Entreprenuership Special Story Success Story

ലോജിക്കലായി തെരഞ്ഞെടുക്കൂ; മുന്നേറാം ലോജിക്ക് ടെക്‌നോളജിക്കൊപ്പം

Spread the love

ആഗോളതലത്തില്‍ ഓരോ നിമിഷവും മാറ്റം സൃഷ്ടിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ് സാങ്കേതിക ലോകം. നമ്മള്‍ ടെക്‌നോളജിയെ ഉപയോഗിക്കുന്നു എന്നതിനേക്കാള്‍ അതില്‍ ജീവിക്കുന്നു എന്ന് പറയുന്നതാകും കൂടുതല്‍ ഉചിതം. ടെക്‌നോളജി രംഗത്തുണ്ടാകുന്ന ഓരോ മാറ്റങ്ങളെയും ഒപ്പിയെടുത്ത് പുതിയസാധ്യതകളെ ഉപഭോക്താക്കളിലേക്ക് പരിപാലനം ചെയ്ത് മുന്നേറുകയാണ് മലപ്പുറം ജില്ലയില്‍ തിരൂരങ്ങാടിയില്‍ ആരംഭിച്ച ‘ലോജിക്ക് ടെക്‌നോളജി ഹൈപ്പര്‍മാര്‍ക്കറ്റ്’ എന്ന സ്ഥാപനം.

ചരിത്രം ഉറങ്ങുന്ന നാട്ടില്‍ ആളുകളെ ഉണര്‍ത്തി ചിന്തിപ്പിക്കുന്ന രീതിയിലേക്ക് മാറ്റം ഉണ്ടാക്കിയെടുത്ത വളര്‍ച്ചക്ക് പിന്നില്‍ ലോജിക്കിന്റെ 40 വര്‍ഷത്തെ സേവനപാരമ്പര്യവും ഉപഭോക്താക്കളോടുള്ള പ്രതിബന്ധതയും തന്നെയാണ്. ഇലക്ട്രോണിക്‌സ് സര്‍വീസ് മേഖലയില്‍ പ്രാഗല്‍ഭ്യം നേടിയ തോട്ടുങ്കല്‍ അബ്ദുല്‍ കരീം, 1980 കളില്‍ റേഡിയോ മെക്കാനിസത്തിലൂടെ തുടങ്ങിവെച്ച ഈ സ്ഥാപനം ഇന്ന് വളരെ അധികം മാറ്റങ്ങള്‍ക്ക് വിധേയമായി ലോജിക്ക്‌ടെക്‌നോളജി ഹൈപ്പര്‍മാര്‍ക്കറ്റ് എന്ന ബിസിനസ്സ് സംരംഭത്തിന്റെ വിജയചുവടുകളിലേക്ക് കടന്നിരിക്കുകയാണ്.

ലോജിക്കിനെ മാറ്റത്തിനൊപ്പം നയിക്കുന്നത് തോട്ടുങ്കല്‍ അബ്ദുല്‍ കരീമിന്റെ സഹോദരനും യുവസംരംഭകനുമായ തോട്ടുങ്കല്‍ ഇസ്ഹാഖാണ്. ആര് തുടങ്ങിവെച്ചു എന്നതുപോലെ പ്രധാനമാണ് ഇപ്പോള്‍ ആര് നയിക്കുന്നു എന്നതും. ജ്യേഷ്ഠന്‍ തുടങ്ങിവച്ച ലോജിക്കിന്റെ ഓരോ വിജയചുവടുവയ്പുകളിലും ഇസ്ഹാഖിന്റെ കയ്യൊപ്പുകള്‍ പതിയാതെ പോയിട്ടില്ല.

കഴിഞ്ഞ 19 വര്‍ഷമായി ബിസിനസ് മേഖലയില്‍ സജീവമായി നില്ക്കാന്‍ കഴിയുന്നത് ഇസ്ഹാഖിന്റെ അശ്രാന്ത പരിശ്രമവും നിശ്ചയദാര്‍ഢ്യവും കൊണ്ട് തന്നെയാണ്. വ്യക്തിഗത ബിസിനസുകളുടെ ആവശ്യങ്ങള്‍ മുതല്‍ ഓരോ വീട്ടിലേക്ക് വേണ്ട ടെക്‌നോളജി അധിഷ്ഠിത സേവനങ്ങളും ഇവിടെ രൂപകല്‍പന ചെയ്തു നല്‍കുന്നുണ്ട്. കൂടാതെ, കെഎസ്ഇബി സബ്‌സിഡി സ്‌കീം വഴിയുള്ള സോളാര്‍ സിസ്റ്റവും ലോജിക്ക് ചെയ്യുന്നുണ്ട്.

വില്‍പ്പനക്കൊപ്പം സേവനവും നല്‍കുന്ന കേരളത്തിലെ ആദ്യത്തെ ടെക്‌നോളജി ഹൈപ്പര്‍മാര്‍ക്കറ്റാണിത്. ലോകോത്തര നിലവാരമുള്ള ബ്രാന്‍ഡഡ് പ്രൊഡക്ടുകളും സര്‍വീസുകളുമാണ് ലോജിക്ക് നല്‍കുന്നത്. സി.സി.ടിവി, റിമോട്ട് ഗേറ്റ്, സോളാര്‍ ഇന്‍വെര്‍ട്ടര്‍, ബാറ്ററികള്‍, ഡെസ്‌ക്‌ടോപ്പ് & ലാപ്‌ടോപ്പ് മുതല്‍ വൈഫൈ സൊല്യൂഷനുകള്‍, ഡോര്‍ ഫോണ്‍ തുടങ്ങി വീടും സ്ഥാപനവും സുരക്ഷിതമാക്കാന്‍ വേണ്ടതെല്ലാം ലോജിക്ക് ടെക്‌നോളജി നല്‍കുന്നുണ്ട്.

HIKVISION, HONEYWELL, CP PLUS, DAHUA തുടങ്ങിയ മികച്ച നിലവാരമുള്ള ബ്രാന്‍ഡഡ് പ്രൊഡക്ടുകളാണ് ലോജിക്കിലുള്ളത്. ലോകത്തെ വിരല്‍ത്തുമ്പിലേക്ക് നയിക്കുന്ന 250ഓളം പ്രൊഡക്ടുകളുള്ള ZIGA AUTOMATIONന്റെയും ഇന്ത്യയിലെ മുന്‍നിര പവര്‍ സ്‌പെഷ്യലിസ്റ്റായ LIVFAST സോളാര്‍ ബാറ്ററി പ്രോഡക്റ്റുകളുടെയും മലപ്പുറം ജില്ലയിലെ അംഗീകൃത ഡിസ്ട്രിബ്യൂട്ടറാണ് ലോജിക്ക് ടെക്‌നോളജി ഹൈപ്പര്‍മാര്‍ക്കറ്റ്.

ഓരോ വീടുകളിലേക്കും ഓഫീസിലേക്കുമുള്ള എല്ലാ ടെക്‌നോളജി ആവശ്യങ്ങള്‍ക്കുമായി ഒറ്റ കസ്റ്റമര്‍ കെയര്‍ എന്ന സംവിധാനമാണ് സ്ഥാപനം ലക്ഷ്യം വയ്ക്കുന്നത്. ഉപഭോക്താക്കള്‍ക്ക് കൈയെത്തും ദൂരത്ത് സേവനങ്ങള്‍ ലഭ്യമാക്കാന്‍ കേരളത്തിലെ മുഴുവന്‍ ജില്ലകളിലും ഓരോ ടെക്‌നോളജി ഹൈപ്പര്‍മാര്‍ക്കറ്റും താലൂക്ക് അടിസ്ഥാനത്തില്‍ സേവനകേന്ദ്രങ്ങളും സ്ഥാപിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ ലോജിക്ക്.

ഇലക്ട്രോണിക്‌സ് സേവനരംഗത്ത് വേറിട്ട് നില്‍ക്കുന്ന ലോജിക്കിന്റെ സേവനങ്ങള്‍ക്കും താലൂക്ക് അടിസ്ഥാനത്തില്‍ സര്‍വീസ് യൂണിറ്റുകള്‍ ആരംഭിക്കാന്‍ താത്പര്യമുള്ളവര്‍ക്കും ചുവടെയുള്ള നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

ISHAQ THOTTUNGAL
Managing Director
Logic Technology Hypermarket
Mob: 9895333379

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story

ഫ്യൂച്ചറോളജിയുടെ ആചാര്യന്‍

Spread the loveനമ്മള്‍ ഓരോരുത്തരുടെയും ജീവിതവിജയത്തിനുള്ള മാര്‍ഗം അവരവരുടെ കയ്യില്‍ തന്നെയാണ് എന്ന സത്യം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുത്ത്, അവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്കി വിജയത്തിലേക്ക് നയിക്കുന്ന
Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു