Entreprenuership Special Story Success Story

സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കിയ ‘സംരംഭക’

Spread the love

മണ്ണില്‍ മനുഷ്യന്‍ പിറവിയെടുക്കുമ്പോള്‍ അവന്റെ ജീവിത നിയോഗവും അദൃശ്യമായി എഴുതി വച്ചിട്ടുണ്ടാവും. ഇങ്ങനെ സ്വന്തം ജീവിത നിയോഗം തിരിച്ചറിഞ്ഞുകൊണ്ട് പതിറ്റാണ്ടിലേറേ സംരംഭ ലോകത്ത് നിറഞ്ഞ് നില്‍ക്കുന്ന ഒരു സ്ത്രീരത്‌നമുണ്ട്, ഷാല റോമി. ആരെയും വിസ്മയിപ്പിക്കുന്ന, പ്രചോദിപ്പിക്കുന്ന സംരംഭക ജീവിതം കൈമുതലായുള്ള സംരംഭക.

നാച്വറല്‍ ബ്യൂട്ടിപാര്‍ലര്‍ എന്ന സംരംഭത്തിലൂടെ പുതിയൊരു സൗന്ദര്യ സംസ്‌കാരത്തിന് തുടക്കമിട്ട വ്യക്തിയാണ് ഷാല റോമി. ഇരുപതിലേറെ പേര്‍ക്ക് തൊഴില്‍ നല്‍കുകയും നിരവധി സംരംഭങ്ങള്‍ക്ക് തുടക്കമിടുകയും വിജയകരമായി മുന്നോട്ടു പോവുകയും ചെയ്യുന്ന സംരംഭകയാണ് ഷാല റോമി.

24 വര്‍ഷം പിന്നിട്ട്, മുന്നോട്ടു കുതിക്കുന്ന ഷാല റോമിയുടെ സംരംഭക ജീവിതത്തിലേയ്ക്ക്…

സംരംഭക യാത്രയുടെ തുടക്കം :
നാച്വറല്‍ ബ്യൂട്ടിപാര്‍ലര്‍ എന്ന മേക്കപ്പ് സ്റ്റുഡിയോ പെണ്ണഴകിന് പൂര്‍ണതയേകാന്‍ തുടങ്ങിയിട്ട് രണ്ടര പതിറ്റാണ്ട് കഴിഞ്ഞു. 22 വര്‍ഷം മുന്‍പ്, കണ്ണൂര്‍ ആലക്കോട്ടില്‍ നിന്നാണ് ഷാല റോമി തന്റെ ബിസിനസ് സാമ്രാജ്യത്തിന് തുടക്കമിടുന്നത്.

ആദ്യ കാലഘട്ടങ്ങളില്‍ മലയോര മേഖലയായ ആലക്കോട് ഒരു വനിതയെന്ന നിലയില്‍ ബിസിനസ് മുന്നോട്ടു കൊണ്ടുപോകാന്‍ വളരെയേറേ പ്രയാസങ്ങള്‍ അനുഭവിച്ചിരുന്നു. തുടക്കം മുതലുള്ള സ്റ്റാഫുകള്‍ ഇന്നും നാച്വറല്‍സിടൊപ്പമുണ്ട് എന്നതും എടുത്ത് പറയേണ്ട കാര്യമാണ്. ചെറുപ്പം മുതല്‍ തന്നെ സ്വന്തം സംരംഭമെന്ന ആശയം അവരുടെ മനസിലുണ്ടായിരുന്നു. പിന്നീട് അത് സാക്ഷാത്കരിച്ചത് തന്റെ ദാമ്പത്യ ജീവിതത്തിലൂടെയാണ്. ഭര്‍ത്താവ് റോമി ജേക്കബിന്റെ പിന്തുണയാണ് ഇന്ന് നാച്വറല്‍ ബ്യൂട്ടിപാര്‍ലറിനെ പല തലങ്ങളിലേയ്ക്ക് എത്തിച്ചത്.

ആദ്യം നാച്വറല്‍ ബ്യൂട്ടിപാര്‍ലര്‍. പിന്നീട് ബൊട്ടീക്ക്, സ്റ്റിച്ചിങ് സെന്റര്‍… സാധാരണ സ്റ്റിച്ചിങ് വര്‍ക്കുകള്‍ക്ക് പുറമേ ഷാല റോമി തന്റെ സംരംഭത്തില്‍ ഒരുപാട് വ്യത്യസ്തതകള്‍ തന്റെ ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്, അതിലൊന്നാണ് ആര്യ വര്‍ക്‌സ്. ഇപ്പോള്‍, നാച്വറല്‍സിന്റെ വളര്‍ച്ച അറിയപ്പെടുന്നത് മേക്കപ്പ് സ്റ്റുഡിയോയിലൂടെയാണ്.

ആത്മവിശ്വാസത്തോടെ മുന്നോട്ട്…
സൗന്ദര്യ സംരക്ഷണ മേഖലയാണ് സ്വന്തം വഴിയെന്ന് തിരിച്ചറിഞ്ഞതോടെ, കൂടുതല്‍ ഉപഭോക്താക്കളിലേയ്ക്ക് തന്റെ സംരംഭത്തെ വ്യാപിപ്പിക്കുക എന്ന ലക്ഷ്യമായിരുന്നു ഷാല റോമിയ്ക്കു മുന്‍പില്‍. കസ്റ്റമേഴ്‌സിന് മികച്ച സര്‍വീസ് നല്‍കിയതോടെ ഷാല ഫീല്‍ഡില്‍ പ്രശസ്തമായി.

ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും അഭിപ്രായങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുകയും അത് പ്രാവര്‍ത്തികമാക്കാന്‍ നടത്തുന്ന ശ്രമങ്ങളുമാണ് ഷാലയുടെയും നാച്വറല്‍സിന്റെയും വിജയത്തിന് പിന്നില്‍. വിപണിയെയും വിപണനമേഖലയെയും അറിഞ്ഞ്, മനസിലാക്കി വരുന്നതിന്റെ ബുദ്ധിമുട്ടുകളായിരുന്നു തുടക്കത്തില്‍ നേരിട്ടത്.

ആദ്യ നാളുകളില്‍ ഭര്‍ത്താവായ റോമി ജേക്കബിന്റെയും, കുടുംബത്തിന്റെയും പ്രചോദനം ഏറെ വലുതായിരുന്നു. പിന്നീട് വിപണിയിലെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുകയും ഉപഭോക്താക്കളുടെ മനസറിഞ്ഞ് നടത്തിയ ശ്രമങ്ങളുമാണ് നാച്വറല്‍സിനെ വിജയത്തിലെത്തിച്ചത്. ഉപഭോക്താക്കളാണ് ഏറ്റവും വലിയ മൂലധനമെന്ന് തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനമാണ് നാച്വറല്‍സിന്റെ വിജയരഹസ്യം.

കുടുംബം ഒരു തണല്‍
നാച്വറല്‍ ബ്യൂട്ടിപാര്‍ലറിന്റെയും ഷാല റോമിയുടെയും സ്വപ്‌നങ്ങള്‍ക്കും വിജയത്തിനും എന്നും കൂടെ നിന്നത് കുടുംബമാണ്. കുടുംബത്തില്‍ നിന്നുള്ള കരുത്തും പിന്തുണയുമാണ് ഷാല റോമിയുടെ വിജയത്തിന്റെ ഓരോ ചുവടുക്കള്‍ക്കും പിന്നില്‍. ഭര്‍ത്താവായ റോമി ജേക്കബ്, മകന്‍ വിശാല്‍ മാത്യു, മകള്‍ ഇവാന എന്നിവരടങ്ങുന്നതാണ് ഷാല റോമിയുടെ കുടുംബം. തിരക്കിനിടയിലും കുടുംബത്തോടും ബന്ധുക്കളോടും ചേര്‍ന്നുള്ളതാണ് ഷാല റോമിയുടെ ജീവിതം.

പുതു സംരംഭകരോട്
കഠിനാധ്വാനം ചെയ്യാന്‍ തയ്യാറാണെങ്കില്‍ എന്തും നേടിയെടുക്കാന്‍ സാധിക്കുമെന്നാണ് ഷാല റോമിയുടെ ജീവിത വിജയം നമുക്ക് കാണിച്ച് തരുന്നത്. ഷാല മുറുകെ പിടിച്ചതും ഈ നയം തന്നെയാണ്. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും ആശയങ്ങളും സംരഭത്തിന്റെ മുന്നോട്ടുള്ള വളര്‍ച്ചയ്ക്ക് നേട്ടമായി. സ്വന്തം ജീവിത നിയോഗം ദൈവത്തിന്റെ ഇച്ഛ പോലെ നിറവേറ്റുകയായിരുന്നു ഈ കാലമത്രയും. ഇനിയും അത് തുടരുക തന്നെ ചെയ്യുമെന്ന് തന്നെയാണ് ഷാല വ്യക്തമാക്കുന്നത്.

NATURAL BEAUTY PARLOUR
Makeup Studio | Skin and hair care | Designer Boutique| Sticting Centre
New Bazaar, Alakode, Kannur, Kerala.

Shala Romy : Phone: 9446738784
Instagram : natural-makeupstudio

https://www.instagram.com/natural_makeupstudio/

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story

ഫ്യൂച്ചറോളജിയുടെ ആചാര്യന്‍

Spread the loveനമ്മള്‍ ഓരോരുത്തരുടെയും ജീവിതവിജയത്തിനുള്ള മാര്‍ഗം അവരവരുടെ കയ്യില്‍ തന്നെയാണ് എന്ന സത്യം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുത്ത്, അവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്കി വിജയത്തിലേക്ക് നയിക്കുന്ന
Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു