Business Articles Entreprenuership Tourism

യാത്രകളെ മനോഹരമാക്കാന്‍ നല്ല ഇടങ്ങള്‍ മാത്രം പോരാ, നല്ല ‘സ്റ്റേ’ സൗകര്യം കൂടി വേണം

Spread the love

വിനോദയാത്രകള്‍ പോകുമ്പോള്‍ നല്ലൊരു താമസ സൗകര്യമില്ലാതെ പ്രയാസപ്പെട്ടവരാകും കൂടുതലും. കാണുന്ന കാഴ്ചകളും യാത്രകളും സഞ്ചരിക്കുന്ന ഇടങ്ങളും മാത്രമല്ല, ‘സ്റ്റേ’ സൗകര്യം കൂടി ശരിയായാല്‍ മാത്രമേ യാത്രകള്‍ മനസ്സില്‍ ഇടം പിടിക്കൂ. ഇനി യാത്രകളില്‍ താമസിക്കാന്‍ ഒരിടം തേടി അലയാതിരിക്കാന്‍, ഒരു സുഹൃത്തിനെ ഒപ്പം കൂട്ടാം.. നമ്മുടെ യാത്രകളില്‍ എപ്പോഴും വിശ്വസിച്ച് കൂടെ നിര്‍ത്താവുന്ന ഒരു സുഹൃത്ത്!

kamaraa.com എന്ന ഈ സുഹൃത്തിനെ ഏതൊരാള്‍ക്കും ഏത് യാത്രയിലും വിശ്വസിച്ചു ഒപ്പം നിര്‍ത്താം. ഗൂഗിളില്‍ Best Home stays in Kerala എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ ആദ്യത്തെ ലിസ്റ്റില്‍ തന്നെ വരുന്ന വെബ്‌സൈറ്റുകളില്‍ ഒന്ന് ഇവരുടേതാണ്.

മൂന്നാര്‍, കൊച്ചി, തേക്കടി, വര്‍ക്കല, കുമരകം, ആലപ്പുഴ, കന്യാകുമാരി, കോവളം തുടങ്ങി കേരളം, തമിഴ്നാട് ടൂറിസ്റ്റ് പ്രദേശങ്ങളിലും നോര്‍ത്ത് ഇന്ത്യകളിലും ഈ സംരംഭത്തിന്റെ സഹായം നമുക്കൊപ്പം ഉണ്ടാകും. ഹോം സ്റ്റേ, കോട്ടേജ്, വില്ല തുടങ്ങി കുടുംബത്തോടൊപ്പം സുരക്ഷിതമായി കഴിയാന്‍ പറ്റുന്ന ഇടങ്ങളും ടെന്‍ഡ് ഹൗസ്, ട്രീ ഹൗസ് തുടങ്ങി യാത്രകളെ സാഹസികമാക്കാന്‍ സഹായിക്കുന്ന ഇടങ്ങളും ഒരുക്കുകയാണ് ഇവരുടെ ലക്ഷ്യം.

കേരളത്തിലെ ചെറിയ ‘പ്രോപ്പര്‍ട്ടി’കള്‍ക്ക് മാര്‍ക്കറ്റിങ് പിന്തുണ നല്‍കുക എന്ന ഉദ്ദേശ്യത്തോട് കൂടി ആരംഭിച്ച ഈ സംരംഭം, കസ്റ്റമേഴ്‌സിന്റെ പിന്തുണയോടെ കോവിഡ് കാലത്തെയും അതിജീവിച്ച്, അഞ്ച് വിജയവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്.
‘കമാരാ’ എന്നാല്‍ ഹിന്ദിയില്‍ ‘മുറി’ എന്നാണ് അര്‍ത്ഥം. ആ വാക്കിനെ പൂര്‍ണമായും അര്‍ത്ഥവത്താക്കുന്ന ഒരു സംരംഭമാണ് ഇത്. ഓരോ യാത്രക്കാരുടെയും ബഡ്ജറ്റിനൊത്ത മനസ്സിനിണങ്ങിയ രീതിയിലാണ് ഇവര്‍ താമസ സൗകര്യം ഒരുക്കുന്നത്.

പലപ്പോഴും ടൂറിന് പോകുമ്പോള്‍ ഏറ്റവും കൂടുതല്‍ നമ്മള്‍ പ്രതിസന്ധി അനുഭവിക്കുന്നതും താമസ സൗകര്യത്തിന് വേണ്ടിയായിരിക്കും. ഒന്നുകില്‍ നല്ലൊരു മുറി കിട്ടുന്നതിന് വേണ്ടിയുള്ള മണിക്കൂറോളമുള്ള കാത്തിരിപ്പ് അല്ലെങ്കില്‍ മുറി കിട്ടിയിട്ടും സൗകര്യങ്ങള്‍ തീരെ ഇല്ലാത്ത പ്രശ്‌നം. ഇതിനൊക്കെയുള്ള പരിഹാരമാണ്, നിങ്ങളുടെ ബഡ്ജറ്റിന് അനുയോജ്യമായ, നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഉതകുന്ന രീതിയിലുള്ള മുറികള്‍ ഒരുക്കി ക്കൊണ്ടുള്ള kamaraa.com എന്ന സംരംഭം.

ഏറ്റവും മികച്ച മുറി നമുക്ക് വേണ്ടി വിശ്വസ്തതയോടെ ഒരുക്കുന്നു എന്നത് തന്നെയാണ് ഈ സംരംഭത്തിന്റെ വിജയവും. ഏറ്റവും മാന്യമായ രീതിയില്‍ ഏറ്റവും നല്ല സേവനം കാഴ്ച വയ്ക്കുന്ന ഹോം സ്റ്റേ, വില്ല തുടങ്ങിയവ മാത്രമേ ഇവര്‍ കസ്റ്റമര്‍ക്ക് വേണ്ടിയൊരുക്കുന്നുള്ളൂ എന്നതും ഏറെ ശ്രദ്ധേയമാണ്.

നിലവില്‍ സര്‍വീസ് ഓഫ്‌ലൈന്‍ ആണെങ്കിലും വരുന്ന ആറ് മാസത്തിനുള്ളില്‍ ഓണ്‍ലൈന്‍ ആയി പ്രവര്‍ത്തനം ആരംഭിക്കും. എല്ലാ പ്രോപ്പര്‍ട്ടികളും ‘മാനേജ്’ ചെയ്യുവാനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഉണ്ടാകും.

16 പേരടങ്ങുന്ന ഒരു ടീമിന്റെ കഠിന പ്രയത്‌നമാണ് ടൂറിസം ഇന്‍ഡസ്ട്രിയില്‍ അതിവേഗം വളരുന്ന ഒരു സംരംഭമായി ഇതിനെ മാറ്റിയത്. വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ സൗത്ത് ഇന്ത്യയിലെ ചെറിയ പ്രോപ്പര്‍ട്ടികള്‍ക്ക് വേണ്ടിയുള്ള No 1 ഓണ്‍ലൈന്‍ ബുക്കിങ് ആപ്ലിക്കേഷന്‍ ആയി kamaraa.com മാറും എന്നതില്‍ യാതൊരു സംശയവും ഇല്ല. ഈ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന പ്രോപ്പര്‍ട്ടികള്‍ക്ക് സൗജന്യമായി തന്നെ രജിസ്റ്റര്‍ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്കും വെബ്‌സൈറ്റില്‍ ലഭ്യമാണ്.

homestayskerala.net എന്ന പേരിലാണ് ഈ സംരംഭം ആദ്യം തുടങ്ങുന്നത്. kamaraa.com എന്ന ബ്രാന്റിലേക്ക് എത്തിയിട്ട് ഒരു വര്‍ഷം മാത്രമേ ആയിട്ടുള്ളുവെങ്കിലും ടൂറിസം മേഖലയില്‍ വലിയ ഇടം പിടിക്കാന്‍ തന്നെ ഈ kamaraa.com ന് സാധിച്ചിട്ടുണ്ട്. kamaara.com, homestaykerala.net എന്നീ രണ്ട് വെബ്‌സൈറ്റുകളിലൂടെയും നമുക്ക് ഇവരുടെ സേവനം ലഭ്യമാക്കാവുന്നതാണ്. കസ്റ്റമര്‍ക്കും വസ്തു ഉടമകള്‍ക്കും ഒരുപോലെ നേട്ടങ്ങള്‍ ലഭിക്കുന്ന ഒരു സംരംഭമാണ് ഇത് .

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍
Entreprenuership

സംരംഭ ലൈസന്‍സുകള്‍ ഇനി അഞ്ചുവര്‍ഷത്തേക്ക്

Spread the loveഡെപ്യൂട്ടി ഡയറക്ടര്‍, ഇന്‍ഡസ്ട്രീസ് ഡിപ്പാര്‍ട്ട്‌മെന്റ്, തൃശൂര്‍ ലൈസന്‍സിംഗ് സമ്പ്രദായം അടിമുടി പൊളിച്ചെഴുതി പുതിയ ആക്ട് പ്രവൃത്തി പഥത്തില്‍! സംസ്ഥാനത്ത് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ലൈസന്‍സ് നടപടികള്‍