ലുലു ഇന്റര്‍നാഷണല്‍ എക്സ്ചേഞ്ചിന് ബ്രാന്‍ഡ് ഓഫ് ദ ഇയര്‍ പുരസ്‌കാരം
അബുദാബി: പ്രമുഖ വിദേശ ധനവിനിമയ സ്ഥാപനമായ ലുലു ഇന്റര്‍നാഷണല്‍ എക്സ്ചേഞ്ചിന് ബ്രാന്‍ഡ് ഓഫ് ദ ഇയര്‍ പുരസ്‌കാരം. ഏറ്റവും മികച്ച ധന വിനിമയ വ്യവസായ സ്ഥാപനം എന്ന നിലയിലാണ് അവാര്‍ഡ് ലഭിച്ചത്. ലണ്ടനിലെ കെന്‍സിംഗ്ടണ്‍ പാലസിലെ ദി സ്റ്റേറ്റ് അപ്പാര്‍ട്ടുമെന്റില്‍ നടന്ന 2019 ലെ ലോക ബ്രാന്‍ഡിംഗ് അവാര്‍ഡിലാണ് ലുലു എക്സ്ചേഞ്ചിന് ധനകാര്യ വിഭാഗത്തില്‍ ബ്രാന്‍ഡ് ഓഫ് ദി ഇയര്‍ അവാര്‍ഡ് ലഭിച്ചത്.
യുഎഇയില്‍ മാത്രം 75 ലധികം ശാഖകളുള്ള ലുലു ഇന്റര്‍നാഷണല്‍ എക്സ്ചേഞ്ചിന് ആഗോളതലത്തില്‍ 180 ബ്രാഞ്ചുകളുണ്ട്. ആഗോള പണ കൈമാറ്റം, വിദേശനാണ്യം, ശമ്പള അഡ്മിനിസ്ട്രേഷന്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന നോണ്‍ ബാങ്കിംഗ് ധനകാര്യ സ്ഥാപനമായ ലുലു എക്്സ്ചേഞ്ച് ഇതോടെ ഏറ്റവും വിശ്വസനീയമായ പേരുകളില്‍ ഒന്നായി മാറി.





