Entreprenuership Success Story

ആയുര്‍വേദത്തെ ജനങ്ങളിലെത്തിച്ച 28 വര്‍ഷങ്ങളുടെ വിജയയാത്ര; മുക്തി ഫാര്‍മ

ആയുര്‍വേദ ഉത്പന്ന നിര്‍മാണവിതരണ രംഗത്ത് 28 വര്‍ഷത്തെ പ്രവര്‍ത്തനാനുഭവമുള്ള വിശ്വസ്ത സ്ഥാപനമാണ് മുക്തി ഫാര്‍മ. തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശിയായ ടി. ബിജുകുമാര്‍ 1996ല്‍ ചിറയിന്‍കീഴ് മുടപുരത്ത് ആരംഭിച്ച സംരംഭം, ഇന്ന് 240 ലേറെ ഉത്പന്നങ്ങളുമായി വിജയകരമായി മുന്നോട്ട് കുതിക്കുന്നു…

മുറിവെണ്ണ, കായത്തിരുമേനി എണ്ണ, കേശകമലം ഹെയര്‍ ഓയില്‍, സോനാ ഫെയര്‍നെസ് ക്രീം എന്നീ നാല് ഉത്പന്നങ്ങളുമായി തുടങ്ങിയ സ്ഥാപനത്തിന് ഇന്ന് 240ലേറെ ഉത്പന്നങ്ങളുണ്ട്. 80 ഉത്പന്നങ്ങള്‍ക്ക് പേറ്റന്റ് അവകാശം സ്വന്തമാണ്. മുക്തിയുടെ പരമ്പരാഗത എണ്ണകള്‍ക്ക് തതുല്യമായ ഓയിന്‍മെന്റുകള്‍ക്കും ആവശ്യക്കാരേറെയാണ്.

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മാത്രമായിരുന്നു വിപണി. പിന്നീട് ആയുര്‍വേദ ഡോക്ടര്‍മാരിലേക്കും നേരിട്ടുള്ള വിപണികളിലേക്കും മുക്തിഫാര്‍മയുടെ ഉത്പന്നങ്ങള്‍ എത്തിക്കുകയായിരുന്നു. ബി.ബി.എ ബിരുദവും ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ നേടിയ പരിചയ സമ്പത്തും ബിജുകുമാറിന് മുതല്‍ക്കൂട്ടായി.

വികസനത്തിന്റെ വീഥിയില്‍ നാഴികക്കല്ലുകള്‍ തീര്‍ത്ത് മുന്നേറുകയാണ് ബിജുകുമാറും അദ്ദേഹത്തിന്റെ മുക്തിഫാര്‍മയും. 1996 ല്‍ സ്ഥാപിച്ച ഫാര്‍മസിയുടെ വിപുലീകരണം 2000 ല്‍ ആരോഗ്യവകുപ്പ് മന്ത്രി വി സി കബീര്‍ ഉദ്ഘാടനം ചെയ്തു. 2007 ല്‍ തിരുവനന്തപുരത്ത് കൈതമുക്കില്‍ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് മുക്തി ഹെല്‍ത്ത് കെയര്‍ സെന്ററും പ്രവര്‍ത്തനം ആരംഭിച്ചു. 2021 ല്‍ കൊച്ചുവേളി വ്യവസായ എസ്‌റ്റേറ്റില്‍ ‘മുക്തി കേര കോക്കനട്ട് ഓയില്‍’ നിര്‍മാണ യൂണിറ്റ് സ്ഥാപിച്ചു. ഇവിടെ നിന്നാണ് എല്ലാ ഉത്പന്നങ്ങളുടെയും നിര്‍മാണത്തിന് ആവശ്യമായ വെളിച്ചെണ്ണ ലഭിക്കുന്നത്. ശുദ്ധമായ ജൈവ അസംസ്‌കൃത വസ്തുക്കളാണ് ഉത്പന്ന നിര്‍മാണത്തിന് ഉപയോഗിക്കുന്നത്.

തിരുവനന്തപുരത്തിന്റെ ആരോഗ്യ മേഖലയില്‍ ഇതിനകം ശ്രദ്ധേയമായ സ്ഥാനം നേടാന്‍ മുക്തി ഹെല്‍ത്ത് കെയര്‍ സെന്ററിന് കഴിഞ്ഞിട്ടുണ്ട്. ആയുര്‍വേദ സൗന്ദര്യ ചികിത്സ, തലവേദന, ശരീരവേദന, അമിതവണ്ണം തുടങ്ങിയവയ്ക്കുള്ള ചികിത്സ, പ്രസവരക്ഷ, കിഴി, പഞ്ചകര്‍മ്മ തുടങ്ങിയ സേവനങ്ങളും ഇവിടെ ലഭ്യമാണ്. മുഖക്കുരു, പാടുകള്‍, മുടികൊഴിച്ചില്‍ എന്നിവയ്ക്കുള്ള ചികിത്സയും സൗന്ദര്യപരിചരണങ്ങളും അംഗീകൃത ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് നിര്‍വഹിക്കുന്നത്.

ഹെര്‍ബല്‍ ഫേഷ്യല്‍, ഹെയര്‍ സ്പാ, ഹൈഡ്രാഫേഷ്യല്‍ മുതലായ സൗന്ദര്യ പരിചരണ സേവനങ്ങളും മുക്തി ഹെല്‍ത്ത് കെയര്‍ സെന്ററില്‍ ഒരുക്കിയിട്ടുണ്ട്. ആയുര്‍വേദ മാര്‍ഗങ്ങളും ഉത്പന്നങ്ങളും മാത്രമാണ് ഇവിടെ ഉപയോഗിക്കുന്നത് എന്നതാണ് മുക്തി ഹെല്‍ത്ത് കെയര്‍ സെന്ററിന്റെ പ്രത്യേകത.

‘ആയുര്‍വേദം ഭാരതത്തിന്റെ സ്വന്തം പരമ്പരാഗത ചികിത്സാവിധിയാണെന്നും അത് ആരോഗ്യം സംരക്ഷിക്കുന്ന ജീവിതശൈലിയാണെ’ന്നും മുക്തി ഫാര്‍മ സ്ഥാപകന്‍ ബിജുകുമാര്‍ പറയുന്നു. ഭാവിയില്‍ കൂടുതല്‍ ഉത്പന്നങ്ങളും സേവനങ്ങളും മുക്തി ഫാര്‍മയിലൂടെ ലഭ്യമാകും.

ഭാര്യ സിന്ധു റാണി, മകന്‍ ഡോ. അനൂപ്, മകള്‍ ഡോ. ആതിര എന്നിവരടങ്ങുന്നതാണ് ബിജുകുമാറിന്റെ കുടുംബം. ഡോ. അനൂപ് ഒരു വര്‍ഷത്തെ പരിശീലനത്തിന് ശേഷം മുക്തി ഫാര്‍മയുടെ ഭാഗമാകും.

ലയണ്‍സ് ക്ലബ്ബില്‍ 25 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ബിജുകുമാര്‍, 2010 ലും 2012 ലും Lion of the Year, Lion of the Multiple Award എന്നീ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. ചേംബര്‍ ഓഫ് കോമേഴ്‌സ് ബിസിനസ് എക്‌സലന്‍സ്, കേരളകൗമുദി ആയുര്‍വേദ എക്‌സലന്‍സ് അടക്കമുള്ള നിരവധി അവാര്‍ഡുകളും ബിജു സ്വന്തമാക്കിയിട്ടുണ്ട്. നിലവില്‍ ലയണ്‍സ് ഡ്രഗ് അബ്യുസ് പ്രിവെന്‍ഷന്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയാണ് ബിജു കുമാര്‍.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു തുടക്കം കുറിച്ചു.
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

റിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍ പശുക്കിടാങ്ങള്‍. തോട്ടത്തിന്റെ