Business Articles Entreprenuership Success Story

അഭിരുചിയും കഠിനപ്രയത്‌നവും ചേര്‍ത്തുവച്ച് വിജയചരിത്രമെഴുതിയ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ്

ചിലപ്പോഴെല്ലാം നമ്മളറിയാത്ത നമ്മുടെ സൗന്ദര്യത്തെ തിരിച്ചറിഞ്ഞ് അതിനെ മാറ്റുരക്കാന്‍ കഴിവുള്ളവരാണ് ഓരോ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളും. ഇന്ന് ചര്‍മ സംരക്ഷണത്തിലും മുഖസൗന്ദര്യം കാത്തു സൂക്ഷിക്കുന്നതിലും പുരുഷന്മാരും സ്ത്രീകളും ഒരുപോലെ തന്നെ ശ്രദ്ധ പുലര്‍ത്തുന്നു. ചര്‍മത്തിനും മുഖത്തിനും അനുയോജ്യമായത് തിരഞ്ഞെടുക്കാന്‍ അത്ര എളുപ്പമല്ല, എന്നാല്‍ അത് സാധ്യമാക്കുന്നിടത്താണ് ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ വിജയം.

ഇവിടെ, നിങ്ങളുടെ സൗന്ദര്യത്തെ വേണ്ട രീതിയില്‍ സംരക്ഷിക്കുന്നതിനും അണിയിച്ചൊരുക്കുന്നതിനും പ്രാവീണ്യം സിദ്ധിച്ച ഒരാളുണ്ട്, ഷീനയെന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ്. പാലക്കാട് മണ്ണാര്‍ക്കാട് കഴിഞ്ഞ 12 വര്‍ഷമായി ഈ രംഗത്ത് പ്രവൃത്തി പരിചയമുള്ള ഷീന ഇന്ന് അറിയപ്പെടുന്ന ഒരു സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയാണ്.

ജീവിതത്തിലെ പ്രതിസന്ധികളില്‍ വെല്ലുവിളികളെ സധൈര്യം നേരിട്ട്, ഇന്ന് കേരളമൊട്ടാകെ തന്റെ കഴിവുകൊണ്ട് തിളങ്ങുന്ന സ്ത്രീ സംരംഭകയാണ് ഷീന. തുടക്കം വളരെ ചെറിയ ഒരു മുറിയില്‍ നിന്നായിരുന്നു. എന്നാല്‍ ജീവിതത്തില്‍ തോല്‍ക്കാന്‍ തയ്യാറാവില്ലെന്ന വാശിയായിരുന്നു ഷീനയുടെ വിജയത്തിലേയ്ക്ക് ചവിട്ടു പടികളായതും. ഇന്ന് ചെറിയ കടമുറിയില്‍ നിന്നും മാറി, എല്ലാ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഒരു ബ്യൂട്ടി സലൂണ്‍ ഷീനയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഷീന പ്രധാനമായും ബ്രൈഡല്‍ വര്‍ക്കുകളിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. ഒരു കല്യാണത്തിന്റെ തുടക്കം മുതല്‍ വധുവിനാവശ്യമായ എല്ലാ കണ്‍സള്‍ട്ടിങ് സൗകര്യങ്ങളും ഇവിടെ ഒരുക്കുന്നു. വധുവിന് അനുയോജ്യമായ രീതിയില്‍ നാച്ചുറല്‍ മേക്കപ്പ് തിരഞ്ഞെടുക്കുന്നതിനും ബ്രൈഡല്‍ ഡ്രസ്സിന് അനുയോജ്യമായ ആഭരണങ്ങള്‍ തെരഞ്ഞെടുത്തു നല്‍കാനും തുടങ്ങി. വധുവിനെ അണിയിച്ചൊരുക്കുന്നതില്‍ അത്രയേറെ ശ്രദ്ധ നല്‍കുന്നതാണ് ഷീനയുടെ രീതി.

ബ്രൈഡല്‍ കോണ്‍സപ്റ്റ് ഡിസൈനിംഗില്‍ തന്റെ ആശയങ്ങള്‍ മുന്‍നിര്‍ത്തി ബ്രൈഡല്‍ ഫോട്ടോഗ്രഫികള്‍ തയ്യാറാക്കുന്നതിലും ഷീന പ്രത്യേക ശ്രദ്ധ നല്‍കാറുണ്ട്. ജീവിതത്തില്‍ തളര്‍ന്നു പോകും എന്ന സാഹചര്യത്തിലാണ് ഷീന മേക്കപ്പ് ആര്‍ട്ടിസ്റ്റ് രംഗത്തേയ്‌ക്കെത്തുന്നത്. തന്റെ മാതാപിതാക്കളും ഭര്‍തൃമാതാപിതാക്കളുടേയും മാത്രം പിന്തുണയിലായിരുന്നു ഷീനയുടെ തുടക്കം.

സ്വയം ഒരു സംരംഭം തുടങ്ങിയ അവസരത്തിലും നിരവധി വെല്ലുവിളികള്‍ ഷീനയ്ക്ക് തരണം ചെയ്യണ്ടതായി വന്നു. കുടുംബത്തോടൊപ്പം എന്നതിനേക്കാള്‍ ഉപരി ഈ രംഗത്ത് തന്റേതായ വ്യക്തിത്വം നിലനിര്‍ത്തുന്നതിന് ഷീന അര്‍പ്പണബോധത്തോടു കൂടിയാണ് ഈ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്നത്. ഏതൊരു സാഹചര്യത്തിലും തനിക്ക് തുണയായി തന്റെ സഹോദരനും സഹോദരിയും മകളും പൂര്‍ണ പിന്തുണയുമായി ഒപ്പമുള്ളത് ഷീനയുടെ വളര്‍ച്ചയില്‍ എന്നും ഒരു മുതല്‍ക്കൂട്ടാണ്.

ഇന്ന്, വളരെ തിരക്കേറിയ ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് ഷീന. പ്രമുഖരായ സിനി-സീരിയല്‍ ആര്‍ട്ടിസ്റ്റുമാരുടെ നീണ്ട നിര തന്നെ ഷീനയുടെ കസ്റ്റമേഴ്‌സ് ലിസ്റ്റിലുണ്ട്. മേക്കപ്പ് രംഗത്ത് ഒരോ വ്യക്തിയുടേയും ചര്‍മത്തിന്റെയും ‘ടെക്സ്റ്റര്‍’ മനസിലാക്കി അതിനു യോജിക്കും വിധത്തില്‍ നാച്ചറല്‍ മേക്കപ്പ് നല്‍കുന്നു. കേരളമൊട്ടാകെ തന്റെ സേവനം ഉറപ്പുവരുത്തുന്നതില്‍ ഷീന പ്രത്യേക ശ്രദ്ധ നല്‍കാറുണ്ട്. കൂടാതെ, ഈ രംഗത്ത് പഠിക്കാന്‍ താത്പര്യമുള്ള കുട്ടികള്‍ക്കായി ക്ലാസുകളും സെമിനാറുകളും ഷീന സംഘടിപ്പിക്കാറുണ്ട്.

ഈ രംഗത്തോടുള്ള അഭിരുചി തിരിച്ചറിഞ്ഞതും, അവിടെ നിന്നു ആരംഭിച്ച തന്റെ കഠിന പ്രയത്‌നവുമാണ് കരിയറില്‍ തന്റെ വളര്‍ച്ചയുടെ മുതല്‍ക്കൂട്ടെന്ന് ഷീന പറയുന്നു.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു തുടക്കം കുറിച്ചു.
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

റിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍ പശുക്കിടാങ്ങള്‍. തോട്ടത്തിന്റെ