News Desk

സഹകരണ ബാങ്കുകളുടെ ഓഹരിയും വില്‍പ്പനയ്ക്ക്

Spread the love

തിരുവനന്തപുരം: സഹകരണബാങ്കുകളുടെ ഓഹരിയും വില്‍പ്പനയ്ക്ക്.ഓഹരിയുടമകള്‍ അംഗങ്ങളാകുകയും അവര്‍ വോട്ടുചെയ്ത് ഭരണസമിതിയെ തിരഞ്ഞെടുക്കുകയും ചെയ്യുന്നതാണ് സംസ്ഥാന സഹകരണ നിയമത്തിലെ വ്യവസ്ഥ. ഇത് നിരാകരിച്ചാണ് റിസര്‍വ് ബാങ്ക് പുതിയ കരട് വിജ്ഞാപനം ഇറക്കിയത്. അര്‍ബന്‍ ബാങ്കുകളിലെ കാര്യമാണ് പറയുന്നതെങ്കിലും, അന്തിമ വിജ്ഞാപനം വരുന്നതോടെ ഇത് കേരളബാങ്കിനും ബാധകമാകും.

റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതിയോടെയാണ് ഓഹരി വില്‍പ്പന നടത്തേണ്ടതെന്നും പറയുന്നു. ഓഹരി പിന്‍വലിക്കുന്നതും വിലക്കി. 9 ശതമാനം മൂലധനപര്യാപ്തത ഇല്ലാത്ത സഹകരണബാങ്കുകളിലെ ഓഹരി പിന്‍വലിക്കാനാകില്ല.സംസ്ഥാനത്തെ പ്രാഥമിക സഹകരണബാങ്കുകള്‍ക്ക് കോടികളുടെ ഓഹരികളാണ് കേരളബാങ്കിലുള്ളത്. പ്രത്യേക സ്‌കീമിലൂടെ ഓഹരി വാങ്ങിയവര്‍ക്കായിരിക്കും ആദ്യപരിഗണന. ബാക്കിയുള്ള തുകമാത്രമായിരിക്കും വോട്ടവകാശമുള്ള സ്ഥിരംഅംഗങ്ങള്‍ക്ക് നല്‍കുക.

പൊതുജനങ്ങളില്‍നിന്നടക്കം അഭിപ്രായം തേടിക്കൊണ്ടാണ് കരട് വിജ്ഞാപനം ഇറക്കിയിട്ടുള്ളത്. കേരളത്തിലെ സഹകരണമേഖലയുടെ ഘടനയെത്തന്നെ മാറ്റുന്ന പരിഷ്‌കരണത്തോട് സംസ്ഥാനത്തിന് കടുത്ത എതിര്‍പ്പാണ്.എന്നാല്‍ ഇക്കാര്യത്തില്‍ എന്തുനടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.