Special Story

തെരുവിലാക്കപ്പെടുന്ന വയോധികര്‍ക്ക് സാന്ത്വനമേകി അമ്മ കെയര്‍ ഹോം

തെരുവിലാക്കപ്പെടുന്ന വയോധികര്‍ക്ക് ആശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും കരുതലേകുന്ന ഒരിടം.. അതാണ്, വയോധികരെ നെഞ്ചോടു ചേര്‍ത്ത് പരിപാലിക്കുന്ന ‘അമ്മ കെയര്‍ ഹോം’. തിരുവന്തപുരം ജില്ലയിലെ ചെമ്പകശ്ശേരിയിലാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്.

സ്വന്തം വീടുകളില്‍ നിന്ന് പോലും കിട്ടാത്ത പരിചരണവും സ്‌നേഹവുമാണ് അന്തേവാസികള്‍ക്ക് സ്ഥാപനവും അതിലെ ജീവനക്കാരും നല്‍കി വരുന്നത്.

നിരവധി സേവനങ്ങളാണ് അന്തേവാസികളുടെ ആരോഗ്യ സംരക്ഷണത്തിനായി സ്ഥാപനം നടപ്പാക്കുന്നത്. ഈ സ്ഥാപനത്തില്‍ മൊബൈല്‍ കെയര്‍ സിസ്റ്റം, ആംബുലന്‍സ്, നഴ്സ്, നല്ല സമീകൃത ഭക്ഷണം, പ്രത്യേക മെഡിക്കല്‍ സൗകര്യങ്ങള്‍… ആരോഗ്യപരമായ ജീവിതം നയിക്കാന്‍ ആവശ്യമായ എല്ലാ ഘടകങ്ങളും ഇവിടെ ലഭ്യമാണ്. ആരോഗ്യകരമായ ഭക്ഷണത്തിനും മെഡിക്കല്‍ സൗകര്യങ്ങള്‍ക്കും ഒപ്പം യോഗ ക്ലാസ്സുകളും മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടി സ്ഥാപനം നടപ്പിലാക്കിയിട്ടുണ്ട് .

അമ്മ കെയര്‍ ഹോമിലെ അന്തേവാസികള്‍ക്കു അവരുടെ ഇഷ്ടപ്പെട്ടവരുമായി സംസാരിക്കാനും സമ്പര്‍ക്കം പുലര്‍ത്താനും മൊബൈലും മറ്റ് ആശയവിനിമയ ഉപകരണങ്ങളും സ്ഥാപനം നല്‍കുന്നുണ്ട്. വിശ്രമ വേളകളില്‍ പുസ്തകം വായിക്കാന്‍ ലൈബ്രറിയും മറ്റ് വിനോദോപാധികളും സ്ഥാപനത്തില്‍ ലഭ്യമാണ്.
ഹോം നഴ്‌സിങ് സേവനം , വൃദ്ധ സദനം, മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള കെയര്‍ ഹോം, കാന്‍സര്‍ , സ്ട്രോക് എന്നീ രോഗം ബാധിച്ചവര്‍ക്കുള്ള താമസവും ഭക്ഷണവും സ്ഥാപനം ഒരുക്കുന്നുണ്ട് .

AMMA CARE HOME

Ph: 9946749977, 9946759977

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story

ഫ്യൂച്ചറോളജിയുടെ ആചാര്യന്‍

നമ്മള്‍ ഓരോരുത്തരുടെയും ജീവിതവിജയത്തിനുള്ള മാര്‍ഗം അവരവരുടെ കയ്യില്‍ തന്നെയാണ് എന്ന സത്യം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുത്ത്, അവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്കി വിജയത്തിലേക്ക് നയിക്കുന്ന വ്യക്തിയാണ് ഫ്യൂച്ചറോളജിയുടെ
Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു തുടക്കം കുറിച്ചു.