പാരമ്പര്യത്തിന്റെ തലയെടുപ്പുമായി അഗസ്ത്യമഠം
കഴിഞ്ഞ 28 വര്‍ഷമായി പ്രകൃതിദത്തവും മായം കലരാത്തതുമായ ഹെര്‍ബല്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് നിര്‍മിച്ച് വിപണിയില്‍ എത്തിക്കുന്ന വിശ്വസ്ത സ്ഥാപനമാണ് അഗസ്ത്യമഠം.

1993 ല്‍ രാമചന്ദ്രന്‍ കോവിലകം അഗസ്ത്യമഠം സ്ഥാപിക്കുന്നത് ഏറ്റവും നല്ല രീതിയില്‍ പ്രകൃതിദത്തമായി എങ്ങനെ ‘പല്‍പ്പൊടി’ നിര്‍മിക്കാം എന്ന ചിന്തയില്‍നിന്നാണ് ദന്തചൂര്‍ണം ആദ്യമായി ഉത്പാദിപ്പിച്ചത്. പിന്നീട്, 1999 കാലഘട്ടത്തില്‍ അച്ഛന്റെ പാത പിന്തുടര്‍ന്ന് മകന്‍ കെ.ആര്‍ പ്രേംരാജ് അഗസ്ത്യമഠത്തിന്റെ ചുമതലകള്‍ ഏറ്റെടുത്തു കൂടുതല്‍ പ്രൊഡക്ടുകള്‍ പുറത്തിറക്കുവാന്‍ തുടങ്ങി.



സ്‌പെഷ്യല്‍ ദാഹശമനി, ചെറുപയര്‍ പൊടി, ബാര്‍ലി പൊടി, പതിമുഖം, ചുക്കുകാപ്പി, കുരുമുളക് രസക്കൂട്ട്, കര്‍പ്പൂര തുളസി കൊതുകുതിരി, മൈലാഞ്ചി പൊടി, നീലാമരി, രാമച്ച സ്‌ക്രബര്‍ തുടങ്ങിയ നാല്‍പതോളം ഉത്പന്നങ്ങള്‍ അഗസ്ത്യമഠം ഉത്പാദിപ്പിക്കുന്നു. വിപണിയിലെത്തിക്കുന്ന ഉത്പന്നങ്ങള്‍ക്ക് നിര്‍മാണത്തിലും പാക്കിങിലും പ്രത്യേക ശ്രദ്ധ കൊടുക്കുന്നതിനാല്‍ ആവശ്യക്കാര്‍ ഏറെയാണ്.



അഗസ്ത്യമഠത്തിന്റെ ഉത്പന്നങ്ങള്‍ എല്ലാ ജില്ലകളിലും ലഭ്യമാണ്. കൂടാതെ, കേരള സിവില്‍ സപ്ലൈകോ ഡിപ്പോകളിലും വിതരണം ചെയ്യുന്നുണ്ട്. കേരളത്തിനു പുറമേ തമിഴ്‌നാട്, കര്‍ണാടക, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളിലും ഉത്പന്നങ്ങള്‍ ലഭ്യമാണ്. കൂടാതെ, ഗള്‍ഫിലേക്കും ഉത്പന്നങ്ങള്‍ കയറ്റി വിടാറുണ്ട്.

അഗസ്ത്യമഠത്തിന്റെ വളര്‍ച്ചയില്‍ കൂടുതല്‍ കരുത്ത് പകരുന്നത് കുടുംബാംഗങ്ങളോടൊപ്പം തന്നെ സ്ഥാപനത്തിലെ ജോലിക്കാരും കസ്റ്റമേഴ്‌സും നല്കുന്ന പൂര്‍ണ പിന്തുണയാണെന്ന് പ്രേംരാജ് സാക്ഷ്യപ്പെടുത്തുന്നു. സൗമ്യയാണ് പ്രേംരാജിന്റെ ഭാര്യ. മക്കള്‍: ദക്ഷ, ദേവു.


ഈ കൊറോണ കാലഘട്ടത്തിലും കൂടുതല്‍ വരുമാനം വേണമെന്ന ആഗ്രഹത്തോടെ നിരവധി പേര്‍ അഗസ്ത്യമഠം പ്രൊഡക്ടുകളുടെ വിതരണമേറ്റെടുക്കാനായി ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു.
പ്രേംരാജ് കെ ആര്‍ : 9447065280, 9895449065






