Special Story

കൈനോക്കിയും മുഖശാസ്ത്രത്തിലൂടെയും പ്രവചനങ്ങള്‍ നടത്തി വിശാഖ് ശ്രദ്ധേയനാകുന്നു

സാങ്കേതികതയുടെ അതിപ്രസരത്തിനിടയിലും ജ്യോതിഷത്തെയും പ്രവചനത്തെയും കൈവെടിയാത്ത ഈ കാലത്ത്, മുഖശാസ്ത്ര – ഹസ്തരേഖാ ശാസ്ത്ര പ്രവചനരംഗത്ത് പ്രശസ്തിയാര്‍ജിക്കുന്ന ജ്യോത്സ്യനാണ് ആര്‍.എസ് വിശാഖ്.

ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ മനുഷ്യരെ നിരീക്ഷിക്കാനുള്ള കഴിവ് വിശാഖിന് സ്വയം ഉണര്‍ത്താന്‍ സാധിച്ചു. ചില ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥിച്ചു നില്‍ക്കുമ്പോള്‍ മറ്റുള്ളവരെ കുറിച്ച് പ്രവചിക്കണം എന്ന തോന്നല്‍ വിശാഖില്‍ ബലപ്പെട്ടു. മറ്റുള്ളവരുടെ കാര്യങ്ങളില്‍ താന്‍ പ്രവചിക്കുന്നത് കൃത്യമായി സംഭവിച്ചു തുടങ്ങിയതോടെ തന്റെ സിദ്ധി വിശാഖ് തിരിച്ചറിഞ്ഞു തുടങ്ങി. അങ്ങനെയാണ് വിശാഖ് ജ്യോതിഷത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും മുഴുവന്‍ സമയവും പ്രവചനങ്ങള്‍ നടത്തി തുടങ്ങുന്നതും.

കൈരേഖാ ശാസ്ത്രം അധികം പഠിച്ചിട്ടില്ലെങ്കിലും ഒരാളുടെ കൈയില്‍ സ്പര്‍ശിക്കുന്ന സമയത്ത് അയാളെ കുറിച്ചുള്ള പലവിധ കാര്യങ്ങള്‍ വിശാഖിന്റെ മനസ്സില്‍ തെളിഞ്ഞുവരും. അങ്ങനെയാണ് അദ്ദേഹത്തിന് പ്രവചിക്കാന്‍ സാധിക്കുന്നത്. കഠിനാധ്വാനം, ഭാഗ്യം എന്നിവയിലുപരി മറ്റുള്ളവരുടെ ഉയര്‍ച്ച കണ്ട് സന്തോഷിക്കാന്‍ തുടങ്ങിയാല്‍ ജീവിതത്തില്‍ ഉയര്‍ച്ച നേടാന്‍ സാധിക്കുമെന്നാണ് വിശാഖ് തന്റെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ മനസ്സിലാക്കിയിട്ടുള്ളത്.

സാങ്കേതികതയുടെ കടന്നുകയറ്റം മനുഷ്യകുലത്തെ ജ്യോതിഷത്തില്‍ നിന്നും അകറ്റിയിരിക്കുകയാണെന്ന് വിശാഖ് പറഞ്ഞു. പക്ഷേ, ഇന്നത്തെ മനുഷ്യന്‍ സാങ്കേതികവിദ്യയ്ക്ക് അപ്പുറമുള്ള ജ്യോതിഷത്തിന്റെ പ്രാധാന്യം മനസ്സിലാക്കി തുടങ്ങിയെന്ന് വിശാഖ് നിരീക്ഷിക്കുന്നുണ്ട്. പ്രകൃതിദുരന്തങ്ങള്‍ അതിജീവിച്ച ഇന്നത്തെ പൊതുസമൂഹം ജാതിമതഭേദമന്യേ ജ്യോതിഷത്തെ ആശ്രയിച്ചു തുടങ്ങിയതും ഈ തിരിച്ചറിവിന്റെ ഭാഗമായാണെന്നും വിശാഖ് പറയുന്നു.

അമ്മയുടെ കുടുംബത്തിലുള്ള ജ്യോത്സ്യന്മാര്‍ പ്രചോദനമായെങ്കിലും ദൈവം തന്നെ ഈ വഴിയിലൂടെ നടത്തിക്കകയായിരുന്നുവെന്നും താന്‍ ഒരു നിമിത്തം മാത്രമാണെന്നും വിശാഖ് വിശ്വസിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ദ്ധക്യത്തിലേക്ക് അടുക്കുമ്പോള്‍ ഭാഗ്യങ്ങള്‍ തെളിയുമെന്നും, അദ്ദേഹം ഒരു കുടുംബസ്ഥനും, വാത്സല്യനിധിയായ അച്ഛനുമാണെന്ന് വിശാഖ് പ്രവചിച്ചു. അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയാകുമെന്നും വിശാഖ് പ്രവചിച്ചിട്ടുണ്ട്.

മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പൃഥ്വിരാജ്, ഭാവന, സുരേഷ് ഗോപി എന്നിവരെ കുറിച്ചും വിശാഖ് പ്രവചനങ്ങള്‍ നടത്തിയിട്ടുണ്ട്. മമ്മൂട്ടി നിഷ്‌കളങ്കനും, മോഹന്‍ലാല്‍ അതിബുദ്ധിമാനും, മഞ്ജു വാര്യര്‍ നിഷ്‌കളങ്കയും ഭാഗ്യവതിയുമാണെന്ന് വിശാഖ് പ്രവചിച്ചിട്ടുണ്ട്.

2021-നെ കുറിച്ച് വിശാഖ് പ്രവചിച്ചു പറഞ്ഞത് 2020-ല്‍ ലോകമൊട്ടാകെ ഉണ്ടായ പ്രശ്‌നങ്ങളെല്ലാം 2021 പകുതിയോടെ പരിഹരിക്കപ്പെടുമെന്നും ഇന്ത്യ ലോകശ്രദ്ധ നേടുമെന്നും അതിനുപുറമെ, പല കാര്യങ്ങള്‍ക്കും മറ്റ് രാജ്യങ്ങള്‍ ഇന്ത്യയെ ആശ്രയിക്കുന്ന കാലം വരുമെന്നുമാണ്.

നോസ്റ്റ്രഡാമസ് ഇന്ന് സംഭവിക്കുന്ന കാര്യങ്ങള്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് പ്രവചിച്ച് എഴുതിവെച്ച ഒരു പ്രതിഭയായിരുന്നുവെന്ന് വിശാഖ് പറഞ്ഞു. അദ്ദേഹം ‘Les Propheties’ എന്ന ഗ്രന്ഥത്തില്‍ അദ്ദേഹത്തെ അടക്കം ചെയ്തതിനുശേഷം കല്ലറ തുറക്കപ്പെടും എന്ന് പ്രവചിച്ചിരുന്നു. അതുപോലെ സംഭവിച്ചിട്ടുണ്ട്. ജ്യോതിഷത്തിലെ എല്ലാത്തിനും ഉദാഹരണം 16-ാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ ജീവിച്ചിരുന്ന അദ്ദേഹം തന്നെയാണെന്നും വിശാഖ് പറയുന്നു.

പല രാജ്യങ്ങളിലും തെരുവുകളില്‍ ഇരുന്ന് സാധാരണക്കാരുടെ കൈരേഖ പരിശോധിച്ചു പ്രവചിച്ച് നേര്‍വഴി കാണിച്ചുകൊടുക്കാനും പ്രത്യാശ നല്‍കാനും കഴിയണം എന്നതാണ് വിശാഖിന്റെ ജീവിതലക്ഷ്യം. ഇന്നലെകളെ കുറിച്ച് ഗ്രഹിച്ചു പറയുന്നതിനു പകരം, ഭാവിയില്‍ അവര്‍ക്ക് സംഭവിക്കാന്‍ പോകുന്ന വിജയങ്ങളെ കുറിച്ച് പറഞ്ഞുകൊടുത്തുകൊണ്ട്, തന്നെ സമീപിക്കുന്നവര്‍ക്ക് കൃത്യമായ ലക്ഷ്യബോധവും പ്രത്യാശയും പകര്‍ന്നു കൊടുക്കുകയാണ് വിശാഖിന്റെ രീതി.

തന്റെ ആഗ്രഹം പോലെ ഒരുപാട് പേരുടെ ജീവിതങ്ങളെ തന്റെ സിദ്ധി ഉപയോഗിച്ച് ഉയര്‍ച്ചകളിലെത്തിക്കാന്‍ വിശാഖിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.

ജ്യോതിഷ സംബന്ധമായ കാര്യങ്ങള്‍ക്ക് ആര്‍.എസ് വിശാഖുമായി നേരിട്ട് സംസാരിക്കാം: 9207443937, 9447343937 (വിളിക്കേണ്ട സമയം: വൈകുന്നേരം അഞ്ചിനും ഏഴിനുമിടയ്ക്ക്)

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story

ഫ്യൂച്ചറോളജിയുടെ ആചാര്യന്‍

നമ്മള്‍ ഓരോരുത്തരുടെയും ജീവിതവിജയത്തിനുള്ള മാര്‍ഗം അവരവരുടെ കയ്യില്‍ തന്നെയാണ് എന്ന സത്യം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുത്ത്, അവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്കി വിജയത്തിലേക്ക് നയിക്കുന്ന വ്യക്തിയാണ് ഫ്യൂച്ചറോളജിയുടെ
Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു തുടക്കം കുറിച്ചു.