Special Story

കുരുന്നുകളുടെ കുറുമ്പുകള്‍ കളറാക്കാം പര്‍പ്പിള്‍ ഡിസൈന്‍സിന്റെ കുട്ടിയുടുപ്പിലൂടെ

Spread the love

ലോകം നല്‍കുന്ന ഏറ്റവും മനോഹരമായ സമ്മാനങ്ങളില്‍ ഒന്നാണ് കുഞ്ഞുങ്ങള്‍. അതുകൊണ്ടുതന്നെ അവര്‍ക്ക് നല്‍കുന്ന ഓരോന്നും അത്രമേല്‍ പൂര്‍ണതയുള്ളതാകണം എന്നത് ഓരോ അച്ഛനമ്മമാരുടെയും ആഗ്രഹമാണ്. കുഞ്ഞുങ്ങളുടെ ഓമനത്തവും സൗന്ദര്യവും അവര്‍ ധരിക്കുന്ന വസ്ത്രങ്ങളിലും പ്രതിഫലിക്കാറുണ്ട്. ആ ഒരു കാരണമാണ് പര്‍പ്പിള്‍ ഡിസൈന്‍സിന്റെ ഓരോ പ്രൊഡക്റ്റിനെയും വ്യത്യസ്തമാക്കുന്നത്.

കുഞ്ഞുങ്ങള്‍ക്ക് ഇണങ്ങുന്നതും ധരിക്കാന്‍ അനുയോജ്യമായതുമായ മെറ്റീരിയലുകള്‍ ഉപയോഗിച്ചാണ് പര്‍പ്പിള്‍ ഡിസൈന്‍സ് ഓരോ കുട്ടിയുടുപ്പും നിര്‍മിക്കുന്നത്. പഠിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ തന്നെ ഇതാണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞ ദേവികയുടെ ക്രിയേറ്റിവിറ്റിയില്‍ ദിനംപ്രതി നിരവധി കുട്ടിയുടുപ്പുകള്‍ തയ്യാറാക്കി അവ കേരളത്തിനകത്തും പുറത്തുമായി ഓണ്‍ലൈന്‍ ഡെലിവറി ചെയ്യപ്പെടുന്നുണ്ട്.

ഏത് പ്രായത്തിലുള്ള കുട്ടികള്‍ക്കുമുള്ള വസ്ത്രങ്ങള്‍ പര്‍പ്പിള്‍ ഡിസൈന്‍സില്‍ തയ്യാറാക്കുന്നു. ആവശ്യക്കാരുടെ ഇഷ്ടാനുസരണം മെറ്റീരിയല്‍, ഡിസൈന്‍ എന്നിവ ചേര്‍ത്ത് വസ്ത്രങ്ങള്‍ നിര്‍മിക്കുന്നതോടൊപ്പം നിരവധി പേര്‍ക്ക് തന്റെ കണ്‍സെപ്റ്റിലുള്ള വസ്ത്രങ്ങള്‍ തയ്യാറാക്കാനും ദേവികയ്ക്ക് സാധിക്കുന്നുണ്ട്.

കുട്ടിയുടുപ്പുകള്‍ക്കൊപ്പം ബാപ്റ്റിസം സെറ്റുകളും ദേവിക തയ്യാറാക്കി നല്കുന്നുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടി കസ്റ്റമൈസ് ചെയ്താണ് ബാപ്റ്റിസം തയ്യാറാക്കുന്നത്. 3500 രൂപ മുതലാണ് ഒരു ബാപ്റ്റിസം സെറ്റിന്റെ വിലയെങ്കിലും ആവശ്യക്കാര്‍ക്ക് അവരുടെ റേഞ്ചിന് അനുസരിച്ച് വിലയില്‍ മാറ്റം വരുത്തുന്നുണ്ട്. കാന്‍ഡില്‍, ടവ്വല്‍, ആണ്‍കുട്ടികള്‍ക്കുള്ള ക്യാപ്പ്, ബൂട്ടീസ്, ഡ്രസ്സ്, റ്റിയാര, പെണ്‍കുട്ടികള്‍ക്ക് ഹെയര്‍ ബാന്‍ഡ് എന്നിവയാണ് ഒരു സെറ്റില്‍ വരുന്ന സാധനങ്ങള്‍.

കുട്ടികള്‍ക്കുള്ള ഉടുപ്പുകള്‍ക്ക് പുറമെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്ത ഡിസൈനിലുള്ള വസ്ത്രങ്ങളും പര്‍പ്പിള്‍ ഡിസൈനില്‍ തയ്യാറാക്കുന്നു. വെഡിങ് ബ്ലൗസുകള്‍ മുതല്‍ പാര്‍ട്ടിവെയര്‍, കുര്‍ത്തീസ് തുടങ്ങിയ എല്ലാ മോഡലിലുള്ള വസ്ത്രങ്ങളും പര്‍പ്പിള്‍ ഡിസൈന്‍സില്‍ ഡിസൈന്‍ ചെയ്യുന്നു.

ഓര്‍ഡര്‍ അനുസരിച്ചുള്ള വര്‍ക്കുകള്‍ മാത്രമാണ് ദേവിക തയ്യാറാക്കുന്നത്. എംബ്രോയ്ഡറി വര്‍ക്കുകള്‍ക്കും ഇവിടെ പ്രത്യേക ഒരു സ്ഥാനം തന്നെയുണ്ട്. കുര്‍ത്തിയിലും മറ്റും കസ്റ്റമറിന്റെ ഇഷ്ടത്തിനനുസരിച്ച് ഹാന്‍ഡ് വര്‍ക്ക് ചെയ്തും അളവിന് അനുസരിച്ചു അത് സ്റ്റിച്ച് ചെയ്തും നല്‍കപ്പെടുന്നു. ഇന്ത്യയിലുടനീളം ഓണ്‍ലൈന്‍ ഡെലിവറി നടത്തുന്ന തന്റെ സംരംഭം കൂടുതല്‍ വിപുലീകരിച്ച്, കൂടുതല്‍ ആളുകളിലേക്ക് എത്തിക്കണമെന്നതാണ് ദേവികയുടെ ഏറ്റവും വലിയ ആഗ്രഹം.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ദേവിക ഉണ്ണികൃഷ്ണന്‍,
Purple Design’s
Phone: +91 96331 49143

https://www.facebook.com/Purpledesigns143

https://www.instagram.com/devikaunnikrishnan1059/

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story

ഫ്യൂച്ചറോളജിയുടെ ആചാര്യന്‍

Spread the loveനമ്മള്‍ ഓരോരുത്തരുടെയും ജീവിതവിജയത്തിനുള്ള മാര്‍ഗം അവരവരുടെ കയ്യില്‍ തന്നെയാണ് എന്ന സത്യം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുത്ത്, അവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്കി വിജയത്തിലേക്ക് നയിക്കുന്ന
Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു