Entreprenuership Success Story

AAKY’S; ഇത് കൈപുണ്യത്തിന്റെ സ്വാദ് തുളുമ്പുന്നിടം; ബേക്കിംഗ് മേഖലയില്‍ കരവിരുത് തെളിയിച്ച സംരംഭകന്‍ പി കെ ഹരികൃഷ്ണന്‍ മനസ്സ് തുറക്കുന്നു…

Spread the love

ഒരു വ്യക്തിയുടെ മനസ്സ് പിടിച്ചടക്കാന്‍ ഏറ്റവും കഴിവ് കൊതിയൂറുന്ന ഭക്ഷണത്തിനാണ്. ഒരു വ്യക്തിയുടെ നാവിന്‍ തുമ്പിലൂടെയാണ് അയാളുടെ മനസ്സിലെത്തുക എന്നാണ് പറയാറ്. സ്വാദേറിയ ഭക്ഷണം ഒരാള്‍ നല്‍കുമ്പോള്‍ ആ ഭക്ഷണവും, നല്‍കിയ വ്യക്തിയെയും ഒരിക്കലും നമ്മള്‍ മറക്കാറില്ല. അത്തരത്തില്‍ ഏറ്റവും സ്വാദേറിയ ബേക്കഡ് ഉത്പന്നങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിക്കൊണ്ട് അവരുടെ ഹൃദയത്തിലേക്ക് ചേക്കേറിയ വ്യക്തിയാണ് പി കെ. ഹരികൃഷ്ണന്‍.

പാലക്കാട് സ്ഥിതിചെയ്യുന്ന ചന്ദ്രനഗറിലാണ് കൊതിയൂറുന്ന കേക്കുകള്‍ കിട്ടുന്ന ഹരികൃഷ്ണന്റെ AAKY’S സ്ഥിതി ചെയ്യുന്നത് . അച്ഛന്‍, അമ്മ, രണ്ട് സഹോദരങ്ങള്‍, ചെറിയമ്മ, അമ്മുമ്മ എന്നിവരാണ് ഹരികൃഷ്ണന്റെ വീട്ടിലുള്ളത്. അച്ഛന്‍ അനില്‍കുമാറിന്റെയും അമ്മ ബീനയുടെയും മറ്റു കുടുംബാംഗങ്ങളുടെയും പരിപൂര്‍ണ പിന്തുണ ഈ മേഖലയില്‍ ഹരികൃഷ്ണനുണ്ട്.

നല്ല ഒരു ഹോംബേക്കറായ ഹരികൃഷ്ണന്റെ കേക്കിന്റെ രുചി തേടി ദൂരസ്ഥലങ്ങളില്‍ നിന്നു പോലും ആളുകളെത്താറുണ്ട്.
ഒരുതവണ കേക്ക് വാങ്ങിച്ചവര്‍ വീണ്ടും വീണ്ടും ആ സ്വാദ് തേടിയെത്തുന്നു. ഇതുതന്നെയാണ് ഹരികൃഷ്ണന്‍ എന്ന ഹോം ബേക്കറിന്റെ വിജയവും. വര്‍ഷങ്ങളായി ഈ മേഖലയില്‍ കരവിരുത് തെളിയിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് ഹരികൃഷ്ണന്‍.

ഏഴുവര്‍ഷം ദുബായില്‍ ഷെഫ് ആയി ഒരു 5 സ്റ്റാര്‍ ഹോട്ടലില്‍ സേവനമനുഷ്ഠിച്ചിരുന്നു. തുടര്‍ന്ന് നാട്ടിലെത്തുകയും തന്റേതായ ബേക്ക് ഹൗസ് എന്ന സ്വപ്‌നം സാക്ഷാത്കരിക്കുകയുമായിരുന്നു. നാട്ടില്‍ വന്ന് ഒരു ബേക്ക് ഹൗസ് തുടങ്ങിയിരുന്നു. എന്നാല്‍ കൊറോണയെ തുടര്‍ന്ന് AAKY’S BAKE HOUSE എന്ന ആ സ്ഥാപനം പിന്നീട് വേണ്ടെന്നു വയ്ക്കുകയായിരുന്നു. കൊറോണ ഏവര്‍ക്കും കഷ്ടതകള്‍ സമ്മാനിച്ച കാലത്തും തന്റെ പരിശ്രമം കൊണ്ട് അദ്ദേഹം പിടിച്ചുനിന്നു.

സ്ഥാപനം അടച്ചിട്ടതിനുശേഷം വീട്ടില്‍ വച്ചുതന്നെ AAKY’S കസ്റ്റമേഴ്‌സിന് ആവശ്യാനുസരണം കേക്കുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ തുടങ്ങി. അങ്ങനെ വീണ്ടും പൂര്‍വാധികം ശക്തിയോടെ ആ രംഗത്ത് സജീവമായി. കേക്ക് വാങ്ങാന്‍ എത്തുന്നവരുടെ ഇഷ്ടത്തിനനുസരിച്ചുള്ള കേക്കുകള്‍ വളരെ മനോ ഹരമായി ഇവിടെ ഡിസൈന്‍ ചെയ്തു നല്‍കുന്നു.

ഓര്‍ഡറുകള്‍ അനുസരിച്ചാണ് കേക്കുകള്‍ ഉണ്ടാക്കുന്നത്. ബേസിക്ക് കേക്കുകള്‍, കസ്റ്റമൈസ്ഡ് കേക്കുകള്‍, ബ്രൗണീസ്, ഡോണട്ട്‌സ് കൂടാതെ ഓരോ പരിപാടികള്‍ക്കും പ്രത്യേകമായി ഡിസൈന്‍ ചെയ്തിട്ടുള്ള ഡിസൈനര്‍ കേക്കുകള്‍, അങ്ങനെ ഏത് തരത്തില്‍പ്പെട്ട കേക്ക് വേണമെങ്കിലും നമുക്കിവിടെ നിന്നും ലഭ്യമാകും. ബട്ടര്‍ ക്രീം കേക്കും, ചോക്ലേറ്റ് കേക്കുമാണ് ഏറ്റവും അധികം ആളുകള്‍ ഓര്‍ഡര്‍ ചെയ്തു വാങ്ങുന്നത്. ഡിസൈനര്‍ കേക്കുകളിലാണ് ഹരികൃഷ്ണന്‍ സ്‌പെഷ്യലൈസ് ചെയ്തിരിക്കുന്നത്.

ഓര്‍ഡര്‍ അനുസരിച്ച് പീസ, ബ്രെഡ് തുടങ്ങിയ മറ്റ് ബേക്കിംഗ് ഉത്പന്നങ്ങളും നിര്‍മിച്ചു നല്‍കാറുണ്ട്. ഇന്‍സ്റ്റഗ്രാം പേജിലൂടെയും ഓര്‍ഡറുകള്‍ സ്വീകരിക്കാറുണ്ട്. ഹരികൃഷ്ണന്‍ തന്നെയാണ് വീട്ടില്‍ കേക്കുകള്‍ ചെയ്തു നല്‍കുന്നത്. അടുത്ത വര്‍ഷം ബേക്ക് ഹൗസ് എന്ന രീതിയില്‍ ഒരു ഷോപ്പ് ആയി തന്നെ തുടങ്ങുക എന്നതാണ് അദേഹത്തിന്റെ ആഗ്രഹം.

സ്വന്തം കരവിരുതിനാല്‍ തന്റേതായ രീതിയില്‍ തീര്‍ക്കുന്ന കേക്കുകളായതുകൊണ്ട് തന്നെ ഈ മേഖലയില്‍ ഹരികൃഷ്ണന് യാതൊരുവിധ മത്സരങ്ങളും നേരിടേണ്ടി വരുന്നില്ല. കൂടാതെ ഈ മേഖലയില്‍ തന്നെ വര്‍ഷങ്ങളായി തുടരുന്ന വ്യക്തിയെന്ന നിലയില്‍ വളരെ സന്തോഷത്തോടുകൂടി തന്നെയാണ് മുന്നോട്ടു പോരുന്നതും. ബര്‍ത്ത് ഡേ, റിസപ്ഷന്‍ വെഡിങ് എന്തുതന്നെയാവട്ടെ സ്വാദിഷ്ടമായ, നിങ്ങളുടെ ആഗ്രഹത്തിനൊത്ത കേക്ക് ഇവിടെ നിന്നും വാങ്ങിക്കാം.

100% വിശ്വാസ്യതയോടേയും ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ഉപയോഗിച്ചുമാണ് കേക്കുകള്‍ നിര്‍മിക്കുന്നത്. കുട്ടികളുടെ ഒന്നാം പിറന്നാളിനുള്ള കേക്കുകളാണ് ആളുകള്‍ അധികവും വാങ്ങിക്കുന്നത്. വളരെ ആകര്‍ഷകമായ ആയ രീതിയില്‍ കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ കേക്കുകള്‍ ഇവിടെ ചെയ്തു നല്‍കുന്നു. ഇതുവരെ കസ്റ്റമേഴ്‌സിന്റെ പക്കല്‍ നിന്നും യാതൊരുവിധ പരാതികളും പരിഭവങ്ങളും ഉണ്ടായിട്ടില്ല എന്നതും AAKY’S ന്റെ വിജയമാണ്.


ഒരു നല്ല ഹോം ബേക്കര്‍ എന്ന നിലയില്‍ ഹരികൃഷ്ണന് പറയാനുള്ളത് ഇതാണ് : ” നിങ്ങള്‍ക്ക് കഴിവുണ്ടെങ്കില്‍ അത് തീര്‍ച്ചയായും മറ്റുള്ളവരെ അറിയിക്കണം. വീട്ടില്‍ ഒതുങ്ങാതെ വളരെ എക്‌സ്‌പോസ്ഡ് ആവണം. ഒതുങ്ങിയിരിക്കാതെ മുന്നോട്ട് പോവുക എന്നതാണ് ഏവരും ചെയ്യേണ്ടത്.”

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍