ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്ന നിലവാരത്തില്‍
ഡോളറിനെതിരെ രൂപയുടെ മൂല്യം ആറാഴ്ചയിലെ ഉയര്‍ന്ന നിലവാരത്തില്‍. രാജ്യത്തെ ഓഹരി സൂചികകള്‍ മികച്ചനേട്ടമുണ്ടാക്കിയതും യുഎസ് ഡോളര്‍ ദുര്‍ബലമായതുമാണ് രൂപക്ക് നേട്ടമായത്. ഇതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 74.10 നിലവാരത്തിലെത്തി. യൂറോക്കെതിരെയും രൂപ കുതിപ്പ് രേഖപ്പെടുത്തി. 87.98-87.95 നിലവാരത്തിലാണ് വ്യാപാരം നടന്നത്.
രണ്ടാംദിവസവും ഓഹരി സൂചികകളില്‍ മികച്ചനേട്ടമാണുണ്ടായത്. ഇതാദ്യമായി സെന്‍സെക്സ് 54,000വും നിഫ്റ്റി 16,000വും കടന്നു.





