News Desk

ബാങ്കിംങ് റെഗുലേഷന്‍ നിയമം ലംഘിച്ചു ; 14 ബാങ്കുകള്‍ക്ക് പിഴ ചുമത്തി ആര്‍ ബി ഐ

Spread the love

മുംബൈ: എസ് ബി ഐ ഉള്‍പ്പെടെ 14 ബാങ്കുകള്‍ക്ക് പിഴ ചുമത്തി ആര്‍ ബി ഐ. ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ വായ്പാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനും വിവരങ്ങള്‍ മറച്ചു വെച്ചതിനുമാണ് പിഴ. ആര്‍ബിഐ ബാങ്കിംഗ് റെഗുലേഷന്‍ നിയമത്തിന്റെ 20(1) വകുപ്പാണ് ചില ബാങ്കുകള്‍ ലംഘിച്ചത്.

ബാങ്ക് ഡയറക്ടര്‍മാര്‍ക്കും അവര്‍ക്ക് താല്‍പ്പര്യമുള്ള കമ്പനികള്‍ക്കും വായ്പ നല്‍കുന്നതില്‍ നിന്ന് ബാങ്കുകളെ വിലക്കുന്നതാണ് ഈ നിയമം. ബാങ്ക് ഓഫ് ബറോഡയ്ക്ക് രണ്ട് കോടി രൂപയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 50 ലക്ഷം രൂപയും പിഴ ചുമത്തിയിട്ടുണ്ട്.

ബന്ദന്‍ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെന്‍ട്രല്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നീ പ്രമുഖ ബാങ്കുകള്‍ക്ക് പിഴ ചുമത്തിയിട്ടുണ്ട്. കര്‍ണാടക ബാങ്ക്, കരൂര്‍ വൈസ്യ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ജമ്മു കശ്മീര്‍ ബാങ്ക്, ഉത്കാര്‍ഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എന്നീ 12 ബാങ്കുകള്‍ക്ക് ഒരു കോടി രൂപ വീതമാണ് പിഴ.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.