Entreprenuership Success Story

തിയേറ്റര്‍ സൂപ്പര്‍ മാര്‍ക്കറ്റായി മാറിയ ഒരു സൂപ്പര്‍ കഥ

Spread the love

1975ല്‍ കോഴിക്കോട് തുടങ്ങിയ ലീല തിയേറ്റര്‍ കോഴിക്കോടുക്കാര്‍ക്ക് ഒരു വികാരമായിരുന്നു. പല പുതിയ തിയേറ്ററുകള്‍ വന്നെങ്കിലും പഴയതിനോളം വില കല്‍പ്പിക്കാന്‍ തോന്നിയില്ല കോഴിക്കോടുക്കാര്‍ക്ക്. നിര്‍ജീവമായി പോയ തിയേറ്റര്‍ ജീവന്‍ വയ്പിക്കാം എന്ന ആശയമാണ് ഹൈപ്പര്‍ വണ്‍ സൂപ്പര്‍ സ്റ്റോര്‍ എന്ന പുതു ജീവന്‍ സൃഷ്ടിച്ചത്. അങ്ങനെ 1975 ല്‍ തുടങ്ങിയ ലീല തിയേറ്റര്‍ 2021-ല്‍ ഹൈപ്പര്‍ വണ്‍ സൂപ്പര്‍ സ്റ്റോറായി മാറി.

ലീല എന്ന തിയേറ്റര്‍ ഹൈപ്പര്‍ വണ്‍ സൂപ്പര്‍‌സ്റ്റോറായി മാറിയതിനു പിന്നില്‍ നാല് സഹോദരങ്ങളുടെ വ്യക്തമായ ആശയവും കൃത്യമായ പ്ലാനിങ്ങുമുണ്ട്. ഒരു തിയേറ്ററിനെ സൂപ്പര്‍മാര്‍ക്കറ്റായി മാറ്റുമ്പോള്‍ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വരും.
ഏറ്റവും കൂടുതല്‍ ചിന്തിക്കേണ്ടത് ഇന്റീരിയറിനെ കുറിച്ചാണ്. നന്നായി ചിന്തിച്ച് പ്ലാന്‍ ചെയ്തതിനാല്‍ ഹൈപ്പര്‍ വണ്‍ സൂപ്പര്‍ സ്റ്റോര്‍ കണ്ടാല്‍ അതൊരു തിയേറ്റര്‍ ആയിരുന്നു എന്ന് പറയില്ല. അത് ഈ സഹോദരങ്ങളുടെ വിജയമാണ്. ലീലാ തീയേറ്റര്‍ ആളുകള്‍ക്ക് എങ്ങനെയാണോ ഒരു വികാരമായി മാറിയത് അതുപോലെയാണ് ഹൈപ്പര്‍ വണ്‍ സൂപ്പര്‍ സ്റ്റോറും. വെള്ളിമാടുകുന്നില്‍ സ്ഥിതി ചെയ്യുന്ന ഈ സൂപ്പര്‍ മാര്‍ക്കറ്റ് പ്രദേശവാസികള്‍ക്ക് ഇന്ന് ഒരു വികാരമാണ്.

ഹൈപ്പര്‍ സൂപ്പര്‍ സ്റ്റോറിലേക്ക് പ്രവേശിച്ചാല്‍ ഇരുവശങ്ങളിലായി കൃത്യതയോടു കൂടി അടുക്കി വച്ചിരിക്കുന്ന സാധനങ്ങളും കസ്റ്റമേഴ്‌സിനൊപ്പം നില്‍ക്കുന്ന ജീവനക്കാരും കൂടിച്ചേര്‍ന്നപ്പോള്‍ ലീലാ തീയേറ്ററിനോടുണ്ടായ അതേ വികാരം കോഴിക്കോടുകാര്‍ക്ക് ഹൈപ്പര്‍ വണ്‍ സൂപ്പര്‍ സ്റ്റോറിനോടും ഉണ്ടായിത്തുടങ്ങി. തങ്ങള്‍ ആഗ്രഹിക്കുന്നത് ന്യായമായ നിരക്കില്‍ ലഭ്യമാകുമെന്ന വിശ്വാസം ചുരുങ്ങിയ സമയം കൊണ്ട് കസ്റ്റമേഴ്‌സില്‍ സൃഷ്ടിക്കാന്‍ ഹൈപ്പര്‍ വണ്‍ സൂപ്പര്‍ സ്റ്റോറിന് സാധിച്ചു.

35 ഓളം ജീവനക്കാരുള്ള സൂപ്പര്‍ സ്റ്റോറില്‍ ഏറ്റവും ഗുണമേന്മയോടു കൂടി ഉത്പന്നങ്ങള്‍ വില്‍ക്കുന്നു; അതും മിതമായ നിരക്കില്‍. നിര്‍ജീവമായതില്‍ നിന്നും പൊതു ജീവന്‍ സൃഷ്ടിക്കുക ഒരിക്കലും നിസ്സാരമല്ല.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍