News Desk

സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തന ലാഭം 22 ശതമാനം വര്‍ധിപ്പിച്ച് ഫെഡറല്‍ ബാങ്ക്

ന്യൂഡല്‍ഹി; സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തന ലാഭം 220ശതമാനം വര്‍ധിപ്പിച്ച് ഫെഡറല്‍ ബാങ്ക്. കഴിഞ്ഞ വര്‍ഷത്തില്‍ 932.38 കോടി രൂപയായിരുന്നു പ്രവര്‍ത്തന ലാഭം. എന്നാല്‍ ഇത്തവണ അത് 1,135 കോടി രൂപയാണ് . നിഷ്‌ക്രിയ ആസ്തി നേരിടാനുള്ള നീക്കിയിരിപ്പ് കൂടിയതിനാല്‍ അറ്റാദായം 8.4% കുറഞ്ഞ് 367.29 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 400.77 കോടിയായിരുന്നു അറ്റാദായം.

ബാങ്കിന്റെ മൊത്തം വരുമാനം 4005.86 കോടിയായി ഉയര്‍ന്നിട്ടുണ്ട്. മൊത്തം കിട്ടാക്കടം മൊത്തം വായ്പകളുടെ 3.50% ആണ്. ഏപ്രില്‍ജൂണ്‍ പാദത്തിലെ കിട്ടാക്കടം 1.23%. ഇതിനായുള്ള നീക്കിയിരിപ്പ് 641.83 കോടിയാണ്. മൊത്തം ബിസിനസ് 2,99,158.36 കോടി രൂപയിലെത്തി; 8.30 % വളര്‍ച്ച. അറ്റ പലിശ വരുമാനം 9.41% വര്‍ധിച്ച് 1,418 കോടി രൂപയായി.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

ന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അവര്‍.
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

ന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു. തുടര്‍ച്ചയായ എട്ടാം