Special Story

ഓരോ വീട്ടിലും പെരുമയായി പെരുമ ഫുഡ് പ്രൊഡക്ട്‌സ്

മികച്ച ഗുണനിലവാരം, രുചി എന്നിവയാല്‍ മലയാളികളുടെ തീന്‍മേശയില്‍ വളരെ പെട്ടെന്ന് തന്നെ എന്നെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായവയാണ് പെരുമ ഫുഡ് പ്രൊഡക്ട്‌സ്. ‘പ്രഭാതം പെരുമയില്‍ തന്നെ’ എന്നത് ഒരു ആപ്തവാക്യം പോലെ മലയാളികള്‍ സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു. ഇഷ്ടപ്പെട്ട പ്രഭാത ഭക്ഷണമായ പുട്ട്, അപ്പം തുടങ്ങി എല്ലാം തനതായ രുചിയില്‍ തന്നെ ‘പെരുമ’യിലൂടെ നമ്മുടെ നാവുകളില്‍ സ്പര്‍ശിച്ചു തുടങ്ങിയത് 2017 മുതലാണ്.

മായവും കലര്‍പ്പും ഇല്ലാത്ത ശുദ്ധമായ ഫുഡ് പ്രോഡക്റ്റ് ജനങ്ങളിലേക്ക് എത്തിക്കുക എന്ന സദുദ്ദേശത്തോടെ മിജിബി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കീഴില്‍ പിറവികൊണ്ട സംരംഭമാണ് പെരുമ. എല്ലാവിധ ആധുനിക സൗകര്യങ്ങളും കൂടി ഇന്ന് മലബാറിലെ ഏറ്റവും വലിയ ഭക്ഷ്യ നിര്‍മ്മാണ യൂണിറ്റ് ആണ് പെരുമയ്ക്കായി മിജിബി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഒരുക്കിയിരിക്കുന്നത്.

40 ടണ്ണില്‍ അധികം പ്രവര്‍ത്തനശേഷിയുള്ള തികച്ചും ഓട്ടോമാറ്റിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയാണ് ഇത്. കസ്റ്റമൈസ് ചെയ്തിട്ടുള്ള ടെക്‌നോളജിയും മിഷനറിയും ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. ഉത്പാദനത്തില്‍ സ്വീകരിച്ചിരിക്കുന്ന ഈ ഗുണമേന്മകള്‍ തന്നെയാണ് മറ്റു സംരംഭങ്ങളില്‍ നിന്നും പെരുമയെ വ്യത്യസ്തമാക്കുന്നത്.

കേരളത്തിലെ മറ്റൊരു കമ്പനിക്കും അവകാശപ്പെടാനാകാത്ത പരമാവധി “വിറക് ഉപയോഗിച്ച് റോസ്റ്റ് ചെയ്യുന്നു”എന്ന പ്രത്യേകതയും പെരുമയ്ക്കുണ്ട്. പൂര്‍ണമായും വുഡ് റോസ്റ്റിങ് ചെയ്യുന്നതുകൊണ്ട് രുചിയിലും ഗുണനിലവാരത്തിലും മുന്‍പന്തിയിലാണ് പെരുമ ഫുഡ് പ്രൊഡക്ട്‌സ്. ഉത്പാദനത്തില്‍ സ്വീകരിക്കുന്ന ശുചിത്വവും ശ്രദ്ധയും മറ്റൊരു ഘടകമാണ്. പാക്കിങ്ങിലെ പ്രത്യേകത കൊണ്ടും റോസ്റ്റിങ് ഗുണനിലവാരം കൊണ്ടും 10 മാസം വരെ പെരുമ പ്രൊഡക്ടുകള്‍ ഉപയോഗിക്കാന്‍ കഴിയും.

തിരഞ്ഞെടുക്കുന്ന കര്‍ഷകരില്‍ നിന്ന് നേരിട്ട് സ്വീകരിക്കുന്ന ധാന്യങ്ങള്‍ ആറ് ഘട്ടങ്ങളിലൂടെ കടന്നു പോകുന്നു. മനുഷ്യ സ്പര്‍ശം ഏല്‍ക്കാതെ, സുരക്ഷിതത്വവും ആരോഗ്യപ്രദമായ രീതിയില്‍ ക്ലീന്‍ ചെയ്തു പോളിഷ് നടത്തി മെഷീനില്‍ വാഷ് ചെയ്തു നിശ്ചിത അളവില്‍ ഓട്ടുരുളിയില്‍ സ്റ്റീമിങ്ങിലൂടെ റോസ്റ്റ് ചെയ്ത ശേഷം ശീതികരിച്ചു ഓട്ടോമാറ്റിക് പാക്കിംഗ് നടത്തുന്നു.

മലയാളികളുടെ ആഘോഷങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത വിഭാഗമാണ് പായസം. അതിനാല്‍ എളുപ്പത്തില്‍ പായസം ഉണ്ടാക്കുന്നതിനുള്ള ഇന്‍സ്റ്റന്‍ഡ് പായസം മിക്‌സ് പെരുമ വിപണിയില്‍ ഇറക്കുന്നുണ്ട്. കുട്ടികള്‍ക്ക് പോലും എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന രീതിയിലുള്ള പായസം മിക്‌സ് ആണ് ഇവ. പാലട, സേമിയ, അട തുടങ്ങി വിവിധ രുചികളില്‍ ഈ പായസം മിക്‌സ് ലഭ്യമാണ്.

ഇതിനോടൊപ്പം തന്നെ മാര്‍ക്കറ്റില്‍ സജീവമായ പെരുമയുടെ മറ്റ് ഉത്പന്നങ്ങളാണ് പെരുമ റോസ്റ്റഡ് റവ, പെരുമ വൈറ്റ് റൈസ് സ്റ്റീം പുട്ടുപൊടി, പെരുമ ഗോതമ്പ് പുട്ടുപൊടി, അപ്പ പൊടി, ആട്ട എന്നിവ. ഫൈബര്‍ നഷ്ടപ്പെടാതെ ഹാഫ് ബോയിലിങ് വഴി റോസ്റ്റിങ് ചെയ്യുന്ന ചെമ്പ പുട്ടുപൊടി അനേകം പേര്‍ക്ക് പ്രിയപ്പെട്ട പെരുമയുടെ മറ്റൊരു ഉല്പന്നമാണ്.

സ്വാദൂറൂന്ന കൂടുതല്‍ ഉത്പന്നങ്ങളുമായി, മലയാളിയുടെ തീന്‍മേശകളെ കൂടുതല്‍ വിഭവസമൃദ്ധമാക്കാന്‍ പെരുമയ്ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.

പെരുമ ഉത്പന്നങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കും ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുക്കുവാന്‍ താല്‍പര്യമുള്ളവരും ബന്ധപ്പെടുക : 8943 0002 00, 8943 8001 00

E-mail: migibifoods.india@gmail.com

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story

ഫ്യൂച്ചറോളജിയുടെ ആചാര്യന്‍

നമ്മള്‍ ഓരോരുത്തരുടെയും ജീവിതവിജയത്തിനുള്ള മാര്‍ഗം അവരവരുടെ കയ്യില്‍ തന്നെയാണ് എന്ന സത്യം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുത്ത്, അവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്കി വിജയത്തിലേക്ക് നയിക്കുന്ന വ്യക്തിയാണ് ഫ്യൂച്ചറോളജിയുടെ
Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു തുടക്കം കുറിച്ചു.