News Desk

സംരംഭകലോകം ഉറ്റുനോക്കുന്ന മെഗാബിസിനസ് ഇവന്റ് – മലബാര്‍ ബിസിനസ് കോണ്‍ക്ലേവ് – ഡിസംബര്‍ 18 ന് കോഴിക്കോട്ട്

Spread the love

കോഴിക്കോട്: സംരംഭകലോകം ഉറ്റുനോക്കുന്ന മെഗാബിസിനസ് ഇവന്റ് – മലബാര്‍ ബിസിനസ് കോണ്‍ക്ലേവ് -2021 ഡിസംബര്‍ 18 ന് കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാര്‍ക്കില്‍ നടക്കും. സംരംഭകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ ‘ലോഞ്ച്’ ചെയ്യുന്നതിനും ‘ബ്രാന്‍ഡ്’ ചെയ്യുന്നതിനും ബിസിനസ് നെറ്റ്‌വര്‍ക്കിങിനും അവസരമൊരുക്കുന്ന ഈ ബിസിനസ് ഇവന്റ് സംരംഭകര്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കും എന്നതില്‍ സംശയമില്ല.

ചുരുങ്ങിയ മുതല്‍മുടക്കില്‍ ആരംഭിക്കാന്‍ കഴിയുന്ന വിവിധ ബിസിനസ് അവസരങ്ങളുടെ അവതരണം, ഫ്രാഞ്ചൈസി-ഡിസ്ട്രിബ്യൂഷന്‍ അവസരങ്ങള്‍ എന്നിവ പ്രോഗ്രാമിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തിത്വങ്ങളെയും ചടങ്ങില്‍ ആദരിക്കുന്നതാണ്.

ഇന്റര്‍നാഷണല്‍ സ്പീക്കറും സൈക്കോളജിസ്റ്റുമായ ഡോ.സുലൈമാന്‍ മേല്‍പ്പത്തൂര്‍, ഇന്റര്‍നാഷണല്‍ ബിസിനസ്സ് ട്രെയിനറും ഗിന്നസ് വേല്‍ഡ് റിക്കോര്‍ഡ് ഹോള്‍ഡറുമായ എം.എ റഷീദ്, ബിഎന്‍ഐ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ദീപേഷ് നായര്‍, ഇന്‍ഡസ്ട്രീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ഗൗതം യോഗീശ്വരന്‍ തുടങ്ങിയവര്‍ വിവിധ ട്രെയിനിങ് സെഷനുകള്‍ അവതരിപ്പിക്കും.

മലബാര്‍ ബിസിനസ് കോണ്‍ക്ലേവില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ 7907 324 139, 8590 399 909 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.