Entreprenuership Success Story

ആയുര്‍വേദത്തില്‍ നിന്ന് കരകൗശലത്തിലേക്ക്; പാഷനിലും കൃത്യതയിലും കൊത്തിയെടുത്ത AR ARTISANRY

Spread the love

ലോക്ക്ഡൗണിന്റെ വിരസതയകറ്റാന്‍ തുടങ്ങിയ ഹോബിയില്‍ നിന്നും തന്റേതായൊരു സാമ്രാജ്യം കെട്ടിപ്പടുക്കുകയാണ് തൃശൂര്‍ സ്വദേശിനിയും ആയുര്‍വേദ ഡോക്ടറുമായ അശ്വതി രവി. പാഷനും, താത്പര്യവും ചേര്‍ത്തുകെട്ടി യുണീഖ്, എലഗന്റ് സമ്മാനങ്ങളുടെ വിശ്വാസ്തമായ പേരായി മാറിയ അശ്വതിയുടെ വിജയം വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിനുള്ള ഉത്തരം കൂടിയാണ്.

സ്‌കൂള്‍ കാലം മുതല്‍ തന്നെ ക്രാഫ്റ്റിങ്ങിനോട് അശ്വതിക്ക് താത്പര്യമുണ്ടായിരുന്നു. പേപ്പര്‍ ക്വിലിംഗിനൊപ്പം പേപ്പര്‍ കൊണ്ട് നിര്‍മിച്ച ജുംകകളും ചേര്‍ത്ത് എക്‌സിബിഷനുകളും നടത്തിയിട്ടുണ്ട്. അന്ന് വെറുമൊരു ആനന്ദമായി കണ്ടെത്തിയിരുന്ന ക്രാഫ്റ്റിങ്ങ് അശ്വതിയുടെ ജീവിതത്തില്‍ പ്രതീക്ഷയുടെ പുതിയ വാതിലുകള്‍ തുറന്നത് 2020ലെ ലോക്ഡൗണ്‍ കാലത്താണ്.

സുഹൃത്തിന് സമ്മാനം നല്‍കാനായുള്ള തിരച്ചിലിലാണ് പെന്‍സില്‍ കാര്‍വിങ്ങിനെ കുറിച്ചറിയുന്നത്. കണ്ടപ്പോള്‍ തോന്നിയ കൗതുകത്തില്‍ സാമഗ്രികളെല്ലാം വാങ്ങി, ക്ഷമയും കൃത്യതയും കൈവിടാതെ പെന്‍സിലുകളില്‍ പേരുകള്‍ കൊത്തിവയ്ക്കാന്‍ തുടങ്ങി. സമ്മാനത്തിനായി ആരംഭിച്ച അന്വേഷണങ്ങളും പരിശ്രമങ്ങളും വഴിവെച്ചത് അശ്വതിയുടെ സ്വപ്‌നസംരംഭമായ AR Artisanry യുടെ തുടക്കത്തിലേക്കായിരുന്നു.

ആദ്യഘട്ടങ്ങളില്‍ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമായിരുന്നു ഓര്‍ഡറുകള്‍ ലഭിച്ചിരുന്നത്. വാങ്ങിയവരെല്ലാം മികച്ച അഭിപ്രായങ്ങള്‍ പറഞ്ഞതോടെ സ്‌ക്രാപ്പ് ബുക്ക് , ഫോട്ടോ ഫ്രെയിം തുടങ്ങി റെസിന്‍ ആര്‍ട്ട് വര്‍ക്കുകളിലേക്കും കസ്റ്റമൈസ്ഡ് ഹാംപറുകളിലേക്കും ചുവടുവെച്ചു. ചെയ്തുതീര്‍ക്കുന്ന വര്‍ക്കുകളിലെല്ലാം തന്റേതായ കയ്യൊപ്പ് തീര്‍ക്കാന്‍ അശ്വതി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. തന്നെ സമീപിക്കുന്നവര്‍ക്കായി യുണീഖ് പീസുകള്‍ സമ്മാനിക്കണമെന്ന അശ്വതിയുടെ നിശ്ചയദാര്‍ഢ്യം തന്നെയാണ് AR Artisanry എന്ന സംരംഭത്തെ ഉപഭോക്താക്കള്‍ക്ക് പ്രിയങ്കരമാക്കിയത്. തൃശൂരിലെ വീട്ടില്‍ നിന്നും ആരംഭിച്ച സംരംഭം വിവാഹശേഷം ദുബൈയിലേക്കുള്ള പറിച്ചുനടലിലും അശ്വതി കൈവിട്ടില്ല.

ആദ്യമായി ക്രാഫ്റ്റിങ്ങിന് ആവശ്യമായ സാമഗ്രികള്‍ വാങ്ങിത്തന്ന അച്ഛന്‍ രവീന്ദ്രനും, ലഭിക്കുന്ന ഓരോ ഓര്‍ഡറുകളും കൃത്യമായി പാക്ക് ചെയ്യുന്ന അമ്മ ലേഖയും, ഡെലിവറിയ്ക്കായി കൂട്ടുവരുന്ന സഹോദരന്‍ അശ്വിനും, സഹോദരി കാര്‍ത്തികയും ഭര്‍ത്താവ് ദിതിനുമടങ്ങുന്ന കുടുംബം തന്നെയാണ് തന്റെ വളര്‍ച്ചയ്ക്ക് പിന്നിലെന്ന് അശ്വതി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

കേരളത്തില്‍ മാത്രമല്ല യുഎഇയിലും നിരവധി കസ്റ്റമേഴ്‌സാണ് തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതിനായി അശ്വതിയെ തേടിയെത്തുന്നത്. കുടുംബാംഗങ്ങള്‍ അയക്കുന്ന സമ്മാനങ്ങള്‍ അവര്‍ക്കുവേണ്ടി പ്രവാസികളായ പ്രിയപ്പെട്ടവര്‍ക്ക് നേരിട്ടെത്തി ഡെലിവറി നടത്തുകയും ചെയ്യുന്നുണ്ട് AR Artisanry. തനിക്ക് ലഭിക്കുന്ന ലാഭമല്ല, മറിച്ച് കസ്റ്റമറുടെ സന്തോഷമാണ് പ്രധാനമെന്നതാണ് അശ്വതിയുടെ പോളിസി. ഗിഫ്റ്റ് ഹാംപറുകള്‍ക്ക് തന്റേതായ വിലയുറപ്പിക്കുന്നതിന് പകരം കസ്റ്റമറുടെ ബജറ്റ് മനസിലാക്കി അതിനനുസൃതമായാണ് ഓരോ സമ്മാനങ്ങളും തയ്യാറാക്കിയെടുക്കുന്നത്.

മൂന്ന് വര്‍ഷത്തോളം പ്രവര്‍ത്തിച്ചിരുന്ന ആയുര്‍വേദ മേഖലയിലേക്കുള്ള തിരിച്ചുവരവിനോടൊപ്പം തന്റെ സംരംഭത്തേയും മികച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോകണമെന്നതാണ് അശ്വതിയുടെ സ്വപ്‌നം. ട്രെന്‍ഡുകള്‍ക്ക് പിന്നാലെ പോകുന്ന ലോകത്ത് താന്‍ നിര്‍മിക്കുന്ന സമ്മാനങ്ങളിലെ അസാധാരണത്വവും സ്‌നേഹവും ഗുണമേന്മയും നിലനിര്‍ത്തുകയാണ് അശ്വതിയുടെ AR Artisanry. ഒരു ബ്രാന്‍ഡ് എന്നതിലുപരി, നിശ്ചയദാര്‍ഢ്യത്തിന്റേയും ആത്മവിശ്വാസത്തിന്റേയും പാഷന്റേയും ആഘോഷം കൂടിയാണ് ഈ സംരംഭം.

https://www.instagram.com/ar_artisanry/?igsh=MWtiZHljYXBiaTg0dA%3D%3D&utm_source=qr#

https://www.youtube.com/@arartisanry

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍