സഞ്ചാരികള്‍ക്ക് ഇത് പറുദീസ അനുഭവം
ഡിസൈനിങ്ങില്‍ മാജിക് തീര്‍ത്ത്
സി എന്‍ കണ്‍സ്ട്രക്ഷന്‍സ്
ജോലിത്തിരക്കുകളില്‍ നിന്ന് വിട്ടുനിന്ന് പ്രിയപ്പെട്ടവരുമൊത്ത് സമയം ചിലവഴിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്? അവധിക്കാലങ്ങള്‍ എക്കാലത്തും ഓര്‍മിക്കപ്പെടുന്നതായിരിക്കണം. ഉചിതമായ ‘ഡെസ്റ്റിനേഷന്‍’ തിരഞ്ഞെടുക്കുന്നത് പോലെ തന്നെ പ്രധാനമാണ് താമസത്തിനായി തിരഞ്ഞെടുക്കുന്ന റിസോര്‍ട്ടുകളും ഹോം സ്‌റ്റേകളും.
പ്രകൃതി സൗന്ദര്യത്തോട് ഇഴചേര്‍ന്ന് നില്‍ക്കുന്ന അന്തരീക്ഷത്തില്‍ ആധുനിക സൗകര്യങ്ങളോടു കൂടി നിര്‍മിച്ച റിസോര്‍ട്ടുകള്‍ക്കാണ് ഇപ്പോള്‍ ഡിമാന്റ് ഏറെയും. ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ ഡിസൈനുകളാണ് റിസോര്‍ട്ടുകളെ ആകര്‍ഷകമാക്കുന്നത്. അത്തരത്തില്‍ ആകര്‍ഷമായ നിര്‍മാണമാണ് സി എന്‍ കണ്‍ട്രക്ഷന്‍സ് ഉറപ്പ് നല്‍കുന്നത്.

ഉപഭോക്താവിന്റെ ആവശ്യാനുസരണം മികച്ച ഡിസൈനുകളാണ് സി എന്‍ കണ്‍സ്ട്രഷന്‍സ് ഒരുക്കുന്നത്. ‘സ്ട്രക്ച്ചറൈസ്ഡ്’ നിര്‍മാണ രീതിയാണ് സി എന്‍ കണ്‍സ്ട്രക്ഷന്‍സിന്റെ മുഖമുദ്ര. സ്ട്രക്ച്ചറല്‍ എന്‍ജിനീയറിംഗില്‍ ബിരുദാനന്തര ബിരുദധാരിയായ തബ്‌സീര്‍ റഹ്മാന്റെ സ്വപ്‌നവും കഠിനാധ്വാനവും അനുഭവസമ്പത്തുമാണ് സി എന്‍ കണ്‍സ്ട്രക്ഷന്‍സിനെ മികവുറ്റതാക്കുന്നത്. കൊച്ചി, ചെറായി കേന്ദ്രീകരിച്ചാണ് നിലവില്‍ നിര്‍മാണം പുരോഗമിക്കുന്നത്.

റിസോര്‍ട്ട്, ഹോം സ്‌റ്റേ എന്നിവയുടെ റെനോവേഷന്‍ വര്‍ക്കുകള്‍ക്കാണ് ഇവര്‍ പ്രാധാന്യം നല്‍കുന്നത്. കുറഞ്ഞ ബജറ്റില്‍ ആകര്‍ഷകമായ ഡിസൈനുകളാണ് സി എന്‍ കണ്‍ട്രക്ഷന്‍സ് ഉറപ്പ് നല്‍കുന്നത്. ഉപഭോക്താവിന്റെ താല്‍പര്യങ്ങള്‍ക്ക് പൂര്‍ണമായും പ്രാധാന്യം നല്‍കിക്കൊണ്ടാണ് നിര്‍മാണം നടത്തുന്നതെന്ന് തബ്‌സീര്‍ റഹ്മാന്‍ പറയുന്നു.
കുറഞ്ഞ ബജറ്റെങ്കിലും ‘ക്വാളിറ്റി’യില്‍ ‘കോംപ്രമൈസ്’ ചെയ്യാന്‍ സി എന്‍ കണ്‍ട്രക്ഷന്‍സ് തയ്യാറല്ല. ഗുണനിലവാരമുള്ള അസംസ്‌കൃത വസ്തുക്കളാണ് നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. കാലാവസ്ഥയ്ക്ക് അനുയോജ്യമായ നിര്‍മാണ രീതിയും ഉറപ്പാക്കുന്നു. തികച്ചും വ്യത്യസ്ഥവും പുതുമയുള്ളതുമായ നിര്‍മാണ രീതികളാണ് തിരഞ്ഞെടുക്കുന്നത്.
‘സ്ട്രക്ച്ചറല്‍ ഡിസൈനിംഗ്’ ഏത് നിര്‍മാണ കമ്പനികള്‍ക്കും ചെയ്യാം. എന്നാല്‍, കുറഞ്ഞ ചെലവില്‍ സ്ട്രക്ച്ചറല്‍ ഡിസൈനിംഗ് ചെയ്യുക എന്നത് തികച്ചും വെല്ലുവിളി നിറഞ്ഞ ദൗത്യമാണ്. അത് ഏറ്റെടുത്ത് പൂര്‍ത്തിയാക്കുക എന്നതാണ് മറ്റ് നിര്‍മാണ കമ്പനികളില്‍ നിന്നും സി എന്‍ കണ്‍സ്ട്രഷന്‍സിനെ വ്യത്യസ്ഥമാക്കുന്നത്.
ഫ്രണ്ട്‌സ്, ഫാമിലി, കപ്പിള്‍സ് അങ്ങനെ ഏത് കാറ്റഗറിയിലുള്ളവര്‍ക്കും ‘എക്‌സ്‌പ്ലോര്‍’ ചെയ്യാന്‍ സാധിക്കുന്ന അന്തരീക്ഷം മികച്ച ഡിസൈനുകളിലൂടെ ഒരുക്കി നല്‍കുകയാണ് ഇവര്‍. റസിഡന്റ് പ്രോജക്ടുകള്‍, വെയര്‍ ഹൗസ്, കൊമേഷ്യല്‍ കെട്ടിടങ്ങളുടെ കണ്‍സള്‍ട്ടിംഗ് എന്നിവ സി എന്‍ കണ്‍സ്ട്രഷന്‍സ് നിര്‍വഹിച്ചുവരുന്നു. 2022ലാണ് സ്ഥാപനം ആരംഭിച്ചത്. മികച്ച കെട്ടിടങ്ങളും ഡിസൈനുകളുമാണ് തബ്‌സീര്‍ റഹ്മാന്റെ നേതൃത്വത്തില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ നിര്‍മിക്കപ്പെട്ടത്. ഏതു മേഖലയായാലും വ്യക്തികളുടെ വ്യത്യസ്ത താല്‍പര്യങ്ങളെ പൂര്‍ണമായും ഉള്‍ക്കൊണ്ടുള്ള നിര്‍മാണം… അതാണ് സി എന്‍ കണ്‍സ്ട്രക്ഷന്‍സിന് കുറഞ്ഞ കാലയളവുകൊണ്ട് കൈയ്യടി നേടികൊടുത്തത്.







