Success Story

നിര്‍മാണ രംഗത്തെ 35 വര്‍ഷത്തെ വിശ്വസ്തത; ഗുണമേന്മയുടെ പര്യായമായി ജയ്‌സണും ‘കവനന്റ് ബില്‍ഡേഴ്‌സും’

‘സ്വന്തമായൊരു വീട്’ എന്നത് ഏതൊരാളുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമാണ്. ആ സ്വപ്‌നത്തിന് കരുത്തും സൗന്ദര്യവും പകരുക എന്നത് കേവലം ഒരു ബിസിനസ് മാത്രമല്ല, മറിച്ച് വലിയൊരു ഉത്തരവാദിത്തം കൂടിയാണ്. വര്‍ഷങ്ങളുടെ അനുഭവസമ്പത്തും, നിശ്ചയദാര്‍ഢ്യവും കൈമുതലാക്കി ‘കവനന്റ് ബില്‍ഡേഴ്‌സ്’ എന്ന സംരംഭത്തിലൂടെ ആയിരക്കണക്കിന് മനുഷ്യരുടെ വിശ്വാസവും സ്വപ്‌നങ്ങളും പടുത്തുയര്‍ത്തുകയാണ് ഇടുക്കി ഉടുമ്പന്നൂര്‍ സ്വദേശി ജോണ്‍ ജെയ്‌സണ്‍, പ്രിജോ ജോണ്‍സണ്‍, കുരുവിള ജോണ്‍സണ്‍ എന്നിവര്‍.

ഒരു വീടിന്റെ പ്ലാന്‍ തയ്യാറാക്കുന്നത് മുതല്‍ സൂപ്പര്‍വിഷന്‍, കണ്‍സ്ട്രക്ഷന്‍, ഇന്റീരിയര്‍ വര്‍ക്കുകള്‍ വരെ എല്ലാം ഒരൊറ്റ കുടക്കീഴില്‍ ലഭ്യമാണ് എന്നതാണ് കവനന്റ് ബില്‍ഡേഴ്‌സിന്റെ പ്രത്യേകത. റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്കും കൊമേഴ്‌സ്യല്‍ പ്രോജക്റ്റുകള്‍ക്കും പുറമെ മനോഹരമായ റിനോവേഷന്‍ (ഞലിീ്മശേീി) വര്‍ക്കുകളും ഇവര്‍ ഏറ്റെടുക്കുന്നുണ്ട്. സ്വന്തമായി ഇന്റീരിയര്‍ പ്രൊഡക്ഷന്‍ യൂണിറ്റുള്ളതിനാല്‍ പുറത്തുനിന്നുള്ള സഹായമില്ലാതെ തന്നെ മികച്ച ഫിനിഷിംഗും ഗുണമേന്മയും ഉറപ്പാക്കാനും കവനന്റ് ബില്‍ഡേഴ്‌സിന് സാധിക്കുന്നുണ്ട്. ഏറ്റെടുക്കുന്ന ദൗത്യങ്ങള്‍ ഏതുതന്നെയായാലും കൃത്യനിഷ്ഠതയോടെ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കാന്‍ കവനന്റ് പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഓരോ വര്‍ക്കുകളിലും തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുന്നതിനാല്‍ തന്നെ കവനന്റിന്റെ ഓരോ ഡിസൈനുകളും യുണീഖും ക്ലാസിയുമാണ്.

നിര്‍മാണ രംഗത്ത് ആരും നല്‍കാത്ത വലിയൊരു ഉറപ്പാണ് കവനന്റ് ബില്‍ഡേഴ്‌സിന്റെ മുഖമുദ്ര; ’25 വര്‍ഷത്തെ സ്ട്രക്ചറല്‍ വാറന്റിയും ഒപ്പം രണ്ട് വര്‍ഷത്തെ സര്‍വീസ് വാറന്റി’യും. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത കൃത്യമായ സൂപ്പര്‍വിഷനും വിദഗ്ധരായ ടീമും സ്ഥാപനത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പരസ്യങ്ങള്‍ക്ക് പിന്നാലെ പോകാതെ, പൂര്‍ത്തിയാക്കിയ വര്‍ക്കുകളുടെ ഗുണനിലവാരവും, ഭംഗിയും തിരിച്ചറിഞ്ഞെത്തുന്നവരും ക്ലെയ്ന്റുകളുടെ വാമൊഴിയാലെത്തുന്നവരുമാണ് കവനന്റിന്റെ ഉപഭോക്താക്കളില്‍ ഭൂരിഭാഗവും.

കുട്ടിക്കാലം മുതലേ നിര്‍മാണത്തോടുള്ള താല്‍പ്പര്യമായിരുന്നു ജെയ്‌സണിനെ ഈ മേഖലയിലേക്ക് എത്തിച്ചത്. ബിരുദ പഠനത്തിന് ശേഷം റിയല്‍ എസ്‌റ്റേറ്റ് രംഗത്താണ് തുടക്കമിട്ടതെങ്കിലും, നിര്‍മാണത്തെ കുറിച്ച് പഠിച്ചെടുത്ത് ‘സി.ജെ കണ്‍സ്ട്രക്ഷന്‍സ്’ എന്ന സ്ഥാപനത്തിലൂടെ 35 വര്‍ഷം ഈ മേഖലയില്‍ സജീവമായിരുന്നു ജെയ്‌സണ്‍. ഒരു ഓള്‍ കേരള പ്രോജക്റ്റ് എന്ന നിലയിലാണ് രണ്ട് വര്‍ഷം മുന്‍പ് ‘കവനന്റ് ബില്‍ഡേഴ്‌സ്’ എന്ന സംരംഭത്തിന് തുടക്കംകുറിക്കുന്നത്.

ജെയ്‌സണ് താങ്ങായി മക്കളായ ബെന്‍സി ജോണ്‍സണ്‍, മരുമകനായ പ്രിജോ ജോണ്‍സണും അദ്ദേഹത്തിന്റെ പിതാവ് കുരുവിള ജോണ്‍സണും ഒപ്പമുണ്ട്. വിവിധ സംരംഭങ്ങള്‍ നടത്തി വിജയിച്ചതിന്റെ അനുഭവപാഠങ്ങളുമായാണ് പ്രിജോ കവനെന്റിലേക്കെത്തുന്നത്. 30 വര്‍ഷത്തോളമായി കാനഡ, സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ബിസിനസ് ഡെവലപ്പ്‌മെന്റ്, അഡ്മിനിസ്‌ട്രേഷന്‍ മേഖലകളില്‍ നിന്ന് ആര്‍ജിച്ചെടുത്ത പരിചയം കൈമുതലാക്കിയെത്തിയ കുരുവിള ജോണ്‍സണിന്റെ സംഭാവനകള്‍ കൂടി ചേരുന്നതോടെ വിശ്വാസ്യത ചേര്‍ത്തുപിടിക്കാന്‍ കവനന്റിന് സാധിക്കുന്നുണ്ട്.

സാമ്പത്തിക നിലവാരം എന്തുതന്നെയായാലും, ഓരോരുത്തര്‍ക്കും മികച്ച സേവനവും ഗുണമേന്മയുള്ള കെട്ടിടങ്ങളും നല്‍കുക എന്നതാണ് കവനന്റിന്റെ ലക്ഷ്യം. വെറുമൊരു ബിസിനസ് ലാഭത്തിനപ്പുറം ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന മികച്ച പ്രോജക്റ്റുകള്‍ ചെയ്യുക എന്നതാണ് കവനന്റ് ബില്‍ഡേഴ്‌സിന്റെ സ്വപ്‌നം. കേരളത്തിന് പുറത്തേക്കും സേവനങ്ങള്‍ വ്യാപിപ്പിക്കാന്‍ തയ്യാറെടുക്കുന്ന ഈ കുടുംബസംരംഭം, നിര്‍മാണ രംഗത്ത് ഒരു പുതിയ സംസ്‌കാരം കൂടിയാണ് വാഗ്ദാനം ചെയ്യുന്നത്.

Website: covenentbuilders.online

https://www.instagram.com/covenantbuilders.kply?igsh=dm9paDU1dXMyNDZ0

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു തുടക്കം കുറിച്ചു.
Success Story

ഉള്‍ക്കരുത്തിന്റെ വിജയം

ചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ ഊട്ടി വളര്‍ത്തി,