Entreprenuership Events

She Voice; മാറ്റത്തിനായി ശബ്ദമുയര്‍ത്തി ജെസിഐ ടെക്‌സിറ്റി

തിരുവനന്തപുരം : ജെസിഐ ടെക്‌സിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നടത്തിയ വനിതാ ദിനാഘോഷം ശ്രദ്ധേയമായി.
ഹോട്ടല്‍ റീജന്‍സിയില്‍ ‘She Voice’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.

ജെസിഐ ടെക്‌സിറ്റി സെക്രട്ടറി ബ്യൂട്ടി ഗവാനിയ അദ്ധ്യക്ഷത വഹിച്ചു. ജെസിഐ ഇന്ത്യയുടെ ജനറല്‍ ലീഗല്‍ കൗണ്‍സില്‍ അഡ്വ. വര്‍ഷ മേനോന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ലക്ഷ്മി ജി കുമാര്‍, സോണ്‍ വൈസ് പ്രസിഡന്റ് അവിനാഷ് നായര്‍, ജെസിഐ ടെക്‌സിറ്റി പ്രസിഡന്റ് ബിന്നി സാഹിതി എന്നിവരും പങ്കെടുത്തു.

പ്രതിസന്ധികളെ തോല്പിച്ച് കര്‍മമണ്ഡലത്തില്‍ മുന്നേറ്റം നടത്തിയ വനിതാരത്‌നങ്ങളെയും ചടങ്ങില്‍ ആദരിച്ചു. നേഹ ഡി തമ്പാന്‍, ജയ വി.എസ്, സുലോചന ബി, സോണ്‍ ഡയറക്ടര്‍ ലക്ഷ്മി ജി കുമാര്‍, സരിത ദീപക് (എക്‌സിക്യൂട്ടീവ് എഡിറ്റര്‍, സക്‌സസ് കേരള) എന്നിവര്‍ ആദരവ് ഏറ്റുവാങ്ങി.

കാന്‍സര്‍ രോഗികള്‍ക്ക് വസ്ത്രങ്ങള്‍ എത്തിക്കുന്ന ക്ലോത്ത് ബാങ്ക് എന്ന പുതിയ പ്രൊജക്ടിനും ചടങ്ങില്‍ തുടക്കം കുറിച്ചു.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

റിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍ പശുക്കിടാങ്ങള്‍. തോട്ടത്തിന്റെ
Entreprenuership

സംരംഭ ലൈസന്‍സുകള്‍ ഇനി അഞ്ചുവര്‍ഷത്തേക്ക്

ഡെപ്യൂട്ടി ഡയറക്ടര്‍, ഇന്‍ഡസ്ട്രീസ് ഡിപ്പാര്‍ട്ട്‌മെന്റ്, തൃശൂര്‍ ലൈസന്‍സിംഗ് സമ്പ്രദായം അടിമുടി പൊളിച്ചെഴുതി പുതിയ ആക്ട് പ്രവൃത്തി പഥത്തില്‍! സംസ്ഥാനത്ത് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ലൈസന്‍സ് നടപടികള്‍ ഇതോടെ ഉദാരമാവുകയാണ്.