Success Story

ജീവിതാവസരങ്ങളില്‍ മെഴുകുതിരി വെളിച്ചവുമായി ‘ഒരു ഡോക്ടര്‍ സംരംഭക’…

Spread the love

ജീവിതത്തില്‍ വിജയം നേടണമെങ്കില്‍ കുറച്ചൊക്കെ കഷ്ടപ്പെടണം എന്ന് പറയുന്നതുപോലെ തന്നെയാണ് ബിസിനസ് രംഗത്ത് വിജയിക്കണമെങ്കില്‍ കാലത്തിനൊത്ത് ചിന്തിക്കാനുള്ള കഴിവ് വേണമെന്ന് പറയുന്നത്. കാലം മാറുന്നതിന് അനുസരിച്ച് ചില ഉത്പന്നങ്ങളുടെ ബിസിനസ് സാധ്യത കുറയാറുണ്ട്. എന്നാല്‍ കാലത്തിന് അനുയോജ്യമായ രീതിയില്‍ അതില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍, മുന്‍പുള്ളതിനേക്കാള്‍ അധികം ലാഭകരവും മികച്ചതുമായി അവയുടെ നിര്‍മാണത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കും. അത്തരത്തിലൊന്നാണ് മെഴുകുതിരികള്‍…

പൂര്‍വകാലത്ത് വീടുകളിലെ നിത്യോപയോഗ വസ്തുവായിരുന്ന മെഴുകുതിരികള്‍ വൈദ്യുതിയുടെയും പിന്നീട് ഇന്‍വെര്‍ട്ടര്‍ പോലെയുള്ളവയുടെയും കടന്നുവരവോടെ ഓരം ചേര്‍ത്ത് നിര്‍ത്തപ്പെടുകയായിരുന്നു. എന്നാല്‍ പഴമയെ പുതുമയിലേക്ക് പറിച്ചുനടുക എന്ന ലക്ഷ്യത്തോടെ ഇന്ന് മെഴുകുതിരികള്‍ എല്ലാ വിഭാഗം ജനതയുടെയും ആഘോഷങ്ങളുടെ ഭാഗമായി മാറിയിട്ടുണ്ട്. ജന്മദിനങ്ങള്‍, വിവാഹം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങി മനുഷ്യനുമായി ബന്ധപ്പെട്ട് കിടക്കുന്ന എല്ലാ ചടങ്ങുകളിലെയും ഒഴിച്ചുകൂടാനാകാത്ത വസ്തുവായി മെഴുകുതിരികള്‍ മാറുമ്പോള്‍, ഇതിനുള്ള ബിസിനസ് സാധ്യതയും വര്‍ദ്ധിക്കുകയാണ്.

ഒരു ‘ദെന്തിസ്റ്റ്’ ആയിരുന്നിട്ട് കൂടി സ്വന്തമായി ബിസിനസ് എന്ന ആശയം ഉള്ളിലുദിച്ചപ്പോള്‍ ആദ്യം ഡോ. ലിജിനിയുടെ മനസ്സിലേക്ക് കടന്നുവന്നത് മെഴുകുതിരി നിര്‍മാണം ആയിരുന്നു. പ്രസവാനന്തരം തന്റെ പ്രൊഫഷനില്‍ ജോലി ചെയ്യാന്‍ ചില ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോള്‍ ഡോ. ലിജിനി ആഗ്രഹിച്ചതും ആലോചിച്ചതും കുടുംബത്തെ ഒപ്പം ചേര്‍ത്തുനിര്‍ത്തിക്കൊണ്ട് സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുക എന്നതായിരുന്നു. അതിന്റെ ഭാഗമായാണ് എറണാകുളം സ്വദേശിയായ ഈ സംരംഭക ‘സെന്‍സ് ഓഫ് ലവ്’ എന്ന അര്‍ത്ഥം വരുന്ന ‘സോള്‍’ എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ബിസിനസ് രംഗത്ത് പുതുചരിത്രം കുറിക്കുവാന്‍ ലിജിനിക്ക് സാധിച്ചിട്ടുണ്ട്.

തുടക്കം മുതല്‍ തന്നെ എല്ലാവരുടെയും എതിര്‍പ്പുകള്‍ നേരിട്ടാണ് ഇവര്‍ സംരംഭക മേഖലയിലേക്ക് ഇറങ്ങിയത്. എന്നാല്‍ സ്വന്തം കാലില്‍ നില്‍ക്കണമെന്നും സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കണം എന്നുമുള്ള അതിയായ ആഗ്രഹം ഡോ. ലിജിനിയെ പിന്നോട്ട് വലിച്ചില്ല. തുടക്കത്തില്‍ തന്റെ കുഞ്ഞിന് വേണ്ടി ബേബി സോപ്പുകള്‍ നിര്‍മിച്ചിരുന്ന ലിജിനി പതിയെ അത് മാര്‍ക്കറ്റിലേക്ക് വിപണനത്തിന് എത്തിക്കുകയായിരുന്നു.

അതിന് പ്രാധാന്യവും പ്രചാരവും ഏറിയതോടെ ബേബി ഷവര്‍, ബാപ്റ്റിസം, വെഡിങ്, ബ്രൈഡ് വെല്‍ക്കം കാന്‍ഡില്‍സ്, ഹോം ഡെക്കര്‍ കാന്‍ഡില്‍സ്, വെഡിങ് ബാസ്‌ക്കറ്റ് തുടങ്ങിയവയ്ക്കുള്ള മെഴുകുതിരികളും റിട്ടേണ്‍ ഗിഫ്റ്റുകളും നിര്‍മിക്കുവാന്‍ ഇവര്‍ ആരംഭിച്ചു. ഇവയ്ക്ക് പുറമേ വിവാഹത്തിന് ആവശ്യമായ ബൊക്കെ, മാല, മന്ത്രകോടി ട്രെ എന്നിവയും കസ്റ്റമൈസ്ഡ് രീതിയില്‍ ചെയ്ത് നല്‍കുന്നു.

പഠിച്ച പ്രൊഫഷനുമായി ബന്ധപ്പെട്ട് തൊഴിലവസരങ്ങള്‍ വിദേശരാജ്യങ്ങളില്‍ നിന്നടക്കം വന്നപ്പോഴും താന്‍ ഇഷ്ടപ്പെട്ട, തന്നോട് ചേര്‍ത്തുവെച്ച ബിസിനസുമായി മുന്നോട്ടു പോകുവാനാണ് ഡോ. ലിജിനി ശ്രമിച്ചത്. ബിസിനസ് രംഗത്തേക്ക് ഇറങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ എതിര്‍പ്പുകള്‍ മറികടന്ന് കടന്നുവരണമെന്നും ജീവിതത്തില്‍ വിജയം നേടണമെങ്കില്‍ പ്രതിസന്ധികളെ അതിജീവിക്കണമെന്നും ഈ യുവ സംരംഭക പറയുന്നു. ഒപ്പം തന്റെ ബിസിനസ് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുകയും കൂടുതല്‍ വിപുലപ്പെടുത്താനുമുള്ള ശ്രമത്തിലാണ് ഇവര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

https://www.instagram.com/solherbalsandorganics/?igsh=NmQ0YTlueXNvdnUz#

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Success Story

ഉള്‍ക്കരുത്തിന്റെ വിജയം

Spread the loveചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ