Success Story

‘കീപ്പ് കാസ്റ്റിലി’ന്റെ വിജയ രഹസ്യം

Spread the love

ഒരു മികച്ച സംരംഭത്തിന്റെ തുടക്കമെപ്പോഴും ചെറുതായിരിക്കും. വിജയത്തിന് രഹസ്യങ്ങളൊന്നുമില്ല. അത് കഠിനാധ്വാനത്തിന്റെയും പരാജയങ്ങളില്‍ നിന്നുള്ള പഠിക്കലിന്റെയും ഫലമാണെന്നത് വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യയിലെ തന്നെ പ്രമുഖ ബ്രോക്കറേജ് കമ്പനിയായ കീപ്പ് കാസ്റ്റില്‍.

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ 15 വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ള ഷാനു മാത്യൂ, ഡോക്ടര്‍ അഞ്ജു എന്നിവരുടെതാണ് ഈ കമ്പനി. 2017ലാണ് ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. കൊച്ചിയില്‍ നിന്ന് യാത്ര ആരംഭിച്ച കീപ് കാസ്റ്റില്‍ ഇപ്പോള്‍ ഇന്ത്യയിലും വിദേശത്തും തങ്ങളുടേതായ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു.


മികച്ച രീതിയില്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ജീവിത അന്തരീക്ഷം ഒരുക്കുന്നുവെന്നതാണ് കമ്പനിയെ വേറിട്ടു നിര്‍ത്തുന്നത്. കൂടാതെ, എല്ലാ ക്ലെയ്ന്റുകളും തങ്ങളുടെ സേവനത്തില്‍ സംതൃപ്തരും സന്തുഷ്ടരുമാണെന്ന് ഉറപ്പുവരുത്താന്‍ സ്റ്റാഫുകള്‍ ശ്രദ്ധിക്കാറുമുണ്ട്. നിര്‍മ്മാണത്തില്‍ നിന്ന് പ്രോജക്റ്റുകളുടെ ഇന്റീരിയര്‍ ഡിസൈനിംഗ് വരെയുള്ള സേവനങ്ങള്‍ കമ്പനി നല്‍കുന്നുണ്ട്.

വീടുകള്‍ പുതുക്കിപ്പണിയാനും പുനര്‍രൂപകല്‍പ്പന ചെയ്യുന്നതിനൊപ്പം നിശ്ചിത സമയപരിധിക്കുള്ളില്‍ ജോലി പൂര്‍ത്തിയാക്കാനും കീപ് കാസ്റ്റില്‍ ടീം ശ്രദ്ധിച്ചിരുന്നു. 2018 ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സഹായവുമായി എത്തിയതിലൂടെയാണ് കീപ് കാസ്റ്റിലിന്റെ സ്വീകാര്യത വര്‍ദ്ധിച്ചത്.

എന്റര്‍പ്രണര്‍ഷിപ്പ് മാനേജ്‌മെന്റ് പഠിച്ചശേഷം ചില നോണ്‍-പ്രോഫിറ്റ് ഓര്‍ഗനൈസേഷനുകളെ ഷാനു പ്രതിനിനിധികരിച്ചു. ഇതാകട്ടെ അദ്ദേഹത്തിന്റെ മുന്നോട്ടുള്ള പാത സുഗമമാക്കി. പിന്നിട് ജോലി രാജി വച്ചാണ് സ്വപ്‌നമായിരുന്ന കമ്പനിയ്ക്ക് പിന്നാലെ ഷാനു കൂടുന്നത്…കീപ്പ് കാസ്റ്റില്‍ പ്രൈവറ്റ് ലിമിറ്റഡ്. പുതിയ ടെക്‌നോളജിയുടെ സഹായത്തോടെ വീടുകള്‍ നിര്‍മിക്കുക, ടെക് ഫ്രണ്ട്‌ലി അന്തരീക്ഷമൊരുക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍.

കൂടാതെ ഈ വര്‍ഷത്തില്‍ അശിന്‍സോഫ്റ്റ് ടെക്‌നോളജീസിന്റെ കീഴില്‍ പുതിയ കമ്പനി കൂടി ആരംഭിക്കുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക;

www.keepcastlegroup.com

www.brutnow.com

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Success Story

ഉള്‍ക്കരുത്തിന്റെ വിജയം

Spread the loveചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ