Entreprenuership Events News Desk Success Story

സക്‌സസ് കേരളയ്ക്ക് ബെസ്റ്റ് ബിസിനസ് മാഗസിന്‍ അവാര്‍ഡ്

കൊച്ചി: മലയാളത്തിലെ മികച്ച ബിസിനസ് മാഗസിനായി ‘സക്‌സസ് കേരള’യെ തെരഞ്ഞെടുത്തു. കൊച്ചിയില്‍ ശനിയാഴ്ച നടന്ന ലോക്കല്‍ ഇന്‍വെസ്റ്റേഴ്‌സ് മീറ്റാണ് ബെസ്റ്റ് ബിസിനസ് മാഗസിന്‍ അവാര്‍ഡിന് സക്‌സസ് കേരളയെ തെരഞ്ഞെടുത്തത്. നടനും മുന്‍ എം.പിയുമായ ഇന്നസെന്റ് അവാര്‍ഡ് പ്രഖ്യാപനം നടത്തി. പ്രശസ്തിഫലകം, പ്രശസ്തി പത്രം, 20001 രൂപ എന്നിവ അടങ്ങുന്നതാണ് പുരസ്‌കാരം.

തിരുവനന്തപുരത്ത് നിന്നു പ്രസിദ്ധീകരിക്കുന്ന സക്‌സസ് കേരള 2015ലാണ് പ്രസിദ്ധീകരണമാരംഭിച്ചത്. മികച്ച ഉള്ളടക്കവും ഗുണമേന്മയേറിയ രൂപകല്പനയും കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളില്‍ ശ്രദ്ധേയമായി മാറിയ സക്‌സസ് കേരള ഇന്ത്യയിലുടനീളവും വിദേശ രാജ്യങ്ങളിലും സാന്നിധ്യമുറപ്പിച്ചുകഴിഞ്ഞു.

സംരംഭകരെ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ സക്‌സസ് കേരള നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡിന് തെരഞ്ഞെടുത്തതെന്ന് സംഘാടകര്‍ അറിയിച്ചു. ഗ്ലോബല്‍ സേഫ്റ്റി സമ്മിറ്റിന്റെ കേരള ചാപ്റ്ററാണ് സംഘാടകര്‍.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു തുടക്കം കുറിച്ചു.
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

റിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍ പശുക്കിടാങ്ങള്‍. തോട്ടത്തിന്റെ