Success Story

Boardroom മുതല്‍ Breakthrough വരെ; ഒരു Careerpreneur കഥ

ഓരോ തലമുറക്കും ഒരാള്‍ വേണം… വഴി ആദ്യം നടന്ന് കഴിഞ്ഞവന്‍… ജോലിയുടെ സമ്മര്‍ദ്ദവും, തീരുമാനങ്ങളുടെ ഭാരവും, പരാജയത്തിന്റെ ഭയവും, വിജയത്തിന്റെ സന്തോഷവും സ്വന്തം ജീവിതത്തിലൂടെ തന്നെ അനുഭവിച്ചവന്‍… അതിനുശേഷം,അവിടെ നില്‍ക്കാതെ, ആ വഴിയിലേക്ക് തിരിഞ്ഞുനിന്ന് മറ്റുള്ളവര്‍ക്കായി വെളിച്ചം തെളിക്കുന്ന ഒരാള്‍…!

അവരെ ചിലര്‍ മാര്‍ഗദര്‍ശകന്‍ എന്നു വിളിക്കും. സുദീപ് ചെറിയന്‍ Careerpreneur അത്തരമൊരു പേരാണ്. ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലുമായി മുപ്പത് വര്‍ഷത്തിലധികം നീണ്ട വ്യവസായ – അക്കാദമിക് – പരിശീലന ജീവിതമാണ് സുദീപ് ചെറിയനെ രൂപപ്പെടുത്തിയിരിക്കുന്നത്.

പൂണെ സര്‍വകലാശാലയില്‍ നിന്നുള്ള MBAയും IIM കൊല്‍ക്കത്ത, IIM ഇന്‍ഡോര്‍ എന്നിവിടങ്ങളിലെ അലുമ്‌നസ് എന്ന അക്കാദമിക് പശ്ചാത്തലവും അദ്ദേഹത്തിന് ഉറച്ച അടിത്തറ നല്‍കി. എന്നാല്‍, അദ്ദേഹത്തെ യഥാര്‍ത്ഥത്തില്‍ മാറ്റിമറിച്ചത് ക്ലാസ് മുറിയിലെ പഠനം അല്ല. വ്യവസായത്തിന്റെ യഥാര്‍ത്ഥ അനുഭവങ്ങളാണ്.

ഒരു ബിസിനസ് ഉടമ ഒരിക്കല്‍ എങ്കിലും സ്വയം ചോദിച്ചിട്ടുള്ള ഒരു ചോദ്യമുണ്ടാകും: ഇത് എന്റെ ബിസിനസിനും ഭാവിക്കും എന്ത് മാറ്റമാണ് കൊണ്ടുവരുന്നത്?

ഒരു സംരംഭകന്റെ ദിവസം പല ചോദ്യങ്ങളോടെയാണ് ആരംഭിക്കുന്നത്. വില്‍പ്പന എങ്ങനെ വര്‍ധിപ്പിക്കാം? എന്തുകൊണ്ടാണ് ടീം സ്ഥിരതയില്ലാതെ മാറുന്നത്? നാളെയ്ക്ക് ആവശ്യമായ മനുഷ്യശേഷി എവിടെ നിന്നാകും ലഭിക്കുക? വളര്‍ച്ചയുടെ ആഗ്രഹമുണ്ട്, പക്ഷേ ദിശ വ്യക്തമായില്ല. ഇത്തരം ചോദ്യങ്ങളാണ് ഒരുപാട് ബിസിനസ് ഉടമകളെ ഒരേ സ്ഥലത്ത് എത്തിക്കുന്നത്. വ്യക്തത തേടി. അവിടെയാണ് സുദീപ് ചെറിയന്‍ എന്ന പേര് പ്രസക്തമാകുന്നത്. അദ്ദേഹം ബിസിനസ് ചെയ്തിട്ടുള്ള, തീരുമാനങ്ങളുടെ ഭാരം അനുഭവിച്ചിട്ടുള്ള, വിജയവും പരാജയവും സ്വന്തം ജീവിതത്തില്‍ കണ്ടിട്ടുള്ള ഒരു Careerpreneur ആണ്.

ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലുമായി ഇരുപത്തഞ്ച് വര്‍ഷത്തിലധികം നീണ്ട ലജിസ്റ്റിക്‌സ്, സപ്ലൈ ചെയിന്‍, വില്‍പ്പന, ബിസിനസ് വികസനം എന്നിവയിലുണ്ടായ നേതൃത്വപരിചയമാണ് ഇന്ന് അദ്ദേഹം ബിസിനസ് ഉടമകളുടെ മേശയിലേക്ക് (Board Room) കൊണ്ടുവരുന്നത്.

ബോര്‍ഡ്‌റൂമുകളില്‍ തീരുമാനങ്ങള്‍ എടുക്കേണ്ടി വന്ന അനുഭവങ്ങളാണ് അദ്ദേഹത്തെ നിങ്ങളുടെ വളര്‍ച്ചാ പങ്കാളി (Business Growth Partner)യാക്കുന്നത്. വര്‍ഷങ്ങളായി ബിസിനസുകള്‍ നിര്‍മിക്കുകയും ടീമുകളെ നയിക്കുകയും ചെയ്തപ്പോള്‍ സുദീപ് ചെറിയന്‍ ഒരു പൊതുവായ സത്യം കണ്ടു…

പല സംരംഭങ്ങള്‍ക്കും ആശയമുണ്ട്. പ്രയത്‌നമുണ്ട്. പക്ഷേ,
ഘടനയും ദിശയും ഇല്ല. ഇവിടെയാണ് ശ്രമങ്ങള്‍ ഫലമാകാതെ പോകുന്നത്. ഇവിടെയാണ് അവ്യക്തത ഉണ്ടാക്കുകയും അത് നഷ്ടത്തില്‍ കലാശിക്കുകയും ചെയ്യുന്നത്. ഈ തിരിച്ചറിവിലാണ് കരിയറുകളും ബിസിനസുകളും ഒരുമിച്ച് വളരേണ്ടവയാണെന്ന ദര്‍ശനത്തോടെ Careerpreneur എന്ന ആശയം രൂപം കൊണ്ടത്.

ഇന്ന് സുദീപ് ചെറിയന്‍ ബിസിനസിലേക്ക് കൊണ്ടുവരുന്നത്
പ്രചോദനം മാത്രമല്ല. രോഗനിര്‍ണയവും ഘടനയും ദിശയും പ്രക്രിയകളും അടങ്ങിയ ഒരു സംവിധാനമാണ് ഫ്രണ്ട്‌ലി ടച്ച് പേഴ്‌സണല്‍ ഇന്റഗ്രേഷന്‍. ഒരു ബിസിനസ് ഉടമയ്ക്ക് എന്തുകൊണ്ടാണ് വില്‍പ്പന ശ്രമങ്ങള്‍ ഫലമായി മാറാത്തത് എന്ന് വ്യക്തമായി കാണാന്‍ അദ്ദേഹം സഹായിക്കുന്നു. ബ്രാന്‍ഡിംഗ് ഉണ്ടായിട്ടും വിപണിയില്‍ സ്ഥാനം ദുര്‍ബലമാകുന്നത് എന്തുകൊണ്ടാണെന്ന് തിരിച്ചറിയാന്‍ ഇട വരുത്തുന്നു. സ്ഥാപകനെ ആശ്രയിച്ചുള്ള രീതിയില്‍ നിന്ന് സിസ്റ്റം അധിഷ്ഠിതമായ സംഘടനയിലേക്കുള്ള മാറ്റം സാധ്യമാക്കുന്നു.

ബിസിനസ് ആക്‌സിലറേഷന്‍ പ്രോഗ്രാം എന്നത് കൂടുതല്‍ ആളുകളെ ജോലി ചെയ്യിപ്പിക്കുക എന്നതല്ല. കുറഞ്ഞ വിഭവങ്ങള്‍ കൊണ്ട് കൂടുതല്‍ ഫലം എങ്ങനെ നേടാം എന്നതാണ്.
ആശയഘട്ടത്തില്‍ നില്‍ക്കുന്ന സംരംഭങ്ങള്‍ക്കും, വളര്‍ച്ച ലക്ഷ്യമിടുന്ന MSME സ്ഥാപനങ്ങള്‍ക്കും സുദീപ് ചെറിയന്‍ നല്‍കുന്ന ‘വ്യക്തത നടപ്പാക്കല്‍’, Risk കുറയ്ക്കുന്നു, തീരുമാനങ്ങളെ ശക്തമാക്കുന്നു, വളര്‍ച്ചയെ മുന്‍കൂട്ടി കണക്കാക്കാവുന്നതാക്കുന്നു…. അതിനാലാണ് നിക്ഷേപകരും വ്യവസായ പങ്കാളികളും ഈ ഇടപെടലിനെ വിലമതിക്കുന്നത്.

എന്നാല്‍, ഒരു ബിസിനസിന്റെ ഭാവി ഇന്നത്തെ സ്റ്റാഫിലൊതുങ്ങുന്നില്ല; നാളെയുടെ മനുഷ്യശേഷിയിലാണ്. അതുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ക്കും പ്രവര്‍ത്തനരംഗത്തുള്ള പ്രൊഫഷണലുകള്‍ക്കും സുദീപ് ചെറിയന്‍ ഒരുപോലെ പ്രസക്തമാകുന്നത്.

Career Path Method വഴി വിദ്യാര്‍ത്ഥികള്‍ക്ക് എന്ത് പഠിക്കണം എന്ന ചോദ്യത്തിന് എന്തിനാണ് പഠിക്കുന്നത് എന്ന വ്യക്തമായ ഉത്തരം ലഭിക്കുന്നു. അത് ഭാവിയിലെ പ്രവര്‍ത്തനക്ഷമമായ മനുഷ്യശേഷിയെ സൃഷ്ടിക്കുന്നു.

Career Breaking Method വഴി തൊഴിലില്‍ നിശ്ചലത (Sta-gnant Growth) അനുഭവിക്കുന്ന പ്രൊഫഷണലുകള്‍ക്ക് പുതിയ വളര്‍ച്ചാ വഴികള്‍ തുറക്കപ്പെടുന്നു.

ഓണ്‍ലൈന്‍, ഹൈബ്രിഡ് പ്ലാറ്റ്‌ഫോമുകള്‍ വഴി ലജിസ്റ്റിക്‌സ് & സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, വില്‍പ്പന വേഗവല്‍ക്കരണം, ബ്രാന്‍ഡിംഗ്, സംരംഭകത്വം എന്നീ മേഖലകളില്‍ സുദീപ് ചെറിയന്‍ നടത്തുന്ന പരിശീലനങ്ങള്‍, പഠനത്തെ നേരിട്ട്
ബിസിനസ് പ്രയോഗങ്ങളാക്കി മാറ്റുന്നു.

ബിസിനസുകള്‍ക്ക് ദിശ നല്‍കാനും, കരിയറുകള്‍ക്ക് വ്യക്തത നല്‍കാനും, മനുഷ്യശേഷിയെ മൂലധനമാക്കാനും ശാന്തമായി, സ്ഥിരതയോടെ, ഒരു സാമൂഹിക പ്രതിബദ്ധതയായി, തലമുറകളുടെ ഭാവി ഡിസൈന്‍ ചെയ്യുകയാണ് അദ്ദേഹം..!

For Connecting us, please visit:

https://www.facebook.com/share/1GAA1AtYbE/?mibextid=wwXIfr

https://www.instagram.com/sudeep_cheriyan?igsh=aWVwcGE5NzZmM3lo&utm_source=qr

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു തുടക്കം കുറിച്ചു.
Success Story

ഉള്‍ക്കരുത്തിന്റെ വിജയം

ചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ ഊട്ടി വളര്‍ത്തി,