Entreprenuership Success Story

മനം പോലെ മനസ്സിനിണങ്ങിയ വീട്, കണ്‍സ്ട്രക്ഷനിലും റിനോവേഷനിലും വ്യത്യസ്തതകളുമായി ട്രിവാന്‍ഡ്രം ഹോം പ്രൈവറ്റ് ലിമിറ്റഡ്

Spread the love

മാറ്റത്തിനൊത്ത് സഞ്ചരിക്കുന്നവരാണ് തിരുവനന്തപുരത്തുകാര്‍ എന്ന് പറയാറുണ്ട്. ഏതു മാറ്റവും നല്ലതാണെങ്കില്‍ അതവര്‍ പെട്ടെന്ന് ഏറ്റെടുക്കും. ഇതെനിക്ക് കൂടുതല്‍ മനസ്സിലായത് കഴിഞ്ഞ ദിവസത്തെ യാത്രയിലാണ്. എന്നും ഞാന്‍ അത്ഭുതത്തോടെ നോക്കി കണ്ടിട്ടുള്ളത് ഏറ്റവും അടുത്ത സുഹൃത്തിന്റെ കണ്‍സെപ്റ്റുകളും ട്രെന്‍ഡിനനുസരിച്ചുള്ള മാറ്റവുമാണ്. എല്ലാത്തിലും വ്യത്യസ്തത കണ്ടെത്താന്‍ ശ്രമിക്കുന്ന അവന്റെ വീട്ടിലേക്ക് നാളുകള്‍ക്ക് ശേഷം ചെന്നപ്പോള്‍ എനിക്ക് ആകെ കിളി പാറി. കഴിഞ്ഞ പ്രാവശ്യം വന്നപ്പോള്‍ കണ്ട വീടിന്റെ സ്ഥാനത്ത് അതാ ഇരിക്കുന്നു അടിപൊളി ഒരു കൊട്ടാരം… !

മതിലുകളില്‍ കൊത്തി വച്ചിരുന്ന വീട്ടുപേരില്‍ നിന്ന് തേടി വന്ന വീടും കണ്ട വീടും ഒന്നാണെന്ന് മനസ്സിലായതോടെ ധൈര്യമായി അകത്തേക്ക് കടന്നു. സുഹൃത്തിന്റെ വിശേഷങ്ങളെക്കാള്‍ ഏറെ ആദ്യം ഞാന്‍ അന്വേഷിച്ചത് പുതിയ വീടിനെ കുറിച്ചാണ്. പുതിയതല്ല, പഴയ വീട് പുതുക്കിപ്പണിഞ്ഞത് ആണെന്ന് കേട്ടപ്പോഴേ ഞാന്‍ വാ പൊളിച്ചു പോയി. മേക്കോവര്‍ എന്നൊക്കെ പറഞ്ഞാല്‍ ഇങ്ങനെ ഉണ്ടാകുമോ എന്ന് മനസ്സില്‍ ചിന്തിച്ചു. അങ്ങനെ ഞാന്‍ അവനില്‍ നിന്ന് തന്നെ അറിഞ്ഞു റിനോവേഷനില്‍ മാജിക്ക് തീര്‍ക്കുന്ന ട്രിവാന്‍ഡ്രം ഹോം പ്രൈവറ്റ് ലിമിറ്റഡിനെ കുറിച്ച്.

കഴിഞ്ഞ ആറു വര്‍ഷമായി തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ട്രിവാന്‍ഡ്രം ഹോം സ്റ്റേ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ഇതിനോടകം കേരളത്തിനകത്തും പുറത്തും നിരവധി വര്‍ക്കുകള്‍ ഏറ്റെടുത്ത് ഭംഗിയായി പൂര്‍ത്തീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ശാസ്തമംഗലം മരുതംകുഴിയില്‍ ഓഫീസ് സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഈ സംരംഭത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് സിബി സുരേഷ് എന്ന ബിടെക് സിവില്‍ എഞ്ചിനീയര്‍കാരനാണ്.

സെന്‍ട്രല്‍ ഗവണ്‍മെന്റില്‍ ജോലി നോക്കി വരവേയാണ് സിബി സ്വന്തമായി ബില്‍ഡിങ്ങുകള്‍ ഡിസൈന്‍ ചെയ്യാന്‍ ആരംഭിച്ചത്. അത് അദ്ദേഹത്തെ കൊണ്ടെത്തിച്ചത് കേരളത്തിലെ അറിയപ്പെടുന്ന ബില്‍ഡേഴ്‌സിന്റെ പട്ടികയിലേക്കാണ്. സ്വന്തമായി വര്‍ക്കുകള്‍ ഏറ്റെടുത്ത് നടത്താന്‍ തുടങ്ങിയ ഇദ്ദേഹം കേരളത്തില്‍ മാത്രം ഇതിനോടകം 75% പ്രോജക്ടുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

2016ല്‍ പ്രവര്‍ത്തനമാരംഭിച്ച ട്രിവാന്‍ഡ്രം ഹോംസ്റ്റേ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം കൂടുതലും ചെയ്യുന്നത് റിനോവേഷന്‍ വര്‍ക്കുകളാണ്. സാധാരണ കോണ്‍ട്രാക്ടര്‍മാര്‍ ചെയ്യാന്‍ മടി പ്രകടിപ്പിക്കുന്ന വര്‍ക്കുകള്‍ പോലും ഉത്തരവാദിത്വത്തോടെ ഏറ്റെടുത്ത് സിബി ഭംഗിയായി പൂര്‍ത്തീകരിച്ചു നല്‍കുന്നുണ്ട്. തിരുവനന്തപുരം ജില്ലയില്‍ തന്നെ നിരവധി വര്‍ക്കുകള്‍ പൂര്‍ത്തീകരിച്ച് ആളുകളുടെ പ്രീതി പിടിച്ചുപറ്റിയത് തന്നെയാണ് തന്റെ സ്ഥാപനത്തിന് ട്രിവാന്‍ഡ്രം ഹോംസ്റ്റേ പ്രൈവറ്റ് ലിമിറ്റഡ് എന്ന് പേര് വരാന്‍ കാരണമെന്ന് സിബി പറയുന്നു.

ഏറ്റെടുക്കുന്ന വര്‍ക്കുകള്‍ ‘ക്വാളിറ്റി’യ്ക്ക് കുറവ് വരുത്താതെ ഭംഗിയായി പൂര്‍ത്തീകരിച്ചു നല്‍കാനാണ് ഈ സംരംഭകന്‍ ശ്രമിക്കുന്നത്. ആലപ്പുഴ സബ് കളക്ടറുടെ ഉള്‍പ്പെടെയുള്ള കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകള്‍ ഏറ്റെടുത്ത് നടത്തുന്നതിന്റെ തിരക്കിലാണ് ഇപ്പോള്‍ സിബി സുരേഷ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
+91 79073 39542

https://www.facebook.com/trivandrumhomes?mibextid=ZbWKwL

https://instagram.com/trivandrumhomes_pvt_ltd?igshid=NTc4MTIwNjQ2YQ==

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍