ്യില്‍ ഒതുങ്ങുന്ന, അനന്ത സാധ്യതകള്‍ നിറഞ്ഞ ടെക്‌നോളജിയുടെ ചെറിയൊരു രൂപം. ഏതു പ്രായക്കാര്‍ക്കും ഏതു തരക്കാര്‍ക്കും ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലുള്ള ടെക്‌നോളജിയുടെ ഈ ലളിത രൂപം നിരവധി സാധ്യതകള്‍ക്കൊപ്പം തൊഴില്‍ അവസരങ്ങളുടെ ജാലകം കൂടിയാണ്.

ആന്‍ഡ്രോയ്ഡിന്റെ പല വെര്‍ഷനുകളിലും പുതിയ ആപ്ലിക്കേഷനുകളും സോഫ്റ്റുവെയറുകളുമായി ഏവരുടെയും മനം കവരുന്ന രീതിയില്‍ മൊബെല്‍ ഫോണ്‍ ശൃംഖല മാറി കഴിഞ്ഞു. മൊബെല്‍ ടെക്‌നോളജിയില്‍ മാറ്റം വന്നതോടുകൂടി അവയുടെ സര്‍വീസിനും മൊബെല്‍ ടെക്‌നോളജിയുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്കും പ്രാധാന്യമേറി. ആ രീതിയില്‍ മികച്ച സേവനം നല്‍കുന്ന, കേരളത്തില്‍ നിലയുറപ്പിച്ചിട്ടുള്ളതില്‍ വളരെ പ്രധാനപ്പെട്ട സ്ഥാപനമാണ് ടി എം സി സ്മാര്‍ട്ട് മൊബൈല്‍ ടെക്‌നോളജി – ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ആന്‍ഡ് ട്രെയിനിംഗ് സെന്റര്‍.


തിരുവന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഈ മേഖലയില്‍ മികച്ച സേവനത്തിന്റെ വക്താക്കളായി മാറി. ഈ കാലഘട്ടത്തിലെ സുപ്രധാന സാമ്പത്തിക നേട്ടം കൈവരിച്ച മേഖലയാണ് സ്മാര്‍ട്ട് ഫോണ്‍ സെയില്‍സ് ആന്‍ഡ് സര്‍വീസ്. ഈ മേഖലയില്‍ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുകയാണ് ടി എം സി. ‘സ്മാര്‍ട്ട് കരിയര്‍ സെറ്റ് ചെയ്യാം സ്മാര്‍ട്ട് ഫോണ്‍ ടെക്‌നോളജിയിലൂടെ’ എന്നതാണ് ഇവര്‍ പ്രധാനമായും മുന്നോട്ട് വയ്ക്കുന്ന ആശയം. പല തരത്തിലുള്ള കോഴ്‌സുകളാണ് ഇവര്‍ വിഭാവനം ചെയ്യുന്നത്. പ്ലസ്ടു, കോളേജ് പഠനം പൂര്‍ത്തിയാക്കിയ ഏതൊരു വിദ്യാര്‍ത്ഥിക്കും മൊബൈല്‍ ഫോണ്‍ സ്മാര്‍ട്ട് റിപ്പയറിംഗ് പഠനം ആരംഭിക്കാവുന്നതാണ്. ട്രെയിനിംഗ് കാലാവധി കഴിഞ്ഞ ഉടന്‍ ഇന്ത്യയിലും വിദേശത്തും ഉറപ്പായി ജോലി നേടാന്‍ സാധിക്കുന്നവയാണ് ഈ കോഴ്‌സുകള്‍. ഐ ഫോണ്‍, സാംസംങ്, ഓപ്പോ, വിവോ, റെഡ്മി, ഹോണര്‍, എല്‍ ജി, ഐപാഡ്, ലാപ്‌ടോപ്പുകള്‍ എന്നിവയുടെ ഹാര്‍ഡ് വെയര്‍, സോഫ്റ്റുവെയര്‍, ചിപ്പ് ലെവല്‍ പ്രാക്ടിക്കലും, ട്രെയിനിംഗും നേടി വിവിധ കമ്പനികളിലും സര്‍വീസ് സെന്ററുകളിലും ജോലി കരസ്ഥമാക്കാവുന്നതാണ്. വനിതകള്‍ക്ക് പ്രത്യേകം ബാച്ചുകളുണ്ട്.

വനിതകള്‍ക്കായുള്ള കേരളത്തിലെ ആദ്യത്തെ മൊബൈല്‍ റിപ്പയറിംഗ് സ്ഥാപനമാണിത്. ഇവിടെ 20 ശതമാനം ഫീസ് ഇളവ് നല്കുന്നുണ്ട്. ഇങ്ങനെ വിശാലമായ സാധ്യതകളാണ് ടിഎംസി ഉറപ്പ് നല്‍കുന്നത്. കരിയര്‍ ട്രെയിനിംഗിനു പുറമേ ക്വാളിറ്റിയുള്ള മൊബെല്‍ റിപ്പയറിംഗ്, മൊബെല്‍ പാര്‍ട്‌സുകളുടെ വില്‍പ്പന എന്നിവയുടെയും മികച്ച സേവന ദാതാക്കളാണ് ഇവര്‍. ആദ്യമായി വനിതകള്‍ക്കായി ഒരു വനിതാ ടെക്‌നീഷ്യനെ കൊണ്ടു വന്ന സ്ഥാപനം എന്ന നേട്ടവും ഇവര്‍ കരസ്ഥമാക്കി.


വിവിധ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ടിഎംസിയെ, ചുരുങ്ങിയ കാലയളവില്‍ ജനപ്രീയമാക്കിയതിനു പിന്നിലെ കരുത്ത് അതിന്റെ സാരഥിയായ ജമീല്‍ യൂസഫ് തന്നെയാണ്. ആത്മാര്‍ത്ഥതയും സമര്‍പ്പണവും ഒത്തിണങ്ങിയ പ്രവര്‍ത്തന ശൈലിയാണ് ടിഎംസി കാഴ്ച വയ്ക്കുന്നത്. ഈ മേഖലയില്‍ ഇനിയും നേട്ടങ്ങള്‍ കരസ്ഥമാക്കാനുള്ള പരിശ്രമത്തിലാണ് ജമീല്‍ യൂസഫും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Career

ബ്യൂട്ടീഷ്യന്‍: ഉയരുന്ന സാധ്യതകള്‍

കരിയര്‍ എന്ന പദത്തിനു ഒരു വ്യക്തിയുടെ ജീവിതത്തില്‍ വളരെ പ്രാധാന്യം ഉണ്ട്. നമ്മുടെ സമൂഹത്തില്‍ കരിയര്‍ ഗൈഡന്‍സുമായി ബന്ധപ്പെട്ട ബോധവത്ക്കരണ ക്ലാസുകളും പരിശീലന ക്ലാസുകളും തുടര്‍ച്ചയായി നടന്നുവരികയാണ്.
Career

മികച്ച തൊഴില്‍ സാധ്യതകളുമായി ബയോടെക്‌നോളജി

അര്‍പ്പണബോധവും നിരന്തരഗവേഷണത്തില്‍ കരിയര്‍ കണ്ടെത്താന്‍ താല്‍പര്യവുമുള്ളവര്‍ക്ക് ഇണങ്ങുന്ന പഠനമാര്‍ഗമാണ് ബയോടെക്‌നോളജി. തുടര്‍ഗവേഷണം ഇഷ്ടപ്പെടുന്നവര്‍ക്കുളള മേഖലയാണിതെന്ന് ചുരുക്കം. ബിഎസ്‌സി, ബിടെക്,എംഎസ്‌സി, എംടെക് തുടങ്ങിയ യോഗ്യതകള്‍കൊണ്ട് ഈ രംഗത്ത് ഉയരങ്ങളിലെത്തുക